"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1,072: | വരി 1,072: | ||
=='''പിന്നിട്ട വർഷങ്ങളിലെ ഒരോ ക്ലാസിലേയും കുട്ടികളുടെ എണ്ണം'''== | =='''പിന്നിട്ട വർഷങ്ങളിലെ ഒരോ ക്ലാസിലേയും കുട്ടികളുടെ എണ്ണം'''== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
വരി 1,219: | വരി 1,219: | ||
|- | |- | ||
|} | |} | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== |
18:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി എച്ച് എസ് എസ് കൈതാരം | |
---|---|
വിലാസം | |
കൈതാരം കൈതാരം പി.ഒ, , കൈതാരം 683519 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1871 |
വിവരങ്ങൾ | |
ഫോൺ | 0484 2442397 |
ഇമെയിൽ | gvhs12kaitharam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25072 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 907011 |
യുഡൈസ് കോഡ് | 32081000706 |
വിക്കിഡാറ്റ | Q99485889 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | നോർത്ത് പറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | നോർത്ത് പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടുവള്ളി പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 407 |
പെൺകുട്ടികൾ | 361 |
ആകെ വിദ്യാർത്ഥികൾ | 768 |
അദ്ധ്യാപകർ | 33 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 209 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സി അശോകൻ |
പ്രധാന അദ്ധ്യാപിക | റൂബി വി സി |
പി.ടി.എ. പ്രസിഡണ്ട് | കെ വി അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജശ്രീ |
അവസാനം തിരുത്തിയത് | |
15-03-2022 | 25072GHSK |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.
....'പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം'.... ഒരു ഫീനിക്സ്പക്ഷിയായി പറന്നുയരുമ്പോൾ, മഹാത്മാഗാന്ധിയും, രവീന്ദ്രനാഥടാഗോറും, സ്വാമിവിവേകാനന്ദനും മുന്നോട്ടുവച്ച വിദ്യാഭ്യാസ ചിന്തകൾ ഇവിടെ പുനർജ്ജനിക്കുന്നു. അഹങ്കാരമോ, കപടനാട്യങ്ങളോ ഇല്ലാതെ നവോത്ഥാന മൂല്യങ്ങൾ നെഞ്ചിലേറ്റി കൊണ്ടുള്ള കൈതാരം സ്കൂളിന്റെ ഉയർച്ചയുടെ യജ്ഞത്തിൽ നമ്മുക്കും കണ്ണിചേരാം.
"പഠിതാക്കളിലെ ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ് ശരിയായ വിദ്യാഭ്യാസം. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ കുട്ടിയുടെ തലയിൽ കൂമ്പാരം കൂട്ടിയതുകൊണ്ടിതു സാദ്ധ്യമാവുകയില്ല"...
-മഹാത്മാഗാന്ധി-
ചരിത്രം
കൊല്ലവർഷം 1046-47 (1869) കാലഘട്ടത്തിൽ നാട്ടുഭാഷാ പ്രചാരണോപാധിയുടെ ഭാഗമായി തിരുവാതാംകൂറിന്റെ പല ഭാഗങ്ങളിലും പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുണ്ടായി. ആയില്യം തിരുനാൾ മഹാരാജാവാണ് ഇതിനു മുൻകൈയെടുത്തത്. അക്കാലത്ത് 1871 ൽ തിരുവിതാംകൂറിന്റെ വടക്കേയറ്റത്ത് സ്ഥാപിക്കപ്പെട്ട 3 വിദ്യാലയങ്ങിൽ ഒന്നാണ് ഇന്നു കാണുന്ന കൈതാരം സ്കൂൾ. അന്ന് വില്ലേജുകളെ പ്രവൃത്തികൾ എന്ന് വിളിച്ചിരുന്നതിനാൽ ഈ വിദ്യാലയം പ്രവൃത്തിപള്ളിക്കൂടം എന്നാണ് അറിയപ്പട്ടിരുന്നത്. തുടർന്ന് വായിക്കുക....
വിദ്യാലയവും ചരിത്രവും-ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ വീഡിയോയുടെ ലിങ്ക്
ലിറ്റിൽ കൈറ്റ് അംഗങ്ങൾ യൂണിറ്റിന് ലഭിച്ച ക്യാമറ ഉപയോഗിച്ച് വിദ്യാലയവും പരിസരവും റെക്കോഡ് ചെയ്തു. ഒഡാസിറ്റി ഉപയോഗിച്ച് വിദ്യാലയ ചരിത്രം റെക്കോഡ് ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി പഠിച്ച വീഡിയോ എഡിറ്റിംങ്ങ് സങ്കേതം കേഡൻ ലൈവ് ഉപയോഗിച്ച് നിർമ്മിച്ച വീഡിയേയുടെ യുട്യൂബ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
.................................https://youtu.be/avziBbu2XnI.................................
പ്രാദേശിക വിവരങ്ങൾ
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്. പെരുമയും പഴമയും നിറഞ്ഞതാണ് പറവൂരിന്റെ പാരമ്പര്യം. വാമൊഴിയായും വരമൊഴിയായും പറവൂർ പുകൾപെറ്റ നാടാണ്. 'പറയറൂർ' എന്ന പേര് ലോപിച്ച് രൂപാന്തരപ്പെട്ടതാണ് ഇന്ന് നാമറിയുന്ന പറവൂർ എന്ന നാമം. തുടർന്ന് വായിക്കുക....
നേട്ടങ്ങൾ
തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ ആറാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
നേട്ടങ്ങളുടെ കൊടുമുടിയേറി ജിവിഎച്ച്എസ്എസ് കൈതാരം
2020-21 അദ്ധ്യയനവർഷത്തെ എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. എൽ പി വിഭാഗത്തിലേയും യു പി വിഭാഗത്തിലെയും അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനത്തിൻ്റെ ഫലമായിട്ടാണ് ഈ മികച്ച റിസൾട്ട് കൈവരിക്കാൻ നമുക്ക് കഴിഞ്ഞത്. ബി ആർ സിയിൽ നിന്ന് ലഭിച്ച പഠനവിഭവങ്ങൾ മാതൃക ചോദ്യപേപ്പറുകളും മുൻവർഷ ചോദ്യപേപ്പറും പരിശീലിച്ചാണ് വിദ്യാർത്ഥികൾ മികച്ച റിസൽട്ട് നേടിയത്.
