എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളത്തിളക്കം

ക്ലാസ് മുറികളിൽ കുട്ടികളുടെ മലയാള ഭാഷാശേഷി വികസനത്തിനായി നടപ്പിലാക്കി വരുന്ന ഒരു പൊതുവിദ്യാഭ്യാസ പദ്ധതിയാണ് 'മലയാളത്തിളക്കം.' സംഭാഷണങ്ങൾ, പാട്ടുകൾ , വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ളപഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃതമായ രീതിയിലുള്ളക്ലാസുകളാണ് തോക്കാംപാറ എ എൽ പി സ്കൂൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക്മാതൃഭാഷ എഴുതുന്നതിനും വായിക്കുന്നതിനും  സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിനും അനായാസംസാധ്യമാകുന്നു . ഇതിനായി പരിശീലനം ലഭിച്ച അധ്യാപകർ വളരെ മികച്ച രീതിയിലാണ് ഈ ക്ലാസുകൾകൈകാര്യം ചെയ്യുന്നത്.


ഇതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന തനത് പ്രവർത്തനങ്ങൾ.

1- വായന വസന്തം

2- വായന കേളികൾ

3- വായനാ കാർഡ് നിർമ്മാണം

4- പദനിർമ്മാണം

5- വീട്ടിലെ പഠന തുടർച്ച ഉറപ്പ് വരുത്തുന്നതിനായുള്ള രക്ഷകർത്താക്കൾക്കുള്ള ക്ലാസുകൾ

6- കഥ , കവിത മത്സരങ്ങൾ

7- ബാലസഭ

8- പദാവലി നിർമ്മാണം

9- ക്ലാസ് ലൈബ്രറി

10- വർക്ക് ഷീറ്റ് നിർമ്മാണം