എ.എൽ.പി.എസ്. തോക്കാംപാറ/കെട്ടിട സൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെട്ടിട സൗകര്യം

24 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലനിൽക്കുന്നത്. ഇത് ചുറ്റുമതിലു കെട്ടി സംരക്ഷിച്ച് പോരുന്നുണ്ട്. നാലുകെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. കുടിവെള്ളത്തിനായി കിണറുംപോരാത്തതിന് മുനിസിപ്പാലിറ്റിയുടെ വക കുഴൽ കിണറും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിപ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചി മുറികളും ഉണ്ട്.  മാലിന്യ സംസ്കരണത്തിനായുള്ള ഫലപ്രദമായസംവിധാനങ്ങളും ഒരുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 2003 ലാണ് സ്കൂളിന്റെ പുതിയ കെട്ടിടം അന്നത്തെവിദ്യാഭ്യാസ മന്ത്രിയായ അബ്ദുറബ്ബിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. സ്കൂളിന്റെ മുറ്റംപൂർണ്ണമായും ഇന്റർലോക്ക് ചെയ്ത് വൃത്തിയാക്കിയവയാണ്. പ്രീപ്രൈമറി ക്ലാസുകൾ വളരെ മനോഹരമായാണ്ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. സ്കൂൾ മാനേജ്മെന്റിന്റെ നിരന്തര ശ്രദ്ധയും പ്രവർത്തനങ്ങളും ഈകാര്യങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്. സ്ഥല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഒരുക്കിയമനോഹരമായ പൂന്താട്ടം വിദ്യാലയത്തിന്റെ മറ്റൊരു ആകർഷണീയതയാണ്.