-
അനാമിക
എൽ എസ് എസ്
വിജയി -
അതുല്യ
എൽ എസ് എസ്
വിജയി -
കെവിൻ
എൽ എസ് എസ്
വിജയി -
ഹരി മാധവ്
എൽ എസ് എസ്
വിജയി -
ദിവ്യദർശിനി
എൽ എസ് എസ്
വിജയി -
ആദിത്ത്
എൽ എസ് എസ്
വിജയി -
ഹൃദുഗംഗ
എൽ എസ് എസ്
വിജയി -
ആദിത്യൻ
യു എസ് എസ്
വിജയി -
പ്രണവ്
യു എസ് എസ്
വിജയി -
റിയ റോബിൻ
യു എസ് എസ്
വിജയി -
സേതുപാർവതി
യു എസ് എസ്
വിജയി -
മീനൂട്ടി
യു എസ് എസ്
വിജയി
വർണ്ണ വസന്തം ഭിത്തികൾ കഥ പറയുന്നു - പദ്ധതിയുടെ ഉദ്ഘാടനം
വർണ്ണ വസന്തം സ്കൂൾ ഭിത്തികൾ കഥപറയുന്നുഎന്ന പേരിൽ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി.കൈതാരം ഗവൺമെന്റെ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ ഷാരോൺ പനക്കൽ ഉദ്ഘാടനം ചെയ്തു.ഇവിടെ ക്ലിക്ക് ചെയ്യുക.
വർണ്ണവസന്തം - നമ്മുടെ നാടിന്റെ ചിത്രശാല
വർണ്ണവസന്തം പദ്ധതി നടപ്പിലാക്കാൻ ഭിത്തികളിൽ ചിത്രം വരയ്ക്കാൻ,,, സഹായകരമാക്കുന്നതിന് വേണ്ടി,,,, നമ്മുടെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിന്റെ അടുത്ത പ്രദേശങ്ങളുടെ ഫോട്ടോ എടുത്തു,,,,,, അതിൽ നല്ല ഫോട്ടോകൾ താഴെ ചേർക്കുന്നുഇവിടെ ക്ലിക്ക് ചെയ്യുക.
മാനേജ്മെന്റ്
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.വിദ്യാലയ പുരോഗതിക്ക് കാതലായ സഹായങ്ങൾ ലഭിക്കുന്നത് എറണാകുളം ജില്ലാ പഞ്ചായത്ത് വഴിയാണ്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നോർത്ത് പറവൂർ എം എൽ എ ശ്രീ. വി ഡി സതീശന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുക കൊണ്ട് നിർമ്മിച്ച കെട്ടിടം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി വഴി കിട്ടിയ 3 കോടി രൂപ കൊണ്ട് നിർമ്മിച്ച കെട്ടിടം, എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് കൊണ്ട് നിർമ്മിച്ച കെട്ടിടം എന്നിവ സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.റൂബി വി സി, വി എച്ച് എസ് എസ് വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.അശോകൻ സി യുമാണ്.
മാസ്റ്റർ പ്ലാൻ
19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തന്നെ മിക്കവാറും വികസിത നാടുകളിൽ വിദ്യാഭ്യാസം നിയമം മൂലം നിർബന്ധിതമാക്കി കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോടെ നമ്മുടെ രാജ്യവും ആ വഴിക്കുള്ള നീക്കം ആരംഭിച്ചു. ഭരണഘടനാ ശിൽപ്പികൾ 15വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം വിഭാവനം ചെയ്തിരുന്നു.. ഇവിടെ ക്ലിക്ക് ചെയ്യുക
ലക്ഷ്യങ്ങൾ
എല്ലാ അർത്ഥത്തിലും പിന്നോക്കം നിൽക്കുന്ന ഗ്രാമീണ മേഖലയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ സാധാരണത്വമുള്ളവരും കൂലിവേലക്കാരും ഇടത്തരക്കാരുമായ നിർദ്ധനരാണ് ഇവിടുത്തെ ജനവിഭാഗം. ഇവരുടെ കുട്ടികളാണ് ഈ വിദ്യാലയത്തിന്റെ ശക്തി. ഇവർക്ക് സൗജന്യമായ ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം.. ഇവിടെ ക്ലിക്ക് ചെയ്യുക
കാഴ്ചപ്പാട്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ വിദ്യാഭ്യാസവും അക്കാദമിക മികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം.. ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയ ഭൂപടം
ഇന്നാട്ടിലെ സുമനസ്സുകൾ ചേർന്ന് സർക്കാരിനു നൽകിയ ഒരേക്കർ സ്ഥലത്തിനും പുറമേ 75സെന്റ് സ്ഥലം കൈതാരത്തെ മറ്റൊരു ജന്മിയായ കാളിപറമ്പിൽ ശ്രീ അബ്ദുള്ള കുട്ടിഹാജി വിദ്യാലയത്തിനായി സൗജന്യം നൽകി. അദ്ദേഹത്തിന്റെ മകനും ടി സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ കെ. എ. മുഹമ്മദ് മാസ്റ്ററിൽ നിന്ന് പിൽക്കാലത്ത് 1 3/4 ഏക്കറിലധികംസ്ഥലം മിതമായ നിരക്കിൽ വിലക്കുവാങ്ങുകയുണ്ടായി. ഇപ്പോൾ 3 ഏക്കർ 56 സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്.. ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
സാധാരണക്കാരായ വിദ്യാർഥിക്കൾക്ക് ഏറ്റവും നല്ല ഭൗതീക സൗകര്യങ്ങൾ സജീകരിക്കാൻ സ്കൂൾ ഭാരവാഹികൾക്ക് കഴിഞ്ഞിട്ടുണ്ട്.മൂന്നര ഏക്കറിലധികം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും.സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.... കൂടുതൽ വായിക്കുക
സമൂഹവും നമ്മുടെ വിദ്യാലയവും
- വീക്ഷണം
- പൂർവ്വാദ്ധ്യാപകരും വിദ്യാലയവും
- പൂർവ്വ വിദ്യാർഥികളുടെ മനസ്സ്
- സന്നദ്ധ സംഘടനകൾ
- ജനപ്രതിനിധികൾ എങ്ങിനെ
മറ്റു പ്രവർത്തനങ്ങൾ
- ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം
- ശ്രദ്ധ - നവപ്രഭ
- എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ്
- മലയാള തിളക്കം
- ഹരിതോത്സവം
- ഭവന സന്ദർശനം, കാരുണ്യ പ്രവർത്തനങ്ങൾ
- യു എസ് എസ്, എൽ എസ് എസ് പരിശീലന പരിപാടി
- സുരീലി ഹിന്ദി
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.
