എ.എൽ.പി.എസ്. തോക്കാംപാറ/ജൈവ വൈവിധ്യ ഉദ്യാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിൽ സ്ഥല പരിമിതി ഉൾകൊണ്ട് തന്നെ നൂറോളം മൺചട്ടികൾ തയ്യാറാക്കി കൊണ്ട് വ്യത്യസ്ത തരംചെടികൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്. അതിൽ ഔഷധ പ്രാധാന്യമുള്ളവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയ മുറ്റത്തിലെനെല്ലിമരത്തിൽ വേനൽ കാലത്ത് പറവകൾക്ക് വെള്ളം കുടിക്കാനായുള്ള തണ്ണീർ കുടങ്ങളും ഒരുക്കിയിട്ടുണ്ട്. മുറ്റത്ത് തണലേകി കൊണ്ട് പടർന്ന് പന്തലിച്ച് നിൽക്കുന്ന അത്തിമരം എടുത്ത് പറയേണ്ട ഒന്നാണ് അതിന് താഴെഇരുന്ന് പാഠ്യപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്കും വളരെ ഉത്സാഹമാണ്. വിരിഞ്ഞ് നിൽക്കുന്ന പുക്കളുംപൂക്കളിലേക്ക് വന്നടുക്കുന്ന ഷഡ്പദങ്ങളും വിദ്യാലയത്തെ മനോഹരമാക്കുന്ന കാഴ്ചയായി മാറുന്നു.