ഗവ. വി എച്ച് എസ് എസ് കൈതാരം/കരിയർ ഗൈഡൻസ്

Schoolwiki സംരംഭത്തിൽ നിന്ന്

കരിയർ ഗൈഡൻസ്

കരിയർ ഗൈഡൻസ് ക്ലാസിൽ മുൻ ജില്ലാ പഞ്ചായത്തംഗം എം ബി സ്യമന്തഭദ്രൻ സംസാരിക്കുന്നു
മാസ്റ്റർ ട്രെയ്നർ ജയദേവൻ സർ കരിയർ ഗൈഡൻസ് ക്ലാസ് എടുക്കുന്നു


തികച്ചും സാധാരണ സാഹചര്യത്തിൽ അതിൽ നിന്നു വരുന്ന നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് അവരുടെ ഭാവി തീരുമാനങ്ങൾ എടുക്കുന്നതിന് വിദഗ്ധരുടെ സഹായം അത്യാവശ്യമാണ് . പ്രസ്തുത ആവശ്യം മുന്നിൽകണ്ട് നല്ല ഒരു കരിയർ ഗൈഡൻസ് സെൽ നമ്മുടെ വിദ്യാലയത്തിൽ മനോജ്സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് മുമ്പ് കുട്ടികൾക്ക് എങ്ങിനെ പരീക്ഷയെ അഭിമുഖീകരിക്കാം എന്നതിനെപ്പറ്റി ബി ആർ സി ട്രെയിനർ ശരത്ത് വളരെ നല്ല ഒരു ക്ലാസെടുത്തു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആ പരീക്ഷ വിജയിക്കുന്നതിനുള്ള എളുപ്പവഴികൾ വിശദമായി പറഞ്ഞു കൊടുത്തു . ടെൻഷനില്ലാതെ വളരെ സ്വതന്ത്രമായി പരീക്ഷയെ അഭിമുഖീകരിക്കാൻ ഉള്ള ലഘുവിദ്യകളും കുട്ടികൾക്ക് സർ നൽകി. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞകുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷനുള്ള അപേക്ഷകൾ കൈറ്റ് വിദ്യാർത്ഥികൾ ചെയ്തു കൊടുക്കാറുണ്ട്. അതിനുള്ള സാങ്കേതിക സഹായം മാസ്റ്റർ ട്രെയ്നർ ജയദേവൻ സാർ ചെയ്തു തരുന്നു. കെടാമംഗലം വായനശാല , എച്ച് ഫോർ എച്ച് , ആൽഫ പാലിയേറ്റീവ് കെയർ എം ടി ജയദേവൻ സാർ എന്നിവർ നമ്മുടെ കരിയർ ഗൈഡൻസ് സെല്ലിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുന്നു.