ഗവ. വി എച്ച് എസ് എസ് കൈതാരം/ഗുരുദക്ഷിണ

Schoolwiki സംരംഭത്തിൽ നിന്ന്

ഗുരുദക്ഷിണ

ശ്രീനന്ദിനി


2020 എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടി ജി വി എച്ച് എസ് എസ് കൈതാരത്തിൽ നിന്ന് പടിയിറങ്ങിയ ശ്രീ നന്ദിനി ആർ തികച്ചും വ്യത്യസ്തമായ ഒരു ഗുരുദക്ഷിണയാണ് പഠിച്ച വിദ്യാലയത്തിന് നല്കിയത്.
സംസ്ഥാന ഗവൺമെൻറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജി വി എച്ച് എസ് എസ് കൈതാരം സ്കൂളിന് കിട്ടിയ മൂന്ന് കോടി രൂപ കൊണ്ട് നിർമ്മിച്ച പ്രൈമറി കെട്ടിടം വർണ്ണ കൂട്ടുകൊണ്ട് മനോഹരമാക്കിയാണ് ശ്രീനന്ദിനി പഠിച്ച വിദ്യാലയത്തോടുള്ള സ്നേഹവും ബഹുമാനവും കാണിച്ചത്.
ഒട്ടനവധി ചിത്രകലാ മത്സരങ്ങളിൽ നിരവധി തവണ സമ്മാനം കരസ്ഥമാക്കിയ കൊച്ചു മിടുക്കിയാണ് ശ്രീ നന്ദിനി. അച്ഛൻ രതീഷ്, അമ്മ രമ്യ ,അനുജത്തി ശ്രീലക്ഷ്മി എന്നിവർ ചേർന്ന് തൻ്റെ വിദ്യാലത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ മതിലുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി.
ശ്രീ നന്ദിനി ഇപ്പോൾ ഐ എ എസ് ലക്ഷ്യമാക്കി ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് എടുത്ത് പഠനം തുടരുന്നു. അനുജത്തി നമ്മുടെ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ രതീഷ് പെയിൻറിംഗ് തൊഴിലാളിയാണ് .അമ്മ രമ്യ കോടതി സ്റ്റാഫാണ്.
ഒട്ടനവധി ആളുകൾ ശ്രീനന്ദിനിയുടെ കരവിരുത് കണ്ടറിഞ്ഞ് ഈ കൊച്ചു മിടുക്കിയെ അഭിനന്ദിച്ചു.
വിദ്യാലയത്തിന് എന്നും ഓർമ്മിക്കാവുന്ന, മനോഹര ഗുരുദക്ഷിണ നല്കിയ ശ്രീനന്ദിനിക്ക് നാടിന്റെ നാട്ടുകാരുടെ സ്നേഹാദരം


ശ്രീനന്ദിനി വരച്ച് ചേർത്ത ചിത്രങ്ങളുടെ വീഡിയോ ലിങ്ക്
https://www.facebook.com/100035921962238/videos/332736354600427/

മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത
ശ്രീനന്ദിനിയും കുടുംബവും
ഹിന്ദു പത്രത്തിൽ വന്ന വാർത്ത

ശ്രീനന്ദിനി വരച്ച്ചേർത്ത ചിത്രങ്ങൾ