- നേർക്കാഴ്ച
- ഡിജിറ്റൽ മാഗസിൻ
- കൃഷിയുടെ പഴമയിലേക്ക് ഒരു തിരുച്ചു പോക്ക്
- ആരോഗ്യ പരിരക്ഷ
- പുരസ്ക്കാരങ്ങൾ
- വിമുക്തി
- സഹപാഠിക്കൊരു കൈത്താങ്ങ്
- പാലിയേറ്റീവ് പ്രവർത്തനം
- വിദ്യാലയ ശുചീകരണം
- ബിരിയാണി ചലഞ്ച്
അക്ഷര വർഷം 150
ഈ വിദ്യാലയം അതിന്റെ ചരിത്രയാത്രയിലെ സഞ്ചാരപഥത്തിലൂടെ 2021 ൽ 150വർഷത്തിലേക്കെത്തുകയാണ്. 2017 മുതൽ 2021 വരെ അഞ്ചാണ്ട് നീണ്ടു നിൽക്കുന്ന 'അക്ഷരവർഷം 150' എന്ന പേരിൽ ശതോത്തര സുവർണ്ണജൂബിലി ആഘോഷപരിപാടി കൾക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. കൈതപ്പൂവിന്റെ പരിമള ഗന്ധം തലയാട്ടി വിളിക്കുന്ന ഈ നാട്ടിലെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിയ പൂർവ്വസൂരികളായ ഗുരു ശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമിട്ടിട്ടുള്ളത്. . ഇവിടെ ക്ലിക്ക് ചെയ്യുക
ഗുരുദക്ഷിണ
2020 എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടി ജി വി എച്ച് എസ് എസ് കൈതാരത്തിൽ നിന്ന് പടിയിറങ്ങിയ ശ്രീ നന്ദിനി ആർ തികച്ചും വ്യത്യസ്ഥമായ ഒരു ഗുരുദക്ഷിണയാണ് പഠിച്ച വിദ്യാലയത്തിന് നല്കിയത്.. ഇവിടെ ക്ലിക്ക് ചെയ്യുക
പി ടി എ , എസ് എം സി , എം പി ടി എ
സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനകളാണ് പി ടി എ , എസ് എം സി , എം പി ടി എ.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക,. ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലെ പ്രവർത്തനങ്ങളുടെ ചിത്രശാല
പഠന പ്രവർത്തനങ്ങളിൽ എന്നപ്പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന കൈതാരം സ്കൂളിൽ ശ്രദേയമായ വേറിട്ട പല സ്കൂൾപ്രവർത്തനങ്ങളും നടക്കുന്നുണ്ട്. സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എൻഡോവ്മെന്റ്
തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന നമ്മുടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങളിൽ പ്രോത്സാഹനം നല്കാൻ വിദ്യാലയവുമായി ബന്ധപ്പെട്ട സുമനസുകൾ ഒട്ടനവധി പ്രോത്സാഹനങ്ങൾ നല്കുന്നുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
പ്രീപ്രൈമറി
അക്ഷരമുത്തശ്ശിയുടെ നേട്ടങ്ങളുടെ തലപ്പാവിൽ ഒരു പൊൻ തൂവലായി പ്രീ പ്രൈമറി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ 2004 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമായാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീ പ്രൈമറി പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് , ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതിഭകളെ ആദരിക്കൽ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കലാ കായിക സാംസ്കാരിക രംഗത്ത് നാടിന്റെ സ്പന്ദനങ്ങളായ പ്രതിഭകളെ ആദരിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക
കെട്ടിട ഉദ്ഘാടനം
കേരള ഗവൺമെൻ്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈതാരം ഗവൺമെൻറ് സ്കൂളിന് അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും, എൽ.പി,യു.പിക്കും ആണ് കെട്ടിടം നിർമ്മിച്ചത്. ഹയർസെക്കൻണ്ടറി കെട്ടിടത്തിനുപകരം ഒരു കെട്ടിടം വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും ,സ്കൂളിനോളം തന്നെ പഴക്കമുള്ള ഏറ്റവും പഴയ എൽ.പി, യു.പി കെട്ടിടത്തിന് പകരം പുതിയൊരു കെട്ടിടവും ആണ് നിർമ്മിച്ചത്. ഇതിൽ എൽ.പി, യു.പിക്ക് അനുവദിക്കപ്പെട്ട കെട്ടിടമാണ് ആണ് പണിപൂർത്തിയായി ഉദ്ഘാടനം നടത്തിയത്.. ഇവിടെ ക്ലിക്ക് ചെയ്യുക
വായനശാല ഡിജിറ്റലൈസേഷൻ
ഒരു വിദ്യാലയത്തിൻ്റെ ആത്മിയ വളർച്ചയുടെ ശ്രോതസാണ് വിദ്യാലയത്തിലെ വായനശാല. പതിനായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല നമുക്കുണ്ട്. മലയാളത്തിലെ പ്രിയ സാഹിത്യകാരൻ സാനു മാഷ് ആണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന അക്ഷര ഖനി എന്ന വായനശാല ഉദ്ഘാടനം ചെയ്തത്. . ഇവിടെ ക്ലിക്ക് ചെയ്യുക
സ്മാർട്ട് ഫോർട്ടി ക്യാമ്പ്
സ്മാർട്ട് ഫോർട്ടി ക്യാമ്പ് വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഉള്ള ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ജീവിത നൈപുണ്യ വികസന പരിപാടിയായ സ്മാർട്ട് 40 ക്യാമ്പ് 2021 സെപ്റ്റംബർ 15,16,17 തീയതികളിൽ കൈതാരം ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. . ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്ഷ്യോത്സവം
തികച്ചും ഗ്രാമീണ അന്തരീക്ഷം കാത്ത് സംരക്ഷിക്കുന്ന ദേശമാണ് കൈതാരം. പൊക്കാളിക്കൃഷി, ചെമ്മീൻ സംസ്ക്കരണം, എന്നിങ്ങനെ കാളിക്കുളങ്ങര ദണ്ഡ് നേർച്ച വരെ സ്കൂളിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. . ഇവിടെ ക്ലിക്ക് ചെയ്യുക
കരിയർ ഗൈഡൻസ്
തികച്ചും സാധാരണ സാഹചര്യത്തിൽ അതിൽ നിന്നു വരുന്ന നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് അവരുടെ ഭാവി തീരുമാനങ്ങൾ എടുക്കുന്നതിന് വിദഗ്ധരുടെ സഹായം അത്യാവശ്യമാണ്. . ഇവിടെ ക്ലിക്ക് ചെയ്യുക
യോഗ പരിശീലനം
ശരീരത്തിന് ആരോഗ്യവും മനസ്സിന് ശാന്തതയും നൽകുന്നതിനുള്ള ഉള്ള ഏറ്റവും നല്ല ഉപാധിയാണ് യോഗ പരിശീലനം . യോഗ സ്ഥിരമായി അഭ്യസിക്കുക ആണെങ്കിൽ ശരീരത്തിന് പ്രതിരോധശേഷിയും മനസ്സിന് ഏകാഗ്രത ലഭിക്കുന്നു. . ഇവിടെ ക്ലിക്ക് ചെയ്യുക
