ഗവ. വി എച്ച് എസ് എസ് കൈതാരം/സ്മാർട്ട് ഫോർട്ടി ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്മാർട്ട് ഫോർട്ടി ക്യാമ്പ്

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഉള്ള ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ജീവിത നൈപുണ്യ വികസന പരിപാടിയായ സ്മാർട്ട് 40 ക്യാമ്പ് 2021 സെപ്റ്റംബർ 15,16,17 തീയതികളിൽ കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. വളരെയധികം വിജ്ഞാനപ്രദവും രസകരമായ ക്ലാസുകൾ ആയിരുന്നു നടന്നത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ ആണ് ആണ് ക്യാമ്പിൽ പങ്കെടുത്തത്.

ആദ്യദിനം 9.30ന്ക്യാമ്പ് ആരംഭിച്ചു. ഉദ്ഘാടനസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റൂബി വി സി, പി ടി എ പ്രസിഡൻറ് ശ്രീ. അനിൽകുമാർ , ഒ ആർ സി കോഡിനേറ്റർ സെബി സർ, ഒ ആർ സി ട്രെയ്നർ ജിജി വർഗീസ് , ഒ ആർ സി നോഡൽ ടീച്ചർ പ്രസിദ എന്നിവർ സംസാരിച്ചു. തുടർന്ന് ഐസ് ബ്രേക്കിംങ്ങ് സെഷൻ ആയിരുന്നു . കുട്ടികൾ വളരെയധികം താൽപര്യപൂർവ്വം പങ്കെടുത്തു. അതിനുശേഷം ശ്രീമതി. കാവ്യയുടെ ക്ലാസ് ആയിരുന്നു. കോപ്പിംങ്ങ് വിത്ത് എമോഷൻ സ്ട്രെസ് എന്നായിരുന്നു വിഷയം. 12.15 ന് ആ ദിവസത്തെ ക്ലാസ്സ് അവസാനിച്ചു. ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

രണ്ടാം ദിവസം ക്രിട്ടിക്കൽ തിങ്കിങ് ആൻഡ് ക്രിയേറ്റീവ് തിങ്കിംങ്ങ് എന്ന വിഷയത്തിൽ മിസിന്ത ടീച്ചറുടെ ക്ലാസ് ആയിരുന്നു. ഐസ്ക്രീം ഉദാഹരണത്തോടെ തുടങ്ങിയ ക്ലാസ്സ് രസകരമായ ലോകത്തിലേക്ക് കുട്ടികളെ നയിച്ചു. കുട്ടികളുടെ ഭാഗത്തുനിന്നും നല്ല പ്രതികരണം ഉണ്ടായിരുന്നു. അതിനുശേഷം കമ്മ്യൂണിക്കേഷൻ സ്കില്ലിനെ കുറച്ച് ശരത് സാറും , ഇന്റെർ പേർസണൽ സ്കിൽ എന്ന വിഷയത്തിൽ സംഗീത ടീച്ചറും ക്ലാസെടുത്തു 1 PM ന് ക്ലാസ് അവസാനിച്ചു.

മൂന്നാം ദിവസം സെൽഫ് അവയർനസ് ആൻഡ് എംപതി എന്ന വിഷയത്തിൽ ശ്രീമതി നീലിമയുടെ മനോഹരമായ ക്ലാസ് ആയിരുന്നു. വർത്തമാനകാല ജീവിതത്തിൽ തന്മയി ഭാവത്തോടുകൂടി കൂടി എല്ലാം പ്രശ്നങ്ങളെയും നേരിടാനുള്ള പ്രചോദനം ഈ സെഷനിൽ നിന്ന് ലഭിച്ചു. അവസാന സെഷൻ അനാലിസിസ് ആൻഡ് പ്രോബ്ലം സോൾവിംങ്ങ് എന്ന വിഷയത്തിൽ സാം സാറാണ് ക്ലാസ്സ് എടുത്തത് ഒരു മണിക്ക് ക്ലാസ് അവസാനിച്ചു. സമാപന സമ്മേളനത്തിൽ പ്രധാനാധ്യാപിക റൂബി ടീച്ചർ , ഒ ആർ സി കോർഡിനേറ്റർ സെബി സാർ, നോഡൽ ടീച്ചർ പ്രസിദ എന്നിവർ നന്ദി പറഞ്ഞു. കുട്ടികളുടെ ഭാഗത്തുനിന്നും ഹിബ ഫാത്തിമ, മീനൂട്ടി എന്നിവർ നന്ദി പറഞ്ഞു. കോവിഡ് പ്രതിസന്ധി കാലത്തെ വിരസമായ അക്കാദമിക ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ രസകരവും പ്രചോദനകരവുയ ആയ മൂന്നു ദിവസങ്ങൾ ആയിരുന്നു കുട്ടികൾക്ക് കിട്ടിയത്. ഇനിയും ഇത്തരം ക്യാമ്പുകൾ വേണമെന്നുള്ള ആവശ്യം കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായി.


