എ.എൽ.പി.എസ്. തോക്കാംപാറ/വിദ്യാലയം പ്രതിഭകളോടൊപ്പം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' പദ്ധതിയുടെ ഉദ്ഘാടനം തോക്കാംപാറ എ എൽ പി സ്‌കൂളിൽ ശിശുദിനത്തിൽ നിർവഹിക്കപ്പെട്ടു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് നൂതനമായ ആശയങ്ങൾ നൽകി വമ്പിച്ച മുന്നേറ്റമുണ്ടാക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ബഹുമാന്യ വ്യക്തിത്വം ശ്രീ. എം.എസ്. മോഹനൻ മാസ്റ്റർ ആയിരുന്നു ആദരവ് ഏറ്റുവാങ്ങിയ പ്രതിഭ. സർവശിക്ഷാ അഭിയാൻ പദ്ധതിയുടെ ജില്ലാ പ്രോജക്റ്റ് ഓഫീസറായി വിരമിച്ച അദ്ദേഹം കലാ-സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്നു. വില്ലുപാട്ട്, തെരുവ് നാടകം എന്നിവ അവതരിപ്പിക്കുന്നതോടൊപ്പം ഇവയുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ആകാശവാണി കലാകാരൻ കൂടിയായ എം. എസ്. മോഹനൻ മാസ്റ്ററോടൊപ്പം പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവെച്ചും കുട്ടികൾ അൽപസമയം ചിലവഴിച്ചു.

വിദ്യാർഥികൾക്ക് അദ്ദേഹം പുസ്തകങ്ങൾ സമ്മാനിച്ചു. (14/11/2019)