എ.എൽ.പി.എസ്. തോക്കാംപാറ/ഐടി പഠനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാലാനുസൃതമായി ഈ വിദ്യാലയവും ഹൈടെക് ആയി മാറിയിട്ടുണ്ട്. എല്ലാ അധ്യാപകര്യം IT സാധ്യതകൾകൈകാര്യം ചെയ്യാനുള്ള പരിശീലനവും പരിജ്ഞാനവും ലഭിച്ചവരാണ്.

ഐ ടി പഠന സാധ്യതകളെ നല്ല രീതിയിൽ തന്നെ ഈ വിദ്യാലയത്തിലെ പഠന പ്രവർത്തനങ്ങളിൽഉപയോഗപ്പെടുത്താൻ എല്ലാ അധ്യാപകരും ശ്രദ്ധിക്കാറുണ്ട്. കൃത്യമായ ഇടവേളകളിൽ IT പരിശീലങ്ങളിൽപങ്കെടുക്കുകയും അതിനനുസരിച്ച് പഠന പ്രവർത്തനങ്ങളിൽ വേണ്ടവിധത്തിലുള്ള മാറ്റങ്ങൾ വരുത്തുകയുംചെയ്യുന്നുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളും വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇന്നത്തെ ഓൺലൈൻ പഠനകാലത്ത് അധ്യാപകരെല്ലാം തന്നെ വിത്യസ്ത രീതിയിൽ IT സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ടാണ് ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന്. ഡിജിറ്റൽ ലൈബറി, ഡിജിറ്റൽ മാഗസിനുകൾ എന്നിവ കുട്ടികൾ സ്വയംതയ്യാറാക്കി വരുന്നു. വിവര സാങ്കേതിക വിദ്യ പഠനത്തിനായുള്ള കളിപ്പെട്ടി എന്ന പാഠപുസ്തകത്തിലെപ്രവർത്തനങ്ങൾ കുട്ടികൾക്ക് സ്വയം ചെയ്ത് നോക്കാനുളള അവസരങ്ങൾ അധ്യാപകർ ക്ലാസ് മുറികളിൽ ഒരുക്കികൊടുക്കുന്നുണ്ട്. അതുകൊണ്ടൊക്കെ തന്നെ കുട്ടികൾക്ക് ഐ ടി സാധ്യതകൾ നല്ല രീതിയിൽ കൈകാര്യംചെയ്യാനാവുന്നു. പഠന വിരസതയില്ലാതെ പാഠ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കുന്നു.