തൈകോൺണ്ടോ പരിശീലനം
പെൺകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധ ശേഷി എന്നിവ ഉണ്ടാക്കുന്നതിനും വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണ് 2014 സ്കൂളിൽ ആരംഭിച്ച തൈകോൺണ്ടോ പരിശീലനം . . ഇവിടെ ക്ലിക്ക് ചെയ്യുക
മാതൃഭാഷാദിനം
ഭാഷാസാംസ്ക്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യുണിസ്ക്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷം തോറും ആചരിക്കുന്നു.1999 നവംബർ 17 നാണ് യുണിസ്ക്കോ ഫെബ്രുവരി 21 ലോകമാതൃ ഭാഷാദിനമായി പ്രഖ്യാപിച്ചത്. . ഇവിടെ ക്ലിക്ക് ചെയ്യുക
2022 എസ്എസ്എൽസി പരീക്ഷ ഒരുക്കം
തുടർച്ചയായി 100% വിജയം നേടുന്ന നമ്മുടെ വിദ്യാലയം. വളരെ ശ്രദ്ധേയമായ രീതിയിലാണ് പരീക്ഷാ തയ്യാറെടുപ്പ് നടത്തുന്നത്. 2021 മെയ് മാസം മുതൽ മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.. ഇവിടെ ക്ലിക്ക് ചെയ്യുക
എസ് എസ് എൽ സി വിജയശതമാനം നാൾവഴി
ക്രമ നമ്പർ | വർഷം | പരീക്ഷ
എഴുതിയവർ |
പരീക്ഷ
പാസ്സായവർ |
വിജയ
ശതമാനം |
---|---|---|---|---|
1 | 2005-2006 | 107 | 78 | 73 |
2 | 2006-2007 | 114 | 99 | 87 |
3 | 2007-2008 | 118 | 109 | 92 |
4 | 2008-2009 | 96 | 91 | 94 |
5 | 2009-2010 | 118 | 99 | 83 |
6 | 2010-2011 | 111 | 90 | 80 |
7 | 2011-2012 | 101 | 99 | 98 |
8 | 2012-2013 | 120 | 111 | 93 |
9 | 2013-2014 | 113 | 113 | 100 |
10 | 2014-2015 | 76 | 76 | 100 |
11 | 2015-2016 | 76 | 76 | 100 |
12 | 2016-2017 | 100 | 100 | 100 |
13 | 2017-2018 | 95 | 95 | 100 |
14 | 2018-2019 | 89 | 89 | 100 |
15 | 2019-2020 | 100 | 97 | 97 |
16 | 2020-2021 | 88 | 88 | 100 |
എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ്
കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ ചരിത്ര പഥത്തിൽ സുവർണ്ണലിപികളാൽ രചിക്കപ്പെടുകയാണ് നമ്മുടെ ഒരോ എസ് പി സി ബാച്ചിന്റെയും പാസ്സിംഗ് ഔട്ട് പരേഡ്.നമ്മുടെ അക്ഷരാങ്കണത്തിലെ ഓരോ മൺതരിയെയും പുളകച്ചാർത്തണിയിക്കുന്ന പാസ്സിംഗ് ഔട്ട് പരേഡ് ആരുടേയും കർണ്ണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കും. ഇവിടെ ക്ലിക്ക് ചെയ്യുക
സല്യൂട്ട് 2022
മഹായുദ്ധങ്ങളുടെ എണ്ണമറ്റദുരന്തങ്ങളെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി....സൈനിക ചേരികളുടെ കരിമേഘങ്ങൾ നിറഞ്ഞ മാനം....ഉക്രൈനിലെ തെരുവുകളിൽ നിറയുന്നത് റഷ്യൻ സൈനികരുടെതോ ... ഉക്രൈയിൻ ജനതയുടെതോ ..എന്ന് തിരിച്ചറിയാനാവാത്ത മനുഷ്യ രക്തത്തിന്റെ ഗന്ധം.... പെയ്തൊഴിഞ്ഞ മാനം പോലെ സമാധാനംനിറഞ്ഞ പുതുലോകംതീർക്കാൻ ചുണ്ടിൽ ശാന്തിമന്ത്രവും ഉള്ളിൽ പരിശീലനത്തിലൂടെ നേടിയ ഉൾക്കരുത്തുമായി ആത്മവിശ്വാസത്തോടെ, പുതിയ പ്രതീക്ഷകളുമായി കൈതാരം ഗവ. വി എച്ച് എസ് എസ് ലെ എസ് പി സി യുടെ 7, 8 ബാച്ചുകൾ ചുവട് വച്ചു..... ഇവിടെ ക്ലിക്ക് ചെയ്യുക
വാർഷികാഘോഷം
കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൻറെ 152മത് വാർഷികം സംഘടിപ്പിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു.. ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം വിദ്യാലയത്തിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ
-
മണി കെ ആർ
-
കെ ആർ മണി ടീച്ചറിന്
പി ടി എ പ്രസിഡന്റ്
കെ വി അനിൽ കുമാർ
ഉപഹാരം സമ്മാനിക്കുന്നു -
സുധ ഒ എ
-
ഒ എ സുധ ടീച്ചറിന് വികസന സമിതി ചെയർമാൻ സ്യമന്തഭദ്രൻ ഉപഹാരം സമ്മാനിക്കുന്നു
-
ഭാഗീരഥി വി പി
-
വി പി ഭാഗീരഥി ടീച്ചറിന് സ്കൂൾ പ്രിൻസിപ്പാൾ
സി അശോകൻ
ഉപഹാരം സമ്മാനിക്കുന്നു
യുദ്ധകൊതിക്ക് എതിരെ
യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘട്ടനത്തിന്റെയും പശ്ചാത്തലത്തിൽ 'യുദ്ധം' മനുഷ്യരാശിക്ക് ആപത്ത് എന്ന മുദ്രാവാക്യം ഉയർത്തി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 25ന് യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.. ഇവിടെ ക്ലിക്ക് ചെയ്യുക
അമാര-ഏകദിന ശിൽപശാല
വിവിധ സാഹചര്യങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും സ്വയംപര്യാപ്തതയും ഉള്ള ഉത്തമ പൗരൻ ആകുന്നുതിനുള്ള ഉള്ള പ്രചോദനം നൽകുക എന്ന ഉദ്ദേശത്തോടുകൂടി അമേര എന്ന ഏകദിന ശില്പശാല യുപി,ഹൈസ്കൂൾ വിദ്യാർഥികൾക്കായി 2022 ഫെബ്രുവരി 25ന് സ്കൂളിൽ നടത്തി.. ഇവിടെ ക്ലിക്ക് ചെയ്യുക
ഫോട്ടോഗ്രാഫി മത്സരം
കൈതാരം സ്കൂളിലെ വിദ്യാർത്ഥികളിൽ പ്രകൃതി ഭംഗി ആസ്വാദന ശേഷി വർധിപ്പിക്കുന്നതിനും ഫോട്ടോഗ്രാഫിയിൽ വൈദഗ്ധ്യം നേടുന്നതിനും വേണ്ടിയാണ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്.ഇവിടെ ക്ലിക്ക് ചെയ്യുക.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
2022 ഫെബ്രുവരി 15ന് ഇപ്പോൾ പത്തിൽ പഠിക്കുന്ന കുട്ടികൾക്ക് എങ്ങിനെ കരസേനയിൽ ചേരാം, അതിനുള്ള വഴികൾ ഏതെല്ലാം എന്നതിനെ കുറിച്ചുള്ള ബോധവത്കരണ പരിപാടി നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തി. കരസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ പരിപാടി കുട്ടികൾക്ക് വളരെ ഗുണപ്രദമായിരുന്നു.ഇവിടെ ക്ലിക്ക് ചെയ്യുക.
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം
K-DISC നടത്തുന്ന YIP അഥവാ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം റിസർച്ച് സ്കോളേർസ്, കുട്ടികൾ, എഡ്യൂക്കേഷനലിസ്റ്റ്സ് എന്നിവരെ ഉൾപ്പെടുത്തിയുള്ള ഒരു പരിപാടിയാണ് .പല ഘട്ടങ്ങളിലൂടെയായിരുന്നു ഇതിന്റെ രജിസ്ട്രേഷൻ.ഇവിടെ ക്ലിക്ക് ചെയ്യുക.
ഒ ആർ സി സ്മാർട്ട് 40 ക്യാമ്പ് 2021-2022
2021-22 അക്കാദമിക വർഷത്തെ ത്രിദിന ക്യാമ്പ് 2022 മാർച്ച് 2, 3, 4 തിയതികളിൽ കൈതാരം ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. എറണാകുളം ജില്ല ശിശു വികസന വകുപ്പിന്റെ നേത്യത്വത്തിലുള്ള ഓർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. മാർച്ച് 1 ചൊവ്വാഴ്ച വൈകിട്ട് 7.30 ന് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു പാരന്റിങ്ങ് സെഷൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു.ഇവിടെ ക്ലിക്ക് ചെയ്യുക.
പഠനോത്സവം
ഏറ്റവും മികച്ച പഠന സൗകര്യങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കണം എന്ന ആശയം മുൻനിർത്തി എല്ലാ സ്കൂളുകളിലും പഠനോത്സവ ങ്ങൾ നടത്തപ്പെട്ടു . നമ്മുടെ സ്കൂളിലും ബി ആർ സി യുടെയും പൊതുജന പങ്കാളിത്തത്തോടെയും വളരെ നല്ല രീതിയിൽ പഠനോത്സവം നടത്തപ്പെട്ടു . ഉപജില്ലാ തല പഠനോത്സവം നടത്തിയത് നമ്മുടെ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആണ്.. ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവേശനോത്സവം
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയ രാജ്യമാണ് നമ്മുടേത്. അതോടെ വിദ്യാഭ്യാസം ഓരോ പൗരന്റേയും ജന്മാവകാശമാണ്. സർവ്വരും പഠിക്കുക, സർവ്വരും വളരുക' ഇതാണ് ലക്ഷ്യം. 6 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികളേയും വിദ്യാലയത്തിലെത്തിക്കുക. അതിനായി മികവാർന്നതും വർണ്ണമനോഹരവുമായ നൂതന മാർഗ്ഗങ്ങൾ സംഘടിപ്പിക്കാനാകണം. അതിന്റെ ഭാഗമായിട്ടാണ് നവാഗതരുടെ ആദ്യ സ്കൂൾ പ്രവേശന ദിനം പ്രവേശനോത്സവമായി സംഘടിപ്പിക്കുന്നത്.. ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളും വന്നേ....
കോവിഡ് കാല അടച്ച് പൂട്ടലിന് ശേഷം എൽ കെ ജി, യു കെ ജി ക്ലാസുകൾ 2022 ഫെബ്രുവരി 21 ന് ആരംഭിച്ചു. കുഞ്ഞു മക്കൾക്ക് സന്തോഷകരവും, ആകർഷകവും, വർണ്ണശബളവുമായ വരവേൽപ്പാണ് അന്നേ ദിവസം നല്കിയത്.
വിദ്യാലയം രക്ഷാകർത്താക്കളോടാവശ്യപ്പെടുന്നത്
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയ രാജ്യമാണ് നമ്മുടേത്. അതോടെ വിദ്യാഭ്യാസം ഓരോ പൗരന്റേയും ജന്മാവകാശമാണ്. സർവ്വരും പഠിക്കുക, സർവ്വരും വളരുക' ഇതാണ് ലക്ഷ്യം. 6 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികളേയും വിദ്യാലയത്തിലെത്തിക്കുക. അതിനായി മികവാർന്നതും വർണ്ണമനോഹരവുമായ നൂതന മാർഗ്ഗങ്ങൾ സംഘടിപ്പിക്കാനാകണം. അതിന്റെ ഭാഗമായിട്ടാണ് നവാഗതരുടെ ആദ്യ സ്കൂൾ പ്രവേശന ദിനം പ്രവേശനോത്സവമായി സംഘടിപ്പിക്കുന്നത്.. ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | കെ പി ഗോപാലൻ നായർ | തിയതി കിട്ടിയില്ല |
2 | എൻ വിശ്വനാഥ അയ്യർ | തിയതി കിട്ടിയില്ല |
3 | കെ ഭവാനി | തിയതി കിട്ടിയില്ല |
4 | എം എസ് വൽസൻ | തിയതി കിട്ടിയില്ല |
5 | എൻ സുന്ദരം | തിയതി കിട്ടിയില്ല |
6 | കെ ജി തോമസ് | തിയതി കിട്ടിയില്ല |
7 | ടി കെ ഗംഗാധരൻ നായർ | 03.07.1964 |
8 | കെ യു ബാലൻ | 23.06.1966 |
9 | പി ജെ ജോസഫ് | 08.08.1968 |
10 | എം എ മറിയം | 14.11.1966 |
11 | എ കെ കമലാക്ഷി അമ്മ | 18.05.1971 |
12 | കെ ആനന്ദവല്ലി അമ്മ | 01.10.1971 |
13 | കെ ഭാസ്കരൻ നായർ | 22.05.1974 |
14 | എം കെ ദേവദാസ് | 03.08.1975 |
15 | ടി കെ ഗംഗാധരൻ നായർ | 01.05.1979 |
16 | എൻ എൻ അച്ച്യുതൻ | 01.06.1980 |
17 | ടി കെ ഗംഗാധരൻ നായർ | 05.06.1980 |
18 | ആർ ലില്ലി | തിയതി കിട്ടിയില്ല |
19 | ടി ജി ശ്രീനിവാസൻ | തിയതി കിട്ടിയില്ല |
20 | വി പി പൗലോസ് | 09.05.1984 |
21 | വി കെ തങ്കം | 15.07.1985 |
22 | എം എം മാർത്ത | 26.05.1987 |
23 | പി ആർ രാജാമണി | 20.05.1988 |
24 | പി ഐ ശോശാമ്മ | 23.05.1990 |
25 | ഒ എസ് സുധർമ്മ | 26.08.2012 |
26 | കോയകുട്ടി പുൽപറമ്പിൽ | 20.06.2013 |
27 | അനില എസ് രാജ് | 10.07.2015 |
28 | സീന പി ആർ | 25.09.2015 |
29 | റൂബി വി സി | 08.06.2016 |
പ്രധാനാദ്ധ്യാപകരുടെ സേവനം
നമ്മുടെ വിദ്യാലയത്തിന്റെ വളർച്ചയിലും പുരോഗതിയിലും പ്രധാനാദ്ധ്യാപകരുടെ പങ്ക് നിസ്തർക്കമാണ്.പി. സരസ്വതി ടീച്ചർ, കെ. രവീന്ദ്രൻ മാസ്റ്റർ, ഡി. വിജയമ്മ ടീച്ചർ, കെ. വനജം ടീച്ചർ, എം.ആർ. ബീന ടീച്ചർ, ഒ.കെ. കാർത്ത്യായനി ടീച്ചർ, പി.എ. ഫിലോമിന ടീച്ചർ, ടി.വി. ശ്യാമടീച്ചർ, കെ.വി. നാരായണൻ മാസ്റ്റർ, പി.എം. ദിവാകരൻ മാസ്റ്റർ, എ. വിഷ്ണുഭട്ട്, ഒ.എസ്. സുധർമ്മ ടീച്ചർ എന്നിവരുടെയെല്ലാം സേവനം എടുത്തു പറയാവുന്നതാണ്.. ഇവിടെ ക്ലിക്ക് ചെയ്യുക
വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | പി സരസ്വതി | 13.08.1990 |
2 | കെ ആർ രവീന്ദ്രൻ | 02.06.1995 |
3 | ഡി വിജയമ്മ | 07.06.2000 |
4 | കെ വനജം | 31.05.2002 |
5 | എം ആർ ബീന | 0.06.2006 |
6 | ഒ കെ കാർത്ത്യാനി | 04.06.2008 |
7 | പി എ ഫിലോമിന | 25.07.2008 |
8 | ടി വി ശ്യാമ | 16.10.2009 |
9 | കെ വി നാരായണൻ | 27.05.2010 |
10 | പി എം ദിവാകരൻ | 01.10.2011 |
11 | എ വിഷ്ണു ഭട്ട് | 15-06-2012 |
12 | രമ്യ ജോസഫ് | 30-09-2012 |
13 | മഞ്ജു കെ മാത്യു | 27-07-2013 |
14 | ബിനു ബേബി | 01-07-2015 |
15 | സി അശോകൻ | 04-01-2018 |
നിലവിലെ ക്ലാസുകളും ക്ലാസ് ചാർജുള്ള അധ്യപകരും
ക്രമ നമ്പർ | ക്ലാസ് | അധ്യാപകരുടെ പേര് | ഫോൺ നംബർ |
---|---|---|---|
1 | 1A | സരിത എൻ എസ് | 9388371695 |
2 | 1B | ദിവ്യ സി കെ | 7558013480 |
3 | 2A | സുധ ഒ എ | 9544513779 |
4 | 2B | ജയലക്ഷ്മി എ ആർ | 9545137809 |
5 | 3A | ആൻ്റണി കെ എക്സ് | 9847036797 |
6 | 3B | നീതു പി എസ് | 9961934106 |
7 | 4A | ലീലാമ സി ആർ | 6238917094 |
8 | 4B | ഐശ്വര്യ | 04842416365 |
9 | 4C | രശ്മി ടി ആർ | 9747323257 |
10 | 5A | ജെന്നി ഡി | 9400334836 |
11 | 5B | അജി പി കെ | 9207856874 |
12 | 5C | ഷാബു കെ കെ | 8547315191 |
13 | 6A | ഫസീന എം എസ് | 9947840720 |
14 | 6B | പ്രസീദ ബി പി | 9633399275 |
15 | 6C | റൂബി ആർ നായർ | 9947710666 |
16 | 7A | മണി കെ ആർ | 9495620496 |
17 | 7B | അനൂപ കെ സി | 9400048965 |
18 | 7C | ഭഗീരഥി വി പി | 9847796338 |
19 | 8A | ഷെറീന വി എ | 9446505336 |
20 | 8B | ഫൗസിയ എ കെ | 9605738283 |
21 | 8C | സ്മിത ആർ | 9496119222 |
22 | 9A | ഫൈസ ബഷീർ | 9947667251 |
23 | 9B | ബിന്ദു എം എസ് | 9605340682 |
24 | 9C | ട്രീസ പി ജെ | 9496429540 |
25 | 10A | സോണിയ കെ എസ് | 9947855625 |
26 | 10B | ടെജോ പി ജോയ് | 9847236826 |
