എ.എൽ.പി.എസ്. തോക്കാംപാറ/പ്രവൃത്തിപരിചയ മേളകൾ
പ്രവൃത്തിപരിചയ മേള
കുട്ടികളുടെ സമ്പൂർണ്ണ വികസനം ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസ രീതിയാണ് തോക്കാംപാറ എ എൽ പി സ്ക്കൂൾ കൈകൊള്ളുന്നത്. ഒരു തൊഴിൽ സംസ്കാരം വളർത്തി എടുക്കാൻ വേണ്ട ബാലപാഠങ്ങൾ ഇവിടെ നിന്ന് തന്നെ തുടങ്ങുന്നുണ്ട്. പാഴ് വസ്തുക്കളുടെ പുനരുപയോഗ സാധ്യതകളും അതുപോലെ നമ്മുടെ ചുറ്റുപാടിൽ നിന്നും ലഭിക്കുന്ന അസംസ്കൃത വസ്തുക്കളിൽ നിന്നും എങ്ങനെ മനോഹരമായ രൂപങ്ങൾ/വസ്തുക്കൾ നിർമ്മിക്കാമെന്ന പരിശീലനം ക്ലാസ് മുറികളിൽ അധ്യാപകർ നൽകി വരുന്നു. ഇതിൽ മികവ് തെളിയിക്കുന്ന കുട്ടികളെ മേളകളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നു.