ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/വിദ്യാലയ നാട്ടുക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ പരിസരത്തെ മുഴുവൻ വിദ്യാർഥികളെയും പൊതു വിദ്യാലയത്തിലെത്തിക്കാനും പൊതു വിദ്യാലയപ്രസക്തിയെ കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനും പ്രാദേശിക വിദ്യാലയത്തെ സമൂഹവുമായികൂടുതൽ ബന്ധിപ്പിക്കുന്നതിനായി രൂപീകരിച്ച കൂട്ടായ്മകൾ ആണ് വിദ്യാലയ നാട്ടുക്കൂട്ടം

വിദ്യാലയ നാട്ടുകൂട്ടം - കോർണർ പി ടി എ യിൽ നിന്നും

ഇതിലെ പ്രവർത്തനങ്ങൾ

കോർണർ പി ടി എ കൾ

ഈ വിദ്യാലയത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമായിരുന്നു കോർണർ പി ടി എ. വിദ്യാലയ പ്രദേശത്തെ 8 മേഖലകളായി തിരിച്ച് വിദ്യാലയ നാട്ടു കൂട്ടങ്ങൾ സംഘടിപ്പിക്കുകയും അതതു പ്രദേശത്തെ ക്ലബുകൾ, പി ടി എഭാരവാഹികൾ, സാംസ്കാരിക സംഘടനകൾ, സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ട്പ്രദേശത്തെ ഒരു വീട്ടിൽ ഒത്ത് ചേരുകയും അവിടങ്ങളിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മബോധ്യപ്പെടുത്തുകയും ചെയ്യുക എന്നത്. ഇതിന് വളരെ വലിയ ജന പിന്തുണ ലഭ്യമായിരുന്നു.

1- നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ വിവിധ പരിശീലന ക്യാമ്പുകൾ.

2- ലൈബ്രറി ശാക്തികരണം , സന്നദ്ധസേവന പ്രവർത്തനങ്ങൾ, പ്രാദേശീക വിദ്യാലയ മോണിറ്ററിംഗ്.

3- രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പഠനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ ,മറ്റു മത്സരങ്ങൾ.

ചിത്രങ്ങളിലൂടെ