എ.എൽ.പി.എസ്. തോക്കാംപാറ/ഒന്നാം ക്ലാസ് ഒന്നാം തരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നാം ക്ലാസ് ഒന്നാം തരം

തോക്കാംപാറ എ എൽ പി സ്ക്കൂളിലെ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും എല്ലാ പഠനനേട്ടങ്ങളും ഉറപ്പാക്കാനും കുട്ടികളെ ഏറ്റവും ഉയർന്നനിലവാരത്തിലേക്കെത്തിക്കാനും വേണ്ടി വിദ്യാലയം ലക്ഷ്യം വെക്കുന്ന ഒരു പഠന പ്രവർത്തനമാണ് 'ഒന്നാം ക്ലാസ്ഒന്നാം തരം'

ഇതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ


• നിരന്തര വിലയിരുത്തലുകൾ

• പഠനനേട്ടത്തിലെത്താത്ത കുട്ടിളെ കണ്ടെത്തി അവർക്കായുള്ള ലഘു പാക്കേജുകൾ കണ്ടെത്തുന്നു

• എല്ലാ ആഴ്ചയും ടെസ്റ്റുകൾ നടത്തുന്നു

• പ്രത്യേക വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്നു

• എല്ലാ ദിവസവും വായന കാർഡുകൾ വായനയ്ക്കായി നൽകുന്നു

• ഇംഗ്ലീഷ് , മലയാള ചിത്രവായന , ശ്രാവ്യ വായന എന്നിവ നടത്തുന്നു

• രക്ഷിതാക്കളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ പഠന പിന്തുണയ്ക്കാവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു.