എ.എൽ.പി.എസ്. തോക്കാംപാറ/ഗണിത വിജയം-ഗണിതലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ്സുകളിലെ ഗണിത പഠനപിന്നോക്കാവസ്ഥ പരിഹരിക്കാൻ ആവിഷ്കരിച്ച പരിപാടിയാണ് ഗണിത വിജയം. ഗണിതലാബ് ഒരുക്കുന്നതിന് ആവശ്യമായ സ്റ്റിക്കർ കാർഡുകൾ, കറൻസി, ഗെയിം ബോർഡ്, കളിനോട്ടുകൾ ,നമ്പർ കാർഡ്, ഡൊമിനോസ് , അരവിന്ദ് ഗുപ്ത സ്ഥാനവില കാർഡ് തുടങ്ങിയവയാണ് ഇതിലൂടെകുട്ടികൾക്ക് നൽകിയത്. ഇതെല്ലാം ചേർത്ത് ഓരോ കുട്ടിക്കും ഗണിത കിറ്റുകൾ തയ്യാറാക്കുകയും ഗണിതപഠനഅവസരങ്ങളിൽ ക്ലാസ് മുറികളിൽ ഇത് പ്രയോജനപ്പെടുത്തുകയും അതിലൂടെ ഗണിതപഠനംആസ്വാദ്യകരമാക്കുകയും ചെയ്യാൻ വിദ്യാലയത്തിലെ എല്ലാ ക്ലാസുകളിലും സാധിച്ചു.

ഗണിതപഠനത്തിനായി വിദ്യാലയം സ്വീകരിച്ച തനത് പ്രവർത്തനങ്ങൾ

1- ഗണിത കിറ്റുകൾ

2- ഗണിതലാബ് ഒരുക്കൽ

3- ഗണിത ക്വിസുകൾ

4- പഠനോപകരണ ശില്പശാലകൾ (കുട്ടികൾക്കും രക്ഷിതാക്കൾക്കും)

5- ഗണിത മേളകൾ

6- ഗണിത ചന്തകൾ