എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ വിദ്യാലയത്തിന് സാധിക്കുന്നു. ഇത്തരത്തിലുള്ള പത്രപ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. |
2020-21 എൽ എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം
2020-21 അധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്ക്കൂളിന് ചരിത്ര വിജയം. 10 വിദ്യാർഥികൾക്കാണ് ഈ വർഷം എൽ എസ് എസ് നേടാനായത്. സ്ക്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചത്. കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ എൽ എസ് എസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം തോക്കാംപാറ എ എൽ പി എസിന് നേടാനായി. ജഗത് കൃഷ്ണ എസ്, അംന ഫാത്തിമ എം, ശ്രീനന്ദൻ കെ വി, ഹനീന ജബിൻ, പാർവ്വതി ശ്രീജിത്ത്, സൂര്യകാന്ത് എ നായർ, അർമിൻ അംജദ് , ജസ ഫാത്തിമ, സജ് വ മുനീർ,ഹനീന ജബീറലി എം എന്നീ വിദ്യാർഥികളാണ് എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായത്.
'തിരികെ വിദ്യാലയത്തിലേക്ക്' ഫോട്ടോഗ്രഫി മത്സരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു.
'കളർ ഡേ 2021-22'
കോട്ടക്കൽ:(26.02.2022):പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളിൽ മാനസിക ഉല്ലാസം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തോക്കാംപാറ എ എൽ പി സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗത്തിൽ 'കളർ ഡേ' പരിപാടി സംഘടിപ്പിച്ചു. വിവിധ നിറങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികളാണ് നടന്നത്. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ. ഇ പരിപാടി ഉദ്ഘാടനം ചെയ്തു. സജിതകുമാരി.എം, ഫസീല.കെ, രാധിക , ജാസ്മിൻ, ഷബ്‌ന എന്നിവർ നേതൃത്വം നൽകി.
പ്രിയപ്പെട്ട റഫീഖ് മാസ്റ്റർക്ക് ആദരാഞ്ജലികൾ
തോക്കാംപാറ.(15.01.2022): അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സ്‌കൂളിലെ പ്രിയപ്പെട്ട അധ്യാപകൻ റഫീഖ് മാസ്റ്റർക്ക് ആദരാഞ്ജലികൾ.
ഹൈ ടെക് സ്‌കൂൾ പ്രഖ്യാപനം
തോക്കാംപാറ.(12.10.2020): നമ്മുടെ സ്കൂളും ഹൈടെക് ആയി മാറുന്നു. സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനം 12-10-2020, 11 മണിക്ക് മുഖ്യമന്ത്രിശ്രീ. പിണറായി വിജയൻ നിർവഹിച്ചു. സ്‌കൂൾതല പ്രഖ്യാപനം 11:30ന് വിദ്യാലയത്തിൽ വെച്ച് ഓൺലൈനായി നടത്തി.
കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം
ലോകം മുഴുവൻ ഭീതി വിതച്ച കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വീഡിയോ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രദർശിപ്പിച്ചതിന്റെ ഭാഗമായി പ്രസ്തുത വീഡിയോ തോക്കാംപാറ എ എൽ പി സ്ക്കൂളിലും പ്രദർശിപ്പിച്ചു. മുഴുവൻ കുട്ടികളും അധ്യാപകരും പ്രസ്തുത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളും പ്രൈമറി ക്ലാസ്സുകളിലേക്കനുവദിച്ച പ്രൊജക്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 03-02-2020.
'വിദ്യാലയം പ്രതിഭകളോടൊപ്പം'
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയുടെ ഉദ്ഘാടനം തോക്കാംപാറ എ എൽ പി സ്‌കൂളിൽ ശിശുദിനത്തിൽ നിർവഹിക്കപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് നൂതനമായ ആശയങ്ങൾ നൽകി വമ്പിച്ച മുന്നേറ്റമുണ്ടാക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ബഹുമാന്യ വ്യക്തിത്വം ശ്രീ. എം.എസ്. മോഹനൻ മാസ്റ്റർ ആയിരുന്നു ആദരവ് ഏറ്റുവാങ്ങിയ പ്രതിഭ. സർവശിക്ഷാ അഭിയാൻ പദ്ധതിയുടെ ജില്ലാ പ്രോജക്റ്റ് ഓഫീസറായി വിരമിച്ച അദ്ദേഹം കലാ-സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്നു. വില്ലുപാട്ട്, തെരുവ് നാടകം എന്നിവ അവതരിപ്പിക്കുന്നതോടൊപ്പം ഇവയുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ആകാശവാണി കലാകാരൻ കൂടിയായ എം. എസ്. മോഹനൻ മാസ്റ്ററോടൊപ്പം പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവെച്ചും കുട്ടികൾ അൽപസമയം ചിലവഴിച്ചു. വിദ്യാർഥികൾക്ക് അദ്ദേഹം പുസ്തകങ്ങൾ സമ്മാനിച്ചു. (14/11/2019)
മലപ്പുറം ഉപജില്ലാ കലാമേളയിൽ ചാമ്പ്യന്മാരായി
തോക്കാംപാറ (08.11.2019): മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടി എ എൽ പി സ്ക്കൂൾ തോക്കാംപാറയിലെ വിദ്യാർത്ഥികൾ.
കുട്ടികളുടെ ധനസഹായം
തോക്കാംപാറ (30.08.2019):പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തോക്കാംപാറ എ. എൽ. പി. സ്‌കൂളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ച പണവും വസ്ത്രങ്ങളും മലപ്പുറം കളക്ടറേറ്റിൽ വെച്ച് കളക്ടർ ജാഫർ മാലിക്കിന് കൈമാറി.
