എ.എൽ.പി.എസ്. തോക്കാംപാറ/വായനാ വസന്തം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വായനാ വസന്തം
തോക്കാംപാറ എ എൽ പി സ്കൂളിലെ എല്ലാ കുട്ടികളെയും വായനാ ശീലമുള്ളവരാക്കാനും വായനാനുഭവങ്ങൾവിവിധ രീതിയിൽ പങ്കു വെക്കുന്നതിനും സർഗാത്മകരചനകൾക്കുള്ള കഴിവ് വളർത്തുന്നതിനും സമൂഹപങ്കാളിത്തത്തോടെ സ്കൂൾ, ക്ലാസ് ലെബ്രറികൾ വികസിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ നടത്തി വരുന്നഒരു തനത് പ്രവർത്തനമാണ് 'വായനാ വസന്തം'
ഇതിനായി ചെയ്തു പോരുന്ന പ്രവർത്തനങ്ങൾ
1- ലൈബ്രറി പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക, നിലവാരത്തിനനുസരിച്ച് തരം തിരിക്കുക.
2- ക്ലാസ് മുറികളിൽ അധിക വായനയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക.
3- വായന കാർഡുകൾ തയ്യാറാക്കുക.
4- വായന കൂട്ടങ്ങൾ രൂപീകരിക്കുക.
5- ക്ലാസ് ലൈബ്രറി, വായനമൂല സജ്ജീകരിക്കൻ.
6- എല്ലാ ക്ലാസിലും ദിനപത്രങ്ങൾ.
7- അസംബ്ലിയിലെ പത്രവായന.
8- വീട്ടിലൊരു ലൈബ്രറി ഒരുക്കൽ.
9- വായന കുറിപ്പുകൾ തയ്യാറാക്കൽ.
10- കൂടുതൽ പുസ്തകങ്ങൾ വായിച്ചവർക്ക് പുരസ്ക്കാരങ്ങൾ നൽകൽ.
11- സ്കൂൾ പത്രം തയ്യാറാക്കൽ.
12- പുസ്തകമേളകൾ സംഘടിപ്പിക്കൽ.
13- വായനപ്പെട്ടി തയ്യാറാക്കൽ.
14- സാഹിത്യാസ്വാദന സദസ്സുകൾ സംഘടിപ്പിക്കൽ.
15 - കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കു വെക്കൽ.