എ.എൽ.പി.എസ്. തോക്കാംപാറ/ആഗസ്റ്റ് 6-ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. യുദ്ധം സർവ്വനാശത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന, ക്വിസ്, സഡോക്കോ കൊക്ക് നിർമ്മാണം, ആണവ നിർവ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഉപന്യാസ മത്സരം , യുദ്ധവിരുദ്ധ റാലിഎന്നിവ നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനദാനം നിർവ്വഹിച്ചു. യുദ്ധവിരുദ്ധ ചാർട്ടുകൾ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു. ശാന്തിയുടെ പ്രതീകമായ സഡോക്കു കൊക്കുകൾ നിർമ്മിച്ചു അവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ശാന്തിയുടെ പ്രതീകമായ വെള്ളരി പ്രാവിനെ പറത്തി ബഹു. ഹെഡ്മാസ്റ്റർ സന്ദേശം നൽകി.