എ.എൽ.പി.എസ്. തോക്കാംപാറ/പാഠം ഒന്ന് പാടത്തേക്ക്
പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന പാഠം ഒന്ന് ഏല്ലാവരും പാടത്തേയ്ക്ക് പദ്ധതി പഞ്ചായത്തുകൾ തോറും ആരംഭിച്ചു. തോക്കാംപാറ എ എൽ പി സ്കൂളിലെ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി. നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന കൃഷി എന്ന നമ്മുടെ സംസ്കാരത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനും കാർഷിക സംസ്കാരത്തിന്റെ ഭാഗമാവാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.