ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാലയം രക്ഷാകർത്താക്കളോടാവശ്യപ്പെടുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം രക്ഷാകർത്താക്കളോടാവശ്യപ്പെടുന്നത്


1.സമയത്തുതന്നെ കുട്ടികളെ സ്കൂളിലെത്തിക്കുക.
2.കുട്ടി വിദ്യാലയത്തിലെത്തിയെന്ന് ഉറപ്പുവരുത്തുക.
3.യൂണിഫോം, ബാഡ്ജ് മുതലായവ കൃത്യമായി കുട്ടി ധരിച്ചുവെന്ന് ഉറപ്പുവരുത്തുക.
4.തിളപ്പിച്ചാറിയ വെള്ളം കൂട്ടിയുടെ കൈവശം കൊടുത്തുവിടുക
5.പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും കുട്ടി എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
6.ഓരോ ദിവസത്തേയും ടൈം ടേബിൾ നോക്കി അതാതു ദിവസം ആവശ്യമുള്ള പഠനവസ്തുക്കൾ മാത്രം കൊടുത്തു വിടുക.
7.മൊബൈൽ ഫോൺ മുതലായ പഠനവുമായി ബന്ധമില്ലാത്തവ സ്കൂളിൽ കുട്ടി കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുക.
8.ശരിയല്ലാത്തതും ആവശ്യമില്ലാത്തതുമായ കൂട്ടുബന്ധങ്ങളിൽ കുട്ടി ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
9.വിദ്യാലയത്തിനകത്തും പുറത്തും കുട്ടി ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
10.മൂത്രപ്പുരയും കക്കൂസും ഉപയോഗിച്ചു കഴിഞ്ഞാൽ വെള്ളമൊഴിക്കാനും കഴുകി വൃത്തിയാക്കാനും ഉപദേശിക്കുക.
11.മറ്റ് കുട്ടികളോട് സ്നേഹത്തോടെ പെരുമാറാനും തമ്മിൽ തല്ലുകൂടാതിരിക്കാനും ഉപദേശിക്കുക,
12.ഉച്ചഭക്ഷണം വിദ്യാലയത്തിൽ നിന്നുതന്നെ കഴിക്കാൻ പ്രേരിപ്പിക്കുക.
13.വിദ്യാലയത്തിനു പുറത്തുപോയി പാനീയങ്ങളും മധുരപലഹാരങ്ങളും വാങ്ങിക്കഴിക്കരുതെന്ന് നിർബന്ധിക്കുക
14.പരിചയമില്ലാത്തവരും അന്യരും നൽകുന്ന സാധനങ്ങൾ വാങ്ങി ഉപയോഗിക്കാതിരിക്കാൻ ഉപദേശിക്കുക.
15.വിദ്യാലയത്തിൽ നിന്ന് നിർദ്ദേശിക്കുന്നതും അറിയിക്കുന്നതുമായ ആവശ്യങ്ങൾക്കല്ലാതെ കുട്ടികൾവശം പൈസ കൊടുത്തുവിടാതിരിക്കുക.
16.കുട്ടിയെ സംബന്ധിച്ച് എന്തെങ്കിലും കാര്യം രക്ഷാകർത്താവുമായി ചർച്ച ചെയ്യുന്നതിന് ക്ലാസ്സ് ടീച്ചറോ പ്രധാനാദ്ധ്യാപകനോ ആവശ്യപ്പെട്ടാൽ താമസംവിനാ രക്ഷകർത്താവ് എത്തിച്ചേരണം.
17.ക്ലാസ്സ് പി.ടി.എ. യോഗങ്ങളിലും പി.ടി.എ. പൊതുയോഗങ്ങളിലും രക്ഷകർത്താക്കളിൽ ആരെങ്കിലും ഒരാൾ നിർബന്ധമായും പങ്കെടുക്കണം.
18.കുട്ടികളെ അനാവശ്യമായി സംശയിക്കുക, ശകാരിക്കുക, തല്ലുക, ആക്ഷേപിക്കുക, മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുക തുടങ്ങി യാതൊന്നും ചെയ്യാതിരിക്കുക,
19.കുട്ടികളുടെ ഓരോ നീക്കത്തെയും വ്യക്തിബന്ധങ്ങളേയും സൗഹൃദങ്ങളെയും നിരീക്ഷിക്കുകയാണ് വേണ്ടത്.
20.കുടുംബാന്തരീക്ഷം തികച്ചും സൗഹൃദമായിരിക്കാൻ ശ്രദ്ധിക്കുക.
21.ഓരോ പരീക്ഷയിലും കൂട്ടി നേടിയ മാർക്കും നിലവാരവും അദ്ധ്യാപകരുമായി വിലയിരുത്തുന്നതിന് ശ്രദ്ധിക്കുക.
22.പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ രക്ഷകർത്താക്കൾ അവരുടെ പഠനപുരോഗതി അതാതു സമയം നിരീക്ഷിക്കുകയും പഠനത്തിൽ സഹായിക്കുകയും ചെയ്യുക.
23.അതാതു ദിവസത്തെ പാഠ്യവിഷയങ്ങൾ കുട്ടി ഹൃദിസ്ഥമാക്കിയെന്ന് ഉറപ്പുവരുത്തുകയും പിന്തുണ നൽകുകയും ചെയ്യുക.
24.വായന മാത്രമല്ല, സെമിനാർ, പ്രോജക്ട്, അസൈൻമെന്റുകൾ എന്നിവയ്ക്കെല്ലാം കുട്ടിക്ക് സമയം വേണ്ടി വരും. അതിനുള്ള അവസരം നൽകണം.
25.ക്ലാസ്സ് കഴിഞ്ഞുവന്നാൽ കുറച്ചുസമയമെങ്കിലും കളിയും ഉല്ലാസവും നല്ലതാണ്. അത് കുട്ടിയെ ഉന്മേഷവാനാക്കും. അതിനുള്ള അവസരം നൽകണം.
26.പഠിക്കാനും കളിക്കാനും ടി.വി. കാണാനുമുള്ള സമയം എപ്പോഴെല്ലാമെന്ന് നിശ്ചയിച്ച് നൽകുക. അതിനുള്ള ടൈം ടേബിൾ തയ്യാറാക്കണം.
27.കുട്ടി പഠിക്കുമ്പോൾ മാതാപിതാക്കൾ ടി.വി.യും റേഡിയോയും പ്രവർത്തിപ്പിച്ച് കുട്ടിയുടെ ശ്രദ്ധതെറ്റിക്കാതിരിക്കുക.
28.കുട്ടിയുടെ പാഠ്യേതര താല്പര്യങ്ങൾ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കണം.
29.കുട്ടിയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്ന യാതൊന്നും രക്ഷിതാക്കളിൽ നിന്നും ഉണ്ടാകരുത്.
30.കുട്ടിയുടെ മനസ്സിന് മുറിവേൽക്കും വിധം മാതാപിതാക്കൾ തമ്മിൽ വഴക്കിടുന്നതോ കുടുംബ കലഹ മുണ്ടാക്കുന്നതോ ആയ യാതൊന്നും ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കുക.
31.തങ്ങളുടെ കുട്ടികളെ നല്ല വ്യക്തിത്വവും കാര്യപ്രാപ്തിയുള്ളവരും സമൂഹ അംഗീകാരമുള്ളവരുമായി വളരുന്നതിനായി പിന്തുണ നൽകുക.