ആടിയും പാടിയും നിറകണ്ണുകളോടെയും വിദ്യാലയത്തിൽ എത്തിയ കുഞ്ഞുങ്ങളെ പുഞ്ചിരിയോടെ വരവേറ്റു തോക്കാംപാറ എൽ പി സ്‌കൂൾ. വർണാഭമായി സ്‌കൂൾ അന്തരീക്ഷം കുരുന്നു മനസ്സുകളെ വരവേറ്റത്. പ്ലാസ്റ്റിക് വസ്തുക്കൾ മാറ്റിവച്ച് ഹരിതാഭ ശോഭയിലാണ് പ്രവേശനോത്സവം  സംഘടിപ്പിച്ചത്. എല്ലാ തിരക്കുകളും മാറ്റിവെച്ച് കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കാൻ രക്ഷിതാക്കൾ വിദ്യാലയ അങ്കണത്തിൽ എത്തി. വിദ്യാർത്ഥികളെ ആനയിപ്പിക്കാൻ വിപുലമായ ചടങ്ങുകളാണ് വിദ്യാലയത്തിൽ ഒരുക്കിയത്  ക്ലാസ് റൂമുകളും വർണാഭമായിരുന്നു. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂണുകൾ, മലയാളം അക്ഷരമാലകൾ  കോർത്തിണക്കിയ ചാർട്ടുകൾ, ഗണിത അക്ഷരങ്ങൾ എന്നിവയെല്ലാം നാലു ചുവരുകളിലും നിറഞ്ഞുനിന്നു. വളരെ മനോഹരമായ ഒരു അധ്യയനവർഷത്തിലേക്കാണ് നവാഗതർ കാലെടുത്ത് വെച്ചത്.

ചിത്രങ്ങളിലൂടെ