ഒ ആർ സി അനുഭവക്കുറിപ്പുകൾ

പ്രധാനാധ്യാപിക ശ്രീമതി. വി സി റൂബി :- എറണാകുളം ജില്ല വനിതാ-ശിശുക്ഷേമ വകുപ്പിൻറ അഭിമുഖത്തിൽ നടത്തിവരുന്ന ഓ ആർ സി കൈതാരം സ്കൂളിൽ വിജയകരമായി നടത്തിവരുന്നു. ഈ കോവിഡ് പ്രതിസന്ധി കാലത്ത് പോലും കുട്ടികൾക്ക് മികച്ച പിന്തുണ നൽകാൻ ഒ ആർ സി സ്കൂളിനൊപ്പമുണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിൽ മൂന്ന് ദിവസമായി ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ നടത്തിയ സ്മാർട്ട് ഫോർട്ടി ക്യാമ്പ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ വിവിധ മോട്ടിവേഷൻ ക്ലാസുകളും ഉപകാരപ്രദമായിരുന്നു. കൈതാരം സ്കൂളിനെ സംബന്ധിച്ചിടത്തോളം വളരെ ഗുണപ്രദമായ രീതിയിലാണ് ഒ ആർ സി പ്രവർത്തനം നടക്കുന്നത്.
ഒ ആർ സി നോഡൽ ടീച്ചർ, പ്രസിദ :- കൈതാരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ മൂന്ന് വർഷം നോഡൽ ടീച്ചറായി പ്രവർത്തിക്കാൻ സാധിച്ചു. ഈ സമയങ്ങളിലെല്ലാം ഒ ആർ സി യുടെ ഭാഗത്തുനിന്ന് വളരെ നല്ല പിന്തുണയാണ് സ്കൂളിന് ലഭിച്ചിട്ടുള്ളത്. കോഡിനേറ്റർ, സൈക്കോളജിസ്റ്റ് മറ്റു ടീമംഗങ്ങൾ ഇവരുടെ ഭാഗത്തുനിന്ന് വളരെ നല്ല സഹകരണമാണ് ആണ് സ്കൂളിന് കിട്ടുന്നത് അതുകൊണ്ടുതന്നെ സ്മാർട്ട് ഫോർട്ടി ക്യാമ്പ് വളരെ നന്നായി നടത്തുവാൻ സാധിച്ചു. കുട്ടികളുടെ ഭാഗത്തുനിന്ന് ഇന്ന് വളരെ നല്ല അഭിപ്രായമാണ് ക്യാമ്പിനെ കുറിച്ച് ഉണ്ടായത്. പ്രഗൽഭരായ ഒ ആർ സി ട്രെയനേർസിന്റെ ക്ലാസുകൾ കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവും ആയിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന ക്ലാസുകളും ,കുട്ടി ഡെസ്ക് പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ് . കുട്ടി ഡെസ്കിൽ നമ്മുടെ സ്കൂളിലെ അദ്വൈത ശിവൻ, ദേവനന്ദ എന്നീ കുട്ടികൾ അംഗങ്ങളായിരുന്നു.
പി ടി എ പ്രസിഡൻറ് ശ്രീ . അനിൽകുമാർ:- കൈതാരം സ്കൂളിലെ ഒ ആർ സി പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടക്കുന്നു . കുട്ടികൾക്ക് കൃത്യസമയത്ത് ആവശ്യമായ പിന്തുണ നൽകുവാൻ കഴിയുന്നുണ്ട്. കൃത്യമായ ആയ ഇടപെടലുകൾ നടത്തി കുട്ടികളുടെ പഠനനിലവാരവും മാനസികാരോഗ്യവും നല്ലരീതിയിൽ ആരോഗ്യപരമായി ആയി സംരക്ഷിക്കുവാൻ ഒ ആർ സി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.
വിദ്യാർത്ഥി മീനൂട്ടി കെ എൽ:- സ്മാർട്ട് ക്യാമ്പിൽ പങ്കെടുക്കുവാൻ സാധിച്ചത് കൊണ്ട് തന്നെ ശരത് സാർ ,ജിജി വർഗീസ് സാറിനെപ്പോലെ പോലെ ഉള്ള വിദഗ്ധരുടെ ക്ലാസുകൾ ലഭിച്ചത് വളരെ നല്ല അനുഭവമായിരുന്നു . ഈ കോവിഡ് കാലത്ത് അനുഭവിച്ചിരുന്ന മാനസിക വ്യഥകൾ മാറ്റുന്നതിനും ആകെ ഒരു പുത്തനുണർവിൽ എത്താനും ഈ ക്യാമ്പ് എനിക്കും എന്റെ എല്ലാ കൂട്ടുകാർക്കും സഹായകരമായി.
രക്ഷിതാവ് ശ്രീ. സൈനൻ കെടാമംഗലം:-ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് ഓ ആർ സി ക്യാമ്പിൽ ലഭിച്ച അനുഭവങ്ങൾ വളരെ ഗുണപ്രദമാണ്. അവർക്ക് സ്വന്തമായി, സ്വതന്ത്രമായി അഭിപ്രായ പ്രകടനങ്ങൾ നടത്താൻ ഉള്ള അവസരങ്ങൾ ലഭിച്ചു , തന്മൂലം അവരിൽ നല്ല ഒരു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും ക്യാമ്പിലെ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചു. രണ്ടുകൊല്ലമായി ആയി അടച്ചു പൂട്ടപ്പെട്ട കുഞ്ഞു മക്കൾക്ക് എന്തുകൊണ്ടും ഈ പരിശീലനം അവരുടെ മാനസികപിരിമുറുക്കവും പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെ സഹായകരമായി.