എ.എൽ.പി.എസ്. തോക്കാംപാറ/റേഡിയോ പള്ളിക്കൂടം
വാർത്തകൾ തയ്യാറാക്കുന്നതിനും അക്ഷര സ്ഫുടതയോടെ വായിച്ചവതരിപ്പിക്കുന്നതിനും കലാസാംസ്കാരികാവബോധം കുട്ടികളിൽ സൃഷ്ടിപ്പിക്കുന്നതിനും പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുമായി ഈവിദ്യാലയം കുട്ടികൾക്കായി നടത്തിവരുന്ന ഒരു പാഠ്യേതര പ്രവർത്തനമാണ് 'റേഡിയോ പള്ളിക്കൂടം'.
ഇതിനായി വിദ്യാലയത്തിൽ തയ്യാറാക്കി നടത്തിവരുന്ന പ്രവർത്തനങ്ങൾ
1- 3, 4 ക്ലാസുകളിലെ എല്ലാ കുട്ടികളും പത്രം വായിച്ച് വാർത്ത തയ്യാറാക്കി കൊണ്ടുവരുന്നു.
2- ക്ലാസ് റൂമിൽ വാർത്ത അവതരിപ്പിക്കുന്നു.
3 - ക്ലാസ് തലത്തിൽ നിന്ന് രണ്ടുപേരെ കണ്ടെത്തുന്നു.
4- ആവശ്യത്തിന് വേണ്ട എഡിറ്റിംഗ് നടത്തി ഉച്ചയ്ക്ക് വാർത്തകൾ അവതരിപ്പിക്കുന്നു.
5 - പാട്ട്, കഥ, കവിത, നാടൻ പാട്ട്, നാടകം എന്നിവ ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ദിവസവും റേഡിയോയിൽഅവതരിപ്പിക്കുന്നു (ഓരോ ക്ലാസിനും ഓരോ ദിവസം)