ഗവ. വി എച്ച് എസ് എസ് കൈതാരം/ഒ ആർ സി സ്മാർട്ട് 40 ക്യാമ്പ് 2021-2022
ഒ ആർ സി സ്മാർട്ട് ഫോർട്ടി ക്യാമ്പ് 2021-2022
2021-22 അക്കാദമിക വർഷത്തെ ത്രിദിന ക്യാമ്പ് 2022 മാർച്ച് 2, 3, 4 തിയതികളിൽ കൈതാരം ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. എറണാകുളം ജില്ല ശിശു വികസന വകുപ്പിന്റെ നേത്യത്വത്തിലുള്ള ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. മാർച്ച് 1 ചൊവ്വാഴ്ച വൈകിട്ട് 7.30 ന് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു പാരന്റെിങ്ങ് സെഷൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു.
മാർച്ച് 2 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് സ്മാർട്ട് 40 ക്യാമ്പിന്റെ ഔദ്യോദിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. റൂബി വി സി നിർവ്വഹിച്ചു. ഈശ്വര പ്രർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഒ ആർ സി നോഡൽ ടീച്ചർ പ്രസീദ ബി പി സ്വാഗതം പറഞ്ഞു. ഉദ്ഘാടന ശേഷം ഒ ആർ സി പ്രോജക്റ്റ് അസിസ്റ്റൻ്റായ ശ്രീമതി. പ്രജീഷ ആശംസകളർപ്പിച്ചു.രസകരമായ അദ്യ സെഷൻ ആരംഭിച്ചത് ഒ ആർ സി പരിശീലകനായ ശ്രീ. സാം സാറാണ്. മനോഹരമായി കൈയ്യടിക്കാൻ അഭ്ദേഹം കുട്ടികളെ പഠിപ്പിച്ചു.കുട്ടികളെ ടീമുകളായി തിരിച്ചു. റോയൽ കിംഗ്സ്, ചലഞ്ചേഴ്സ്, ലുട്ടാപ്പി വാരിയേഴ്സ്, ഫോർച്യൂണ എന്നീ ടീമുകളിൽ ഒരോന്നിനും ഒരോ ഉത്തരവാദിത്വം കൊടുത്തു. സ്മാർട്ട് 40 ക്യാമ്പുമായി ബന്ധപ്പെട്ട വിലപ്പെട്ട നിർദ്ദേശങ്ങൾ സാർ നൽകി. ടീം ഫോർച്യൂണയിലെ കുട്ടികൾ സാറിന് നന്ദി പറഞ്ഞു. തുടർന്ന് രണ്ടാമത്തെ സെഷൻ നയിച്ചത് മനീഷ് സാറായിരുന്നു. സ്വന്തം ഒപ്പിന്റെ പ്രാധാന്യം തിരിച്ചറിയാൻ കുട്ടികൾക്ക് സാധിച്ചു. മുന്നാമത്തെ സെഷൻ നയിച്ചത് അമല മിസ്സായിരുന്നു. ആശയ വിനിമയത്തിന്റെ ശരിയായ രീതികൾ സംബന്ധിച്ച് കുട്ടികൾക്ക് അവബോധം ലഭിച്ചു. ഭാഷ മാത്രമല്ല മുഖഭാവങ്ങളും, പ്രവർത്തികളും ആശയ വിനിമയത്തിനുള്ള ഉപാധികളാണെന്ന് കുട്ടികൾ മനസിലാക്കി.
ആദ്യ ദിവസത്തെ അവസാന സെഷൻ എടുത്തത് സംഗീത മിസ്സ് ആയിരുന്നു. ഈ സെഷനിൽ നടത്തിയ ഗെയിമിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ചലഞ്ചേഴ്സ് ടീം ഈ ഗെയിമിൽ വിജയിച്ചു. സെഷനുകൾ നയിച്ച പരിശീലകൾക്ക് കുട്ടികൾ നന്ദി പറഞ്ഞു കൊണ്ട് ആദ്യ ദിന ക്യാമ്പ് അവസാനിച്ചു.ഉച്ചക്ക് ശേഷം സാംസർ നയിച്ച പാരന്റെിങ്ങ് സെഷനും വിജയകരമായി നടന്നു.തുടർന്ന് നടന്ന സമാപന യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ്റ് എം എസ് ബിന്ദു സംസാരിച്ചു. ഒ ആർ സി നോഡൽ ടീച്ചർ പ്രസീദ നന്ദി പറഞ്ഞു.
വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് മികച്ച 'പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചത്. ആകുലതകളും പ്രതിസന്ധികളും നിറഞ്ഞ കോവിഡ് കാലത്തെ അക്കാദമിക ദിനങ്ങളിൽ പ്രതീക്ഷയുടെയും സന്തോഷങ്ങളുടെയും ഹൃദമായ അനുഭവം പകർന്ന് നല്കുവാൻ ഒ ആർ സി പരിശീലകർക്ക് കഴിഞ്ഞു. ഇനിയും ഇത്തരം ക്യാമ്പുകൾ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.