എ.എൽ.പി.എസ്. തോക്കാംപാറ/രംഗം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ കുട്ടികൾക്കും കലാ പഠനത്തിന് അവസരം ഒരുക്കാനും കുട്ടികളുടെ കായികവും മാനസികവുമായ വളർച്ചഉറപ്പു വരുത്താനും പഠനത്തോടൊപ്പം തന്നെ വിവിധങ്ങളായ കൈത്തൊഴിലുകൾ കുട്ടികളെ പരിശീലിപ്പിക്കാനുംഅവരുടെ കഴിവുകൾ കണ്ടെത്തി വിവിധ മേളകളിൽ അത് മാറ്റുരയ്ക്കാനുമായി വിദ്യാലയത്തിൽ നടത്തിവരുന്നഒരു പ്രവർത്തനമാണ് ‘രംഗം’

ഇതിനായി ചെയ്യുന്ന സ്കൂൾ തല തനത് പ്രവർത്തനങ്ങൾ

1 കുട്ടികളെ കണ്ടെത്തി കലാപഠനത്തിന് അവസരം ഒരുക്കുന്നു

2 കുട്ടികളുടെ കായികവും മാനസികവുമായ വളർച്ച ഉറപ്പു വരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾനടത്തുന്നു

* സൈക്ലിംഗ് പരിശീലനം

* നീന്തൽ പരിശീലനം

* അന്യംനിന്ന് പോകുന്ന നാടൻ കളികളിൽ (കബഡി, തലപന്ത്  ) പരിശീലനം

* യോഗ പരിശീലനം

* ഫുഡ്ബോൾ പരിശീലനം

* ആഴ്ചയിലൊരിക്കൽ മാസ് ഡ്രിൽ

3 വിവിധ കൈത്തൊഴിലുകളിൽ

വിദഗ്ധരായ അധ്യാപകരെ പ്രയോജനപ്പെടുത്തി പരിശീലനം നൽകുന്നു.