ഗവ. വി എച്ച് എസ് എസ് കൈതാരം/കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്

കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ

പഠന നിലവാരത്തിലും ഇതര പ്രവർത്തനങ്ങളിലും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന വിദ്യാലയത്തിന് It@school ന്റെ പരിഗണന നന്നായി ലഭിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ മിക്ക കുട്ടികളും ഐ .ടി ക്ക് മികച്ച വിജയം നേടുന്നു. കൂടാതെ It മേളകളിലും നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നുണ്ട്.

മികച്ച സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ഇന്റെറാക്ടീവ് വൈറ്റ് ബോർഡ് സജീകരിച്ചിരിക്കുന്ന മുറികളും നമ്മുക്ക് ഉണ്ട്. ഐ ടി അറ്റ് സ്കൂൾ അനുവദിച്ച് തന്ന 9 ഹൈടെക്ക് ക്ലാസ് മുറികളും ,ജില്ലാ പഞ്ചായത്ത് അനുവദിച്ച് തന്ന 5 ഹൈട്ടെക് ക്ലാസ് മുറികളും വിദ്യാലത്തിലുണ്ട്. വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും അവരുടെ വിഷയങ്ങളിൽ കമ്പ്യൂട്ടർ പരിശീലനം ലഭിച്ചിട്ടുണ്ട്.

ഈ അദ്ധ്യായന വർഷാരംഭത്തിൽത്തന്നെ ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജമായ വിദ്യാലയത്തിൽ മൂന്നു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ തകൃതിയായി നടന്നുവരികയാണ്. 8 മുതൽ 12 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളും ലാപ്ടോപ്, പ്രൊജക്ടർ മറ്റ് അനുബന്ധ ഉപകരണങ്ങളും നൂതനരീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ എളുപ്പത്തിലും ക്രിയാത്മകവും രസകരവുമായ രീതിയിൽ വിദ്യർത്ഥികളിലേക്ക് എത്തിക്കാൻ ഹൈടെക് ക്ലാസ്സ് മുറികൾക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. മൂന്നു കോടി രൂപ മുതൽ മുടക്കി പുതിയ കെട്ടിട സമുച്ചയം വരുന്നതോടുകൂടി പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് കൈതാരം വി എച്ച് എസ് എസിലെ അദ്ധ്യാപക-വിദ്യാർത്ഥിസമൂഹം.ഈ മികവുകളുടെയെല്ലാം പ്രതിഫലനം ഈ വർഷത്തെ അഡ്മിഷനിൽ കാണാൻ സാധിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപികയായ ശ്രീമതി. റൂബി വി സി സാക്ഷ്യപ്പെടുത്തുന്നു. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് അറിവിന്റെ നിറസാന്നിധ്യമായി പ്രശോഭിക്കുന്ന ഈ മഹത് വിദ്യാലയം മാനംനുട്ടെ വളരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ഹൈടെക്ക് ക്ലാസ്മുറികളുടെ ഉദ്ഘാടനം ബഹു. എം എൽ എ. വി ഡി സതീശൻ 1/6/18 ന് നിർവഹിച്ചു. 13/6/18 ന് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ബുധനാഴ്ച വൈകിട്ടും മറ്റ് അവധി ദിനങ്ങളിലും ലിറ്റിൽ കൈറ്റിന്റെ പരിശീലനം നല്ല ചിട്ടയോടെ നടക്കുന്നു.


ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ഉത്പന്നം
https://www.youtube.com/watch?v=-cALC9sgAtY&feature=youtu.be

Std 10 ലെ ഹൈടെക് ക്ലാസ് റൂം
Std 9 ലെ ഹൈടെക് ക്ലാസ് റൂം
Std 8 ലെ ഹൈടെക്ക് ക്ലാസ് റൂം
ലിറ്റിൽ കൈറ്റ് പരിശീലനം
ഇൻന്റെ ർ ആക്റ്റീവ് ബോർഡ് ഉപയോഗിച്ച് ക്ലാസ് എടുക്കുന്നു
MT ജയദേവൻ സർ കൈറ്റ് അംഗങ്ങൾക്ക് നിർദ് ദേശം നല്കുന്നു
little കൈറ്റ്സ് ഏക ദിന പരിശീലനം
ലിറ്റിൽ കൈറ്റ് ബോർഡ്
ലിറ്റിൽ കൈറ്റ് സർട്ടിഫിക്കറ്റ്