ഉപയോക്താവ്:25072GHSK

Schoolwiki സംരംഭത്തിൽ നിന്ന്

ആയില്യം തിരുനാൾ മഹാരാജാവിനാൽ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇത്. കീഴ്‌ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമറി സ്‌ക്കൂൾ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തത്. 1950 ൽ ഈ സ്‌ക്കൂൾ യി.പി.സ്‌കൂളാക്കി ഉയർത്തി. 1959 ജൂണിൽ കരയോഗത്തിന്റെ കെട്ടിടത്തിൽ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്‌ക്കൂൾ മാറ്റി. 1964 ജൂണിൽ ഹൈസ്‌ക്കൂൾ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയർത്തപ്പെട്ടു. തുടക്കത്തിൽ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്. 1966 ൽ ഒരു പൂർണ്ണ ഹൈസ്‌ക്കൂളായി ഉയർത്തുകയും ചെയ്തു. 1984 ൽ വൊക്കേഷണൽ കോഴ്‌സ് അനുവദിച്ചു. ആദ്യ പ്രിൻസിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു. 1997 ൽ സർക്കാർ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:25072GHSK&oldid=1219788" എന്ന താളിൽനിന്ന് ശേഖരിച്ചത്