പാഠം ഒന്ന് പാടത്തേക്ക്
തോക്കാംപാറ(26.08.2019): പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന പാഠം ഒന്ന് ഏല്ലാവരും പാടത്തേയ്ക്ക് പദ്ധതി പഞ്ചായത്തുകൾ തോറും ആരംഭിച്ചു. തോക്കാംപാറ എ എൽ പി സ്കൂളിലെ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.
പ്രവേശനോത്സവം
തോക്കാംപാറ.(01.06.2017): കോട്ടക്കൽ മുനിസിപ്പൽ തല പ്രവേശനോത്സവം തോക്കാംപാറ എ.എൽ.പി.സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. രക്ഷിതാക്കൾ തൽസമയം നിർമിച്ച വർണകിരീടം അണിയിപ്പിച്ചാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്. മുതിർന്ന കുട്ടികൾ ബലൂണുകളും മധുര പലഹാരങ്ങളും നൽകി പ്രവേശനോത്സവത്തിൽ പങ്കാളികളായി. പ്രദേശത്തെ സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ വിപുലമായ പരിപാടികൾ അരങ്ങേറി. അഹമ്മദ് മണ്ടായപ്പുറം, അബ്ദു മങ്ങാടൻ, രാമചന്ദ്രൻ മഠത്തിൽ, ആർ.കെ.ബിനു, ജയകൃഷ്ണൻ.ഇ, കെ.ബിജു, കെ.പ്രവീൺ, ആരിഫ.എം സംസാരിച്ചു.
വാർഷികാഘോഷം
തോക്കാംപാറ(8-3-17): തോക്കാംപാറ എ.എൽ.പി.സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വാർഷികാഘോഷപരിപാടികളുടെ ഭാഗമായി 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി.എം.ഗീത, 32 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന രാജലക്ഷ്മി.പി എന്നിവർക്ക് സമുചിതമായ യാത്രയയപ്പു സമ്മേളനവും നടന്നു. സമീപ പ്രദേശങ്ങളിലെ അംഗൻവാടി കുട്ടികളെ പങ്കെടുപ്പിച്ച് ബാലോത്സവവും സ്‌കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. യാത്രയയപ്പു പൊതുസമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സികുട്ടീവ് അംഗം കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ അഹമ്മദ് മണ്ടായപ്പുറം, അബ്ദു മങ്ങാടൻ, രാമചന്ദ്രൻ മഠത്തിൽ, മലപ്പുറം എ.ഇ.ഒ. ജയപ്രകാശ്, മുജീബ് റഹ്‌മാൻ, പി.ടി.എ പ്രസിഡന്റ് കെ.ബിജു, എം.ടി.എ പ്രസിഡന്റ് അശ്വതി മധു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിരമിക്കുന്ന ഗീത.ടി.എം, രാജലക്ഷ്മി.പി എന്നിവർ മറുപടി പ്രസംഗം നടത്തി. ജയകൃഷ്ണൻ.ഇ സ്വാഗതവും സുധീർകുമാർ.ടി.വി. നന്ദിയും പറഞ്ഞു.
കോട്ടക്കൽ മുനിസിപ്പൽ കലോത്സവം
തോക്കാംപാറ.(11-12-16): കോട്ടക്കൽ മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും ഉപജില്ലാ മേളയിൽ മികച്ച വിജയവും നേടിയ സ്‌കൂൾ ടീം.
മലപ്പുറം ഉപജില്ലാ ശാസ്ത്രമേള
തോക്കാംപാറ.: മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം നേടിയ സ്‌കൂൾ ടീം. (2019-20)
കൈകോർത്ത് അധ്യാപകരും
തോക്കാംപാറ.: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തോക്കാംപാറ എ എൽ പി സ്‌കൂളിലെ മുഴുവൻ അധ്യാപകരുടെയും ഒരുമാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. (26-09-2018)
പ്രഭാത ഭക്ഷണ പരിപാടി
തോക്കാംപാറ.(15-6-17): പ്രഭാത ഭക്ഷണം പ്രധാന ഭക്ഷണം' പദ്ധതിയുടെ ഭാഗമായി തോക്കാംപാറ എ.എൽ.പി.സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണപരിപാടിക്ക് തുടക്കമായി. പി.ടി.എ. പ്രസിഡന്റ് കെ.ബിജു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ.ഇ, സജിതകുമാരി, പ്രീതി.സി, എൽസി വർഗീസ്, ബരീറ.പി സംസാരിച്ചു.
പഠനോപകരണങ്ങൾ കൈമാറി
തോക്കാംപാറ (28.7.2021): ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പിക്കുന്നതിനായി പഠനോപകരണ സംവിധാനമില്ലാത്ത തോക്കാംപാറ വിദ്യാലയത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി.
പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം
തോക്കാംപാറ.(28.01.2017): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോക്കാംപാറ എ.എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു. ഇ.ജയകൃഷ്ണൻ, കെ.പ്രവീൺ എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപിക ഗീത. ടി.എം, പി.ടി.എ. പ്രസിഡന്റ് കെ.ബിജു എന്നിവർ സംബന്ധിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.
സ്‌കൂൾ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം
തോക്കാംപാറ (27.1.2017): തോക്കാംപാറ എ.എൽ.പി സ്‌കൂളിലെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മാങ്ങാട്ടിൽ. വാർഡ് കൗൺസിലർമാരായ അബ്ദു മങ്ങാടൻ, അഹമ്മദ് മണ്ടായപ്പുറം, പി.ടി.എ. പ്രസിഡന്റ് പി.ബിജു, പ്രധാനാധ്യാപിക ഗീത.ടി.എം. ജയകൃഷ്ണൻ.ഇ എന്നിവർ സംബന്ധിച്ചു.