27 | 10C | വിമൽ വിൻസെൻ്റ് | 7012839945 |
അധിക ചുമതലകളും , ചുമതലയുള്ള അധ്യാപകരും
ക്രമ നമ്പർ | അധിക ചുമതല | അധ്യാപകരുടെ പേര് | ഫോൺ നംബർ |
---|---|---|---|
1 | ലിറ്റിൽകൈറ്റ്സ് | സ്മിത ആർ | 9496119222 |
2 | ലിറ്റിൽകൈറ്റ്സ് | ടെജോ പി ജോയ് | 9847236826 |
3 | ഗ്രന്ഥശാല | മീന എം ആർ | 9048462994 |
4 | സ്റ്റൂഡന്റ് പോലീസ് കാഡറ്റ് | വി എസ് മനോജ് | 9947768801 |
5 | സ്റ്റൂഡന്റ് പോലീസ് കാഡറ്റ് | ഫസീന | 9947840720 |
6 | ജൂനിയർ റെഡ് ക്രോസ് | ഫൈസ ബഷീർ | 9947667251 |
7 | വിദ്യാരംഗം | മീന എം ആർ | 9048462994 |
8 | സോഷ്യൽ സയൻസ് ക്ലബ്ബ് | വിമൽ വിൻസെൻ്റ് | 7012839945 |
9 | സയൻസ് ക്ലബ്ബ് | സ്മിത ആർ | 9496119222 |
10 | ഗണിത ക്ലബ്ബ് | ടെജോ പി ജോയ് | 9847236826 |
11 | പരിസ്ഥിതി ക്ലബ്ബ് | ഫൗസിയ എ കെ | 9605738283 |
12 | ആർട്‌സ് ക്ലബ്ബ് | മനോജ് വി എസ് | 9947768801 |
13 | സ്പോർട്സ് ക്ലബ്ബ് | സിന്ധു കെ കെ | 9746011517 |
14 | ടൂറിസം ക്ലബ്ബ് | ഷെറീന വി എം | 9446505336 |
15 | ആനിമൽ ക്ലബ്ബ് | വിമൽ വിൻസെൻ്റ് | 7012839945 |
16 | ഫിലിം ക്ലബ്ബ് | ഷെറീന വി എം | 9446505336 |
17 | ഹിന്ദി ക്ലബ് | നിഷമോൾ പി എസ് | 9497241518 |
18 | ഇംഗ്ലീഷ് ക്ലബ് | സോണിയ കെ എക്സ് | 9947855625 |
19 | സംസ്കൃതം ക്ലബ് | രേവതി | 9544094902 |
20 | എസ് ആർ ജി- ഹൈസ്കൂൾ | ഷെറീന വി എം | 9446505336 |
21 | എസ് ആർ ജി- യു പി | അനൂപ കെ സി | 9400048965 |
22 | എസ് ആർ ജി- എൽ പി | രശ്മി ടി ആർ | 9747323257 |
23 | ബസ് | ആൻ്റണി കെ എക്സ് | 9847036797 |
24 | ബസ് | റൂബി ആർ നായർ | 9947710666 |
25 | നൂൺ മീൽ | നീതു പി എസ് | 9961934106 |
26 | നൂൺ മീൽ | രശ്മി ടി ആർ | 9747323257 |
27 | ബുക്ക് സൊസൈറ്റി | ജെന്നി ഡി | 9400334836 |
28 | ബുക്ക് സൊസൈറ്റി | അനൂപ കെ സി | 9400048965 |
29 | കലോത്സവം | ദിവ്യ സി കെ | 7558013480 |
30 | കലോത്സവം | രേവതി | 9544094902 |
31 | ഒ ആർ സി | പ്രസീദ ബി പി | 9633399275 |
32 | എൻഡോവ്മെൻ്റ് | സരിത എൻ എസ് | 9388371695 |
33 | സ്റ്റാഫ് സെക്രട്ടറി | സോണിയ കെ എക്സ് | 9947855625 |
34 | സീനിയർ അസിസ്റ്റൻ്റ് | ബിന്ദു എം എസ് | 9605340682 |
പ്രീപ്രൈമറി അധ്യാപകരുടെ വിവരങ്ങൾ
ക്രമ നമ്പർ | ക്ലാസ് | അധ്യാപകരുടെ പേര് | ഫോൺ നംബർ |
---|---|---|---|
1 | എൽ കെ ജി | സീനത്ത് | 9947330396 |
2 | യു കെ ജി | സുമ | 9747480994 |
അനധ്യാപകരുടെ വിവരങ്ങൾ
ക്രമ നമ്പർ | ചുമതല | പേര് | ഫോൺ നംബർ |
---|---|---|---|
1 | ക്ലർക്ക് | സൗമ്യ ബാലൻ | 8943154824 |
2 | ഓഫീസ് അസിസ്റ്റൻ്റ് | ബാലചന്ദ്രൻ | 9847706619 |
3 | ഓഫീസ് അസിസ്റ്റൻ്റ് | ലിൻസി | 9946752787 |
4 | പ്രീപ്രൈമറി സഹായി | സരോജിനി | 9744340950 |
5 | പ്രീപ്രൈമറി സഹായി | രാധ | 9142595113 |
6 | ഡ്രൈവർ | വിനോദ് | 9447871173 |
7 | ഡ്രൈവർ | ദിൽജിത്ത് | 7356499300 |
8 | ബസിലെ സഹായികൾ | പ്രീതി | 9526709396 |
9 | ബസിലെ സഹായികൾ | രാജി | 9400391699 |
10 | പാചകക്കാരി | ലീല | 9400391699 |
11 | പാചകക്കാരി | ഓമന | 9947359813 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1871ൽ സ്ഥാപിതമായ കൈതാരം ജി.വി.എച്ച്.എസ്.എസ്. ന്റെ ചരിത്രത്തിൽ പെറുക്കിയെടുക്കാവുന്ന മുത്തുകൾ ഏറെയാണ്. അക്ഷരവർഷം 150 ന്റെ നക്ഷത്രശോഭയിൽ തലയുയയർത്തി നിൽക്കുന്ന നമ്മുടെ അക്ഷരമുത്തശ്ശിയുടെ അങ്കണത്തിൽനിന്ന് ഉയരങ്ങൾ താണ്ടിയവരും എണ്ണമറ്റവർ. ഔദ്യോഗികവും അനൗദ്യോഗികവുമായ മേഖലയിലാണ് ഏറെപ്പേർ. ഡോക്ടർമാർ, എൻജിനിയർമാർ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ പട്ടിക വലുതാണ്. അത്തരക്കാരുടെ പേരുകൾ വിസ്മര ഭയത്താൽ രേഖപ്പെടുത്തുന്നില്ല. എന്നാൽ സാമൂഹ്യ സാഹിത്യ സാംസ്കാരികമേഖലയിലും രാഷ്ട്രീയ രംഗത്തും പ്രശോഭിതരായ ഏതാനും ചില വ്യക്തിത്വങ്ങളെ താഴെ കുറിക്കുന്നു. |
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | വിദ്വാൻ സി.പി.നെല്ലിപ്പിള്ളി | ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അധ്യാപകനും, സംസ്കൃത പണ്ഡിതൻ, മതപ്രഭാഷകൻ, ജ്യോത്സ്യൻ, വിഷചികിത്സകൻ എന്നീ നിലകളിൽ പ്രശസ്തൻ. |
2 | അഡ്വക്കേറ്റ് എൻ. എ. അലി. | ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി. അറിയപ്പെടുന്ന നിയമ പണ്ഢിതനും വാഗ്മിയും. പറവൂരിലെ രാഷ്ട്രീയ മണ്ഡലത്തിലെ പ്രശസ്തൻ. പറവൂർ നിയമ സഭയിൽ ദീർഘകാലം ചെയർമാനായിരുന്ന ഭരണാധികാരി. ഇപ്പോഴും പൊതു ജീവിതത്തിൽ നിറസാന്നിധ്യം. |
