സഹായം Reading Problems? Click here


ഗവ. വി എച്ച് എസ് എസ് കൈതാരം

Schoolwiki സംരംഭത്തിൽ നിന്ന്
(25072 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. വി എച്ച് എസ് എസ് കൈതാരം
Newschool.jpeg
വിലാസം
കൈതാരം
പറവുർ

കൈതാരം
,
683519
സ്ഥാപിതം01 - 06 - 1871
വിവരങ്ങൾ
ഫോൺ04842442397
ഇമെയിൽgvhs12kaitharam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലപറവൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം584
പെൺകുട്ടികളുടെ എണ്ണം372
വിദ്യാർത്ഥികളുടെ എണ്ണം956
അദ്ധ്യാപകരുടെ എണ്ണം45
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി അശോകൻ
പ്രധാന അദ്ധ്യാപകൻറൂബി വി സി
പി.ടി.ഏ. പ്രസിഡണ്ട്Anilkumar
അവസാനം തിരുത്തിയത്
02-10-202025072GHSK


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംആമുഖം

1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു പ്രവർത്തി പള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം. അന്ന് കൈതാരത്ത് നിലവിലുണ്ടായിരുന്ന കീഴ്ശേരി ഇല്ലം വക സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇല്ലത്ത് സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പഴയതലമുറക്കാർ ഇന്നും അങ്ങിനെ തന്നെയാണ് ഈ വിദ്യലയത്തെ വിളിക്കുന്നത്. മേൽ പറഞ്ഞ കീഴ്ശേരി ഇല്ലം ഇന്ന് നിലവിലില്ലെങ്കിലും ഇല്ലത്തെ നാലാം തലമുറയുൽ പെട്ട ചിലർ ഈ മേൽവിലാസത്തോടെ ഇവിടെ താമസിക്കുന്നുണ്ട്. ഈ ഇല്ലത്തെ സംസ്കൃത പണ്ഡിതനായ നാരായമൻ ഇളയത്, ചാവറ കുരിയാക്കോസ് അച്ചൻ നടത്തിപോന്ന കൂനമ്മാവിലെ പളളിക്കൂടത്തിൽ സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിരുന്നു. ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സ് വരെയാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
പറവുർക്കാരൻ കമ്മത്ത്, തോട്ടത്തിൽ രാമൻപിള്ള, തയ്യിൽ രാമൻ പിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കാലക്രമത്തിൽ നാലാം ക്ലാസ്സ് കൂടി ആരംഭിച്ചു. കെട്ടിടം പണിയാനുള്ള ഒരേക്കർ സ്ഥലം നാട്ടുക്കാർ ചേർന്ന് വിലക്കു വാങ്ങി. ഈ സമയം പ്രശസ്തമായ നെല്ലിപ്പിള്ളി കുടുംബത്തിലെ മൂത്ത കാരണവരായ ശ്രീ കൊച്ചുണ്ണി പിള്ള ഒരു കെട്ടിടം നിർമ്മിച്ച് സർക്കാരിനു സമ്മാനിച്ചു. ഈ സന്മനസ്സിനുള്ള ആദരവായി അദ്ദേഹത്തിന്റെ മകൻ ശ്രീ കൊച്ചുകുട്ടൻപിള്ളക്ക് സർക്കാർ ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി നല്കി. ഈ കെട്ടിടം കാലപഴക്കം കൊണ്ട് 2018 ആഗസ്റ്റിൽ പൊളിച്ചുനീക്കി.


ജാതിവ്യവസ്ഥയുടെ തീഷ്‌ണതായാൽ പിന്നോക്ക ജാതിക്കാർക്ക് പട്ടികജാതിക്കാർക്കും ഇല്ലത്ത് സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. 1914 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സർവ്വജാതി മതസ്ഥർക്കും വിദ്യാലയങ്ങളി്ൽ പ്രവേശനം അനുവദിച്ചതോടെയാണ് മേൽ പറഞ്ഞ ജാതി വിഭാഗങ്ങൾക്ക് ഇവിടെ പഠിക്കാൻ അനുവാദം ലഭിച്ചത്. എന്നാൽ വിവേചനത്തിൽ മാറ്റം വന്നില്ല. സവർണ്ണർക്ക് ബഞ്ചും അവർണ്ണർക്ക് കീറചാക്കുമായിരുന്നു ഇരിപ്പടം. 1950 ൽ പറവൂർ ടി കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്തി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും സർക്കാരിലേക്ക് നല്കണമെന്ന വ്യവസ്ഥയോടെയാണ് യു പി സ്കൂളായി ഉയർത്തിയത്. ഈ വ്യവസ്ഥയിൽ ഇളവനുവദിക്കുകയും മൂവായിരം രൂപമാത്രം അടക്കേണ്ടിവരുകയും ചെയ്തു. സ്ഥലപരിമിതിയാൽ ഇന്നു കാണുന്ന എൻ എസ്സ് എസ്സ് കരയോഗം വക കെട്ടിടത്തിലാണ് യു പി വിഭാഗം പ്രവർത്തിച്ചിരുന്നത്. തുടർന്ന് 1959 ജൂൺ രണ്ടിനാണ് ഇന്നത്തെ സ്ഥലത്തേക്ക് മാറി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
ഓലയും പനമ്പും ഉപയോഗിച്ച് കെട്ടി ഉണ്ടാക്കിയതായിരുന്നു അന്നത്തെ ക്ലാസ്സ് മുറികൾ. കോട്ടുവള്ളി, ഏഴിക്കര പഞ്ചായത്തുകളിലേയും, വരാപ്പുഴ, ആലങ്ങാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലെയും ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. 1964 ജൂണിൽ‌ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപെട്ടു. ഒരു നോൺ ഗസറ്റഡ് ഹെഡ് മാസ്റ്ററുടെ കീഴിൽ എട്ടാം ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് 1968 ൽ ഒരു ഗസറ്റഡ് ഹെഡ് മാസ്റ്റർ പദവിയോടെ പൂർണ്ണ ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1984 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിക്കുകയും ചെയ്തു.
1997 ൽ പി ടി എ മുൻ കൈയെടുത്ത് സർക്കാർ അംഗീകാരത്തോടെ പ്രീപ്രൈമറി ആരംഭിച്ചു. 147 വർഷത്തെ വിദ്യാലയത്തിന്റെ പ്രവർത്തനത്തിലും പുരോഗതിയിലും അവിസ്മരണീയമായ സംഭാവനകൾ നല്കിയ വ്യക്തികളും കുടുംബങ്ങളമുണ്ട്. കീഴ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം, മുള്ളായപിള്ളി, കാളിപറമ്പ് എന്നി കുടുംബങ്ങളുടെ പേരുകൾ പ്രത്യേകം സ്മരിക്കപെടുന്നവയാണ്. മൂന്നര ഏക്കറിലധികം സ്ഥലവും കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവുമുള്ള ഈ വിദ്യാലയം എല്ലാ മേഖലകളിലും ഏറെ മുന്നിലാണ്. ദീർഘനാളുകളായി നടത്തിപോരുന്ന കൂട്ടായ പ്രവർത്തനത്തിന്റെയും ഇടപെടലിന്റെയും ഫലമായി തുടർച്ചയായി നാലുതവണ എസ്സ് എസ്സ് എൽ സി ഫലം നൂറു ശതമാനമായി ഉയർത്താനായത് അഭിമാനകരമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ശിരസ്സിലൂടെ ലാഭകണ്ണോടും വ്യവസായമനോഭാവത്തോടും കൂടി സ്വകാര്യവിദ്യാഭ്യാസ മേഖല പടയോട്ടം നടത്തുബോൾ അഭിമാനത്തോടെ പൊരുതിനേടിയ ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. പ്രയത്നശീലരും അർപ്പണതല്പരരും ആയ ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയുടെയും ശക്തമായ പി ടി എ ഇടപെടലിന്റെയും ഫലമാണിത്. കൂലി വേലക്കാരും തൊഴിലാളികളും ദരിദ്രജനവിഭാഗവും പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് അവരുടെ കുട്ടികൾ നേടിയത് ചെറുതല്ലാത്ത വിജയം തന്നെയാണ്. ജാതി മത സമുദായ ശക്തികൾ അവരവരുടെ താല്പര്യം പറഞ്ഞ് വിദ്യാർത്ഥികളെ സ്വാധീനിച്ച് കൊണ്ടു പോകുന്നതാണ് അനുഭവം. ഇതിനെയെല്ലാം അതിജീവിച്ച് ആയിരത്തിനുമുകളിൽ വിദ്യാർത്ഥികളും അറുപതിലധികം അധ്യാപകരും ഈ സർക്കാർ വിദ്യാലയത്തെ സംരക്ഷിച്ചു നിർത്തുന്നു. ഹയർസെക്കന്ററി വിഭാഗം കൂടി നേടിയെടുക്കുകയാണ് തുടർന്നുള്ള പ്രധാനലക്ഷ്യം.

നേർക്കാഴ്ച ചിത്രരചന


covid എന്ന മഹാമാരിയോട് പൊരുതി ക്കൊണ്ട് നാം മുന്നോട്ട്‌ പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് രണ്ടര മാസക്കാലം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ ഉള്ള പഠനാനുഭവങ്ങളും നമ്മുടെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും നമ്മുടെ ആശങ്കകളും വിഷയമാക്കി കൊണ്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു,,,, അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലത് താഴെ കൊടുത്തിരിക്കുന്നു,,,,,,,,

സൗകര്യങ്ങൾ

ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും


1 മൂന്നര ഏക്കറിലധികം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും..
2 സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം....
3 ആദ്യ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ....
4 മികവാർന്ന നിലവാരത്തോടെ പ്രീപ്രൈമറിമുതൽ ഇംഗ്ലീഷ് മലയാളം പഠനസൗകര്യങ്ങൾ....
5 പതിനായിരത്തിലധികം പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി....(അക്ഷരഖനി)..
6 മുഴുവൻ ക്ലാസ്സ് മുറികളും ഡിജിറ്റലും സ്മാർട്ട് സൗകര്യത്തോടുകൂടിയതും ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയതും
7 മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബും ശാസ്ത്ര പരീക്ഷണശാലകളും ....
8 സംസ്ഥാനത്തുതന്നെ ഉന്നതനിലവാരം പുലർത്തുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
9 ചിട്ടയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്....
10 പെൺകുട്ടികൾക്ക് തായ്കൊണ്ട പരിശീലനം....
11 രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും....
12 ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലന സൗകര്യങ്ങളും കൗൺസലിംങ്ങ് സേവനങ്ങളും .....( ഫൈറ്റ് സ്കൂൾ പദ്ധതി)
13 ആരോഗ്യസംരക്ഷണത്തിന് പ്രത്യേക നഴ്സിംങ്ങ് സൗകര്യം....
14 കായികരംഗത്ത് ദേശീയ നിലവാരവും അതിനായി പ്രത്യേക പരിശീലനവും...
15 കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയം...
16 ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പഠനപദ്ധതി...
17 ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...
18 നിലവാരവും തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന മറൈൻ ടെക്ക് നോളജി, ഇലക്ട്രിക്ക് & ഇലക്ട്രോണിക്ക് ടെക്ക്നോളജി, മറൈൻ ഫിഷറീസ് & സീഫുഡ് പ്രോസസിംഗ് എന്നീ വി എച്ച് സി കോഴ്സുകൾ...
19 തുടർച്ചയായി നൂറുശതമാനം വിജയകൊയ്ത്തുമായി പത്താംതരം വിജയം...
20 സമീപസ്കൂളുകൾക്ക് പ്രയോജനപെടുന്ന രീതിയിൽ ഹാർഡ്‌വെയർക്ലിനിക്ക്....

_____________________________________________________________________________________________________________________________________________

അക്കാദമികം
സബ് ജക്ട് കൗൺസിൽ
എസ്.ആർ.ജി
ക്ലബ് പ്രവർത്തനങ്ങൾ
പഠനോപകരണ നിർമ്മാണം‌‌
ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
ദിനാചരണങ്ങൾ
നിരന്തര വിലയിരുത്തൽ
കലാ-കായിക പ്രവർത്തന പരിചയം
പഠന പോഷണ പരിപാടി
സ്കോളർഷിപ്പ് പരീക്ഷകൾ
ടാലന്റ് സേർച്ച് പരിപാടികൾ
പ്രസിദ്ധീകരണങ്ങൾ
ഐ.ടി അധിഷ്ഠിത പഠനം
അസംബ്ലി
റെഡ് ക്രോസ്
student police cadet
പഠനയാത്ര
സഹവാസ ക്യാമ്പുകൾ
പ്രകൃതി പഠന ക്യാമ്പുകൾ
സെമിനാർ ശില്പശാല
സ്കൂൾ പാർലമെന്റ്
അധ്യാപക ശാക്തീകരണം
മെഗാക്വിസ്
അഭിമുഖം
സ്കൂൾതല മേളകൾ
ഓരോ ക്ലാസിനും ഓരോ പത്രം

_______________________________________________________________________________________________________________________________________________

പഠനകളരി
അബാക്കസ്
പ്രസംഗപരിശീലനം
സ്വഭാവ ശാക്തീകരണ പരിപാടി
ലൈംഗിക വിദ്യാദ്യാസം
നൃത്തം
സംഗീതം

_________________________________________________________________________________________________________________________________________________

വിദ്യാലയ ശക്തികേന്ദ്രങ്ങൾ
വിദ്യാലയ വികസന സമിതി
പി.ടി.എ
എം.പി.ടി.എ
പൂർവ്വവിദ്യാർത്ഥി സംഘടന

_________________________________________________________________________________________________________________________________________________

മാതാപിതാക്കൾക്കായിക്ലാസുകൾ
വർക്ക്ഷോപ്പുകൾ
പാനൽ

_______________________________________________________________________________________________________________________________________________

പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾഅക്ഷരകളരി
ചതുഷ് ക്രിയകൾ
അബാക്കസ്
ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
സാഹിത്യ ക്വിസ്
മൂല്യ പരിശീലന കളരി‌
ഇൻഫോ - ക്വസ്റ്റ്
എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ

_______________________________________________________________________________________________________________________________________________

വായനാക്കൂട്ടംക്ലാസ് തല വായനാകോർണർ
ഒരാഴ്ച ഒരു പുസ്തകം
ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
പത്രങ്ങൾ
ശാസ്ത്രപഥം
ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
കവിതാശില്പശാല

_______________________________________________________________________________________________________________________________________________

പ്രവേശന്നോത്സവം2018പ്രവേശന്നോത്സവം വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ


https://www.youtube.com/watch?v=uNTrDcrD73Q&feature=youtu.be

_______________________________________________________________________________________________________________________________________________________________________________________________________

കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾപഠന നിലവാരത്തിലും ഇതര പ്രവർത്തനങ്ങളിലും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന വിദ്യാലയത്തിന് It@school ന്റെ പരിഗണന നന്നായി ലഭിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ മിക്ക കുട്ടികളും ഐ .ടി ക്ക് മികച്ച വിജയം നേടുന്നു. കൂടാതെ It മേളകളിലും നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നുണ്ട്.
മികച്ച സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ഇന്റെറാക്ടീവ് വൈറ്റ് ബോർഡ് സജീകരിച്ചിരിക്കുന്ന മുറികളും നമ്മുക്ക് ഉണ്ട്. ഐ ടി അറ്റ് സ്കൂൾ അനുവദിച്ച് തന്ന 9 ഹൈടെക്ക് ക്ലാസ് മുറികളും ,ജില്ലാ പഞ്ചായത്ത് അനുവദിച്ച് തന്ന 5 ഹൈട്ടെക് ക്ലാസ് മുറികളും വിദ്യാലത്തിലുണ്ട്. വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും അവരുടെ വിഷയങ്ങളിൽ കമ്പ്യൂട്ടർ പരിശീലനം ലഭിച്ചിട്ടുണ്ട്.
ഹൈടെക്ക് ക്ലാസ്മുറികളുടെ ഉദ്ഘാടനം ബഹു. എം എൽ എ. വി ഡി സതീശൻ 1/6/18 ന് നിർവഹിച്ചു. 13/6/18 ന് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ബുധനാഴ്ച വൈകിട്ടും മറ്റ് അവധി ദിനങ്ങളിലും ലിറ്റിൽ കൈറ്റിന്റെ പരിശീലനം നല്ല ചിട്ടയോടെ നടക്കുന്നു.

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ഉത്പന്നം https://www.youtube.com/watch?v=-cALC9sgAtY&feature=youtu.be
________________________________________________________________________________________________________________________________________________________________________

കൗൺസലിങ്ങ്സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ കൗൺസലിങ്ങ് സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും വിവിധതരത്തിലുളള ബോധവൽക്കരണ ക്ളാസുകളും നൽകിവരുന്നു. ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു

_______________________________________________________________________________

സിവിൽ സർവ്വീസ് കോർണർ


സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി, പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്


_______________________________________________________________________________________________________________________________________________

ദിനാചരണങ്ങളും ആഘോഷങ്ങളും


കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു._______________________________________________________________________________________________________________________________________________

നേട്ടങ്ങൾവിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, S.S.L.C പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.
_____________________________________________________________________________________________________________________________________________

പഠന മികവ്


തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ അഞ്ചാം വർഷവും SSLC ക്ക് 100 % വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. A +കളുടെ എണ്ണത്തിലും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്. VHSE യിൽ മികവാർന്ന വിജയം നേടാൻ കൈതാരം സ്കൂളിന് സാധിക്കുന്നുണ്ട്… പഠന മികവ്_______________________________________________________________________________________________________________________________________________

കായികപരമായ നേട്ടങ്ങൾ


മണ്ണിലും രക്തത്തിലും അലിഞ്ഞ് ചേർന്ന ഒരു കായിക സംസ്കാരമാണ് കൈതാരം സ്കൂളിനും ,കൈതാരം ദേശത്തിനു മുള്ളത് നാട്ടുകാരുടെയും സ്കൂളിന്റെയും ശക്തമായ ഇടപെടലുകൾ ദേശത്തിന്റെ കായിക സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു ശക്തമായ കബഡി ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി സ്കൂളിനുണ്ട് . ശക്തമായ ഫുഡ്ബോൾ ടീമും VHSE തലത്തിലും ഹൈസ്കൂൾ തലത്തിലും നമ്മുക്ക് ഉണ്ട്. കൂടാതെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബാഡ്മിന്റെ ൺ ടീമും സ്കൂളിലുണ്ട്. ഉപജില്ലാ കായികോത്സവത്തിലും ജില്ലാ കായികോത്സവത്തിലും ശക്തമായ സാനിധ്യം കാഴ്ചവെയ്ക്കുന്ന അത് ലറ്റിക്ക് ടീമും സ്കൂളിലുണ്ട്. നാട്ടുകാരുടെയും സ്കൂൾ PTA ,smc എന്നിവയുടെ ഇടപെടലിന്റെ ഫലമായി നല്ല വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്._______________________________________________________________________________________________________________________________________________

ഭൗതീക സാഹചര്യങ്ങൾ


ശക്തമായ SMC യുടെയും PTA യുടെ യും ഇടപെടലുകൾ കൊണ്ട് നല്ല രീതിയിയിലുള്ള ഭൗതീക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളിന് നാധിച്ചിട്ടുണ്ട് .മികവാർന്ന ഉറപ്പുള്ള കെട്ടിട്ടങ്ങളും ലാബ് ,ലൈബ്രറി, ഹൈടെക് റൂമുകൾ, പാചകപുര ,സൈക്കിൾ ഷെഡ്, കളിസ്ഥലം, ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്, മികവാർന്ന വാഹന സൗകര്യം ഏർപ്പാടാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്. ഭൗതീ വികസനത്തിനായി കേരള സംസ്ഥാന ഗവർമെന്റ്റ് 3 കോടി രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. അതിൻ പ്രകാരം VHSE വിഭാഗത്തിനും UP, LP വിഭാഗത്തിനും ഉള്ള കെട്ടിടം പണി ആരംഭിച്ചു കഴിഞ്ഞു
_____________________________________________________________________________________________________________________________________________

പ്രധാന പരിപാടികൾ പത്രങ്ങൾ വഴി


>

_______________________________________________________________________________________________________________________________________________

ഇപ്പോൾ സേവനം അനുഷ്ടിക്കുന്നവർ,

C Asokan (PRINCIPAL)


V.C Rooby (HEADMISTRESS)


P.J Tresa (HSA MALAYALAM)


M.R Meena (HSA MALAYALAM)


V.A Shereena (HSA ENGLISH)


K.S Soniya (HSA ENGLISH)


T.K Salimkumar (HSA HINDI)


N.K sivaraj (HSA SOCIAL SCIENCE)


Fiza Basheer (HSA PHYSICS)


K.R Ushakumari (HSA NATURAL SCIENCE)


M.S Bindu (HSA MATHS)


Tejo.p.joy (HSA MATHS)


V.S Manoj (HSA SOCIAL SCIENCE)


R.Smitha (HSA CHEMISTRY)


K.K sindhu (HSA PET)


Lahitha mol v (HSA Skt)


V.P Bagheerathi (UPSA)


K.R Mony (UPSA)


K.K Shabu (UPSA)


C.K Shobhana (UPSA)


D.Jenny (UPSA)


C.N Biji (UPSA)


A.B Saudath (UPSA)


K.N Ajith (UPSA)


K.C Anoopa (UPSA)


Ruby.R.Nair (UPSA)


C.R Leelamma (LPSA)


Jiji.P.Cheriyan (LPSA)


O.A Sudha (LPSA)


K.J Aley (LPSA)


N.S Saritha (LPSA)


K.X Antony (LPSA)


Anu Antony (LPSA)


C.K Dhivya (LPSA)alt text
                    സ്കൂൾ ടീച്ചിംഗ് സ്റ്റാഫ്, നോൺ ടീച്ചിംഗ് സ്റ്റാഫ്, പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ മെംബർമാർ, 
                               സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ

______________________________________________________________________________________________________________

PTA, SMC, SPC PTA, MPTA
ഗ്രാമത്തിന്റെ നന്മ കാത്ത് സൂക്ഷിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ തിലകക്കുറികൾ നമ്മുടെ രാക്ഷാകർത്ത്യ സംഘടനകൾ. ശക്തവും ക്രിയാത്മകവും ആയ PTA, SMC, SPC PTA, MPTA നമ്മുടെ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന്റെ ഏത് ആവശ്യങ്ങളിലും നിസ്വാർഥമായി ഇടപെടുന്നതിന് ടി സംഘടനകൾക്ക് സാധിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയിൽ ടി സംഘടനകളുടെ പങ്ക് പ്രശംസനീയമാണ്. സംഘടനാ തലത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രമുഖരാണ് സംഘടനകളെ നയിക്കുന്നത്. PTA പ്രസിഡന്റ് സർവീസ് സംഘടനാ തലത്തിൽ പ്രമുഖനായ PT കൃഷ്ണൻ ആണ്. SMC ചെയർമാൻ മുൻ ജില്ലാ പഞ്ചായത്ത് മെംബർ എം.ബി.സ്യമന്തഭദ്രനാണ് . ശ്രീ. കെ.വി വേണു Spc പി.ടി.എ യെ നയിക്കുന്നു. ശ്രീമതി. അജിതകുമാരിയാണ് MPTA ചെയർപേർസൺ.

_______________________________________________________________________________________________________________________________________________

2018-2019 അധ്യായന വർഷത്തെ മികവുകൾ1). 01/06/18 -ഈ കൊല്ലത്തെ പ്രവേശന്നോത്സവം Spc കേഡറ്റുകൾ കോട്ടുവള്ളി UP സ്കൂളിൽ നിന്ന് കൊണ്ടുവന്ന ദീപശീ ഖ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.അന്നു തന്നെ ഹെടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.കൂടാതെ പുതിയ LP UP ബിൾ ഡിങ്ങുകളുടെയും VHSE ബിൾഡിംങ്ങുകളുടെയും തറകല്ലിടൽ കർമ്മവും എം എൽ എ നിർവഹിച്ചു.
2). 05/06/18ലോക പരിസ്ഥിതി ദിനം സമുചിതം spc കുട്ടികളുടെ നേത്രത്വത്തിൽ ആചരിച്ചു. കുട്ടികൾ Tree walk നടത്തി. സ്കൂൾ വളപ്പിൽ പ്രധാനാധ്യാപിക റൂബി ടീച്ചറിന്റെ നേത്രത്വത്തിൽ ഫല വൃക്ഷത്തെകൾ വച്ച് പിടിപ്പിച്ചു.
3). 12/06/18 -ബാല വേല വിരുദ്ധ ദിനത്തിൽ പ്രത്യക അസംബ്ളി നടത്തുകയും ,പോസ്റ്റർ പ്രദർശനം സംഘടിപ്പിക്കുകയും ചെയതു.
4). 13/06/18 -ലിറ്റിൽ കൈറ്റ്സിന്റ ഉദ്ഘാടനം Spc ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു.
5). 14/06/18 -ലോക രക്തദാന ദിനത്തിൽ ദിവസത്തിന്റെ പ്രത്യേകത കുട്ടികളിലേക്ക് എത്തിക്കാൻ പോസ്റ്റർ പ്രദർശനം നടത്തി.
6). 19/06/18ലോക വായനാദിനത്തിൽ പ്രത്യേക അസംബ്ളി നടത്തുകയും കുട്ടികൾ ദിനത്തിന്റെ പ്രത്യേകതയേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ദിനത്തിന്റെ പ്രസക്തി വിളിച്ചോതി കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുകയും ചെയ്തു.
7). 20/06/18 -സൗരോർജ ദിനത്തിൽ പുതിയതായി സ്കൂളിൽ നിർമ്മിച്ച സൗരോ വിളക്ക് ഉദ്ഘാടനം ചെയ്തു.
8). 22/06/18 -SSLC പരീക്ഷക്ക് തയ്യാറെടുക്കേണ്ടത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി 10 ക്ലാസിന്റെ ക്ലാസ് PTA വിളിച്ച് ചേർത്തു.
9). 26/06/18 -ലോക ലഹരി വിരുദ്ധ ദിനത്തിൽ പറവൂർ സി ഐ അനിൽ കുമാർ സർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽക്കി. spc കുട്ടികളുടെ നേത്രത്വത്തിൽ റാലി നടത്തുക്കയും സ്കൂൾപടി ജംഗഷനിൽ വച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലുകയും ചെയ്തു.
10). 02/07/18 -spc ദിനം സമുചിതം ആചരിച്ചു .ആലുവ MT ജയദേവൻ സർ കുട്ടികൾക്ക് സന്ദേശം നൽകി.
11). 07/07/18 -വൈദ്യശാസ്ത്ര ദിനത്തിൽ നേഴ്സ് അജിത് കുമാരി സന്ദേശം നല്കി.
12). 21/07/18 -ചന്ദ്രദിനത്തിൽ എല്ലാ ക്ലാസുകാർക്കും ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസുകാർക്കായി കുസാറ്റ് സന്ദർശനം നടത്തി .74 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ‘
13). 23/07/18 -ജൂനിയർ Spc കുട്ടികളുടെ മാതാപിതാക്കളുടെ യോഗം വിളിച്ച് ചേർത്ത് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
14). 26/07/18 -കാർഗിൽ വിജയദിനത്തിൽ Spc കുട്ടികൾ ഗാംഭീര്യത്തോടെ പരേഡ് നടത്തി.
15). 30/07/18 -ലോക സൗഹൃദത്തിൽ മനോജ് സർ ജീവിതത്തിൽ നല്ല സൗഹൃദത്തിന്റെ ആവശ്യക തയെ കുറിച്ചുള്ള സന്ദേശം നല്കി.
16). 02/08/18 -അലുവ MT ജയദേവൻ സർ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് അധ്യാപകർക്ക് ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി അദദേഹം ചർച്ച നടത്തി.
17). 03/08/18 -10-ാം ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസുകളുടെയും ക്ലാസ് PTA നടത്തി.
18). 06/08/18 -രോഗ പ്രതിരോധ ബോധവത്കരണ ദിനത്തിൽ JHI വിനോദ് സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു.
19). 06/08/18 -ഹിരോഷിമാ ദിനത്തിൽ പ്രത്യേക അം സംബ്ളി നടത്തി കൂടാതെ പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു.
20). 09/08/18 -നാഗസാക്കി ദിനത്തിൽ കുട്ടികൾ റാലി നടത്തുകയും യുദ്ധവിരുദ്ധ ഗാനാലാപനം നടത്തുകയും ചെയ്‌തു. കൂടാതെ മനോജ് സർ യുദ്ധവിരുദ്ധ സന്ദേശം നല്കുകയും ചെയ്തു.
21). 14/08/18 -ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സലിം സർ സന്ദേശം നല്കുകയും. എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും ക്വിസ് മത്സരം നടത്തുകയും ചെയ്തു.
22). 15/08/18 -സ്വാതന്ത്രദിനത്തിന് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക റൂബി ടീച്ചർ പതാക ഉയർത്തുകയും,, കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

വെള്ളപ്പൊക്കത്തോടനുബന്ധിച്ചു ദുരിതാശ്വാസ ക്യാമ്പ്

തുടങ്ങി

സെപ് 3 സംസ്കൃത ദിനം പ്രത്യേക അസ്സംബ്ലിയോട് കൂടി ആരംഭിച്ചു .സെപ് 5 അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു

സെപ് 7 മുൻ ജില്ലാ കളക്ടർ ശ്രീ. രാജമാണിക്യം വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട കുട്ടികളെ സഹായിക്കാൻ എത്തിച്ചേർന്നു


_____________________________________________________________________________________________________________________________________________

മറ്റു പ്രവർത്തനങ്ങൾ

______________________________________________________________________________________________________________________________________________________________________

ഹരിതവിദ്യാലയം....


വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ
https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing

https://www.youtube.com/watch?v=erTQ42lfMs4

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്‌കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്‌കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്‌കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തുഅംഗങ്ങൾ

_______________________________________________________________________________________________________________________________________________

ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ_______________________________________________________________________________________________________________________________________________

പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ
_______________________________________________________________________________________________________________________________________________

അക്ഷരവർഷം 150
ശതോത്തര സുവർണ്ണ ജൂബിലി യാഘോഷം -അക്