ഗവ. വി എച്ച് എസ് എസ് കൈതാരം/മാതൃഭാഷാദിനം
മാതൃഭാഷാദിനം
ഭാഷാസാംസ്ക്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യുണിസ്ക്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷം തോറും ആചരിക്കുന്നു. 1999 നവംബർ 17 നാണ് യുണിസ്ക്കോ ഫെബ്രുവരി 21 ലോക മാതൃ ഭാഷാദിനമായി പ്രഖ്യാപിച്ചത്.
നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നേ പോസ്‌റ്ററുകൾ എൽ പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കി. പ്രസംഗം, കാവ്യാലാപനം എന്നിവ നടത്തി. രാവിലെ 11 മണിക്ക് എല്ലാ ക്ലാസ്സുകളിലും മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. ഫെബ്രുവരി 2 മാതൃഭാഷാദിനമായി ആചരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. പ്രധാനാധ്യാപിക വി സി റൂബി, പി ടി എ പ്രസിഡൻ്റ് കെ വി അനിൽകുമാർ, മലയാള ഭാഷാ അധ്യാപകരായ മീന, ട്രീസ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
സ്വന്തം മാതൃഭാഷയായ മലയാളം അറിയില്ല എന്ന് പറയുന്നത് അഭിമാനകരമായി കാണുന്ന ഇന്നിന്റെ സംസ്കാരത്തിനെതിരെ വിരൽ ചൂണ്ടുന്ന പ്രവർത്തനങ്ങളാണ് മാതൃഭാഷദിനത്തിൽ വിദ്യാലയത്തിൽ നടന്നത്. കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്ന വള്ളത്തോൾ കവിവാക്യം മുദ്രാ ഗീതം പോലെ ഏറ്റുപ്പാടി നടന്ന വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്.