3 | സച്ചിൻ കൈതാരം | വാഹനാപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ പുല്ലാങ്കുഴൽ വാദകൻ. ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും പ്രഗത്ഭമതിയായ പുല്ലാങ്കുഴൽ വാദകനും. |
4 | പ്രദീപ് കൈതാരം | സിനിമ സീരിയൽ മിമിക്രി രംഗങ്ങളിൽ മിന്നിത്തിളങ്ങി അകാലത്തിൽ യവനികക്ക് പിന്നിലായ കലാകാരൻ. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി. |
5 | പഴങ്ങാട്ടുശശി | മിമിക്രി വേദികളിലെ ശക്തമായ സാനിധ്യം. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി. |
6 | എൻ.എം.ശശിധരൻ | ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി.നാടകകലാകരൻ, വേദികളിലെ നിറസാന്നിധ്യം. |
7 | സായിദാസ് | ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി.നാടകകലാകരൻ, വേദികളിലെ നിറസാന്നിധ്യം. |
8 | വിനോദ് | കഥാപ്രസംഗവേദികളിലെ യുവശംബ്ദം.ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി. |
9 | പി ജി ഡിക്സൺ | പ്രശസ്ത എഴുത്തുകാരനും , കവിയും, ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥ്യയും. |
10 | മുരളി കാരക്കാട്ട് | എഴുത്തിലും കവിതയിലും പുതിയ പ്രകാശം, നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥി. |
11 | എം.ബി. സ്യമന്തഭദ്രൻ | മൂന്ന് തവണ ഏറണാകുളം ജില്ലാ പഞ്ചായത്ത് മെംബർ, ഇപ്പോൾ പ്രമുഖ രാഷ്ടീയ പാർട്ടിയുടെ പ്രമുഖ നേതാവ്. പ്രമുഖ ട്രെയ്ഡ് യുണിയൻ നേതാവ്. 22 കൊല്ലം കൈതാരം ജി.വി.എച്ച്.എസ്.എസ്.ന്റെ പി ടി എ പ്രസിഡന്റ് |
മികവുകൾ പത്രവാർത്തകളിലൂടെ
ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്. എന്നും മാധ്യമ ശ്രദ്ധ ആകർഷിക്കുന്ന പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കുന്നതിൽ വിദ്യാലയം കാണിക്കുന്ന ശ്രദ്ധ ശ്ലാഘനീയമാണ്. സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ
പഠനനിലവാരത്തിലും ഇതര പ്രവർത്തനങ്ങളിലും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന വിദ്യാലയത്തിന് It@school ന്റെ പരിഗണന നന്നായി ലഭിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ മിക്ക കുട്ടികളും ഐ .ടി ക്ക് മികച്ച വിജയം നേടുന്നു. കൂടാതെ ഐ .ടി മേളകളിലും നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നുണ്ട്. തുടർന്ന് വായിക്കുക.
സ്കൂൾ ബസ് സൗകര്യം
വാഹന സൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു. മയ്യാർ ,പന്നക്കാട്, കൊടവക്കാട്, നന്ത്യാട്ടു കുന്നം എന്നീ സ്ഥലങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു . അവർക്ക് കൃത്യ സമയത്ത് സ്കൂളിൽ വരുന്നതിനും പോകുന്നതിനും വളരെ സഹായകരമാണ് നമ്മുടെ ബസ് സർവീസ്. .തുടർന്ന് വായിക്കുക.
പിന്നിട്ട വർഷങ്ങളിലെ ഒരോ ക്ലാസിലേയും കുട്ടികളുടെ എണ്ണം
വർഷം | I | II | III | IV | V | VI | VII | VIII | IX | X | ആകെ |
---|---|---|---|---|---|---|---|---|---|---|---|
2010-11 | 51 | 55 | 55 | 67 | 66 | 71 | 101 | 144 | 100 | 110 | 820 |
2011-12 | 27 | 46 | 52 | 54 | 70 | 74 | 70 | 125 | 133 | 100 | 751 |
2012-13 | 39 | 24 | 41 | 45 | 62 | 65 | 67 | 87 | 126 | 120 | 676 |
2013-14 | 31 | 39 | 26 | 45 | 50 | 65 | 66 | 78 | 106 | 114 | 620 |
2014-15 | 36 | 33 | 43 | 28 | 49 | 53 | 67 | 96 | 82 | 92 | 579 |
2015-16 | 42 | 37 | 36 | 47 | 44 | 57 | 53 | 98 | 103 | 81 | 598 |
2016-17 | 42 | 34 | 38 | 44 | 61 | 47 | 61 | 89 | 100 | 101 | 627 |
2017-18 | 39 | 41 | 46 | 42 | 69 | 67 | 52 | 96 | 96 | 98 | 646 |
2018-19 | 52 | 44 | 46 | 59 | 65 | 71 | 75 | 83 | 97 | 93 | 685 |
2019-20 | 38 | 62 | 51 | 55 | 84 | 79 | 72 | 122 | 91 | 100 | 754 |
വഴികാട്ടി
{{#multimaps: 10.116349, 76.242445 | width=800px| zoom=18}} യാത്രാസൗകര്യം 'N.H 17 നിന്നും ഏകദേശം 1.5കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു. |
സ്കൂളിന്റെ സാമൂഹ്യ മാധ്യമ ലിങ്കുകൾ
ഫേസ് ബുക്ക് ലിങ്ക്
https://www.facebook.com/gvhss.kaitharam.37
യുട്യൂബ് ലിങ്ക്
https://youtube.com/channel/UCjUkPusy5HRl2xepEdZV9Ng
ഇൻസ്റ്റാഗ്രാം ലിങ്ക്
https://www.instagram.com/invites/contact/?i=1cy5uk985td91&utm_content=nk2miyi
സ്കൂളിലെ പ്രധാന പ്രവർത്തന്നങ്ങളുടെ വീഡിയോ ലിങ്കുകൾ
ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25072
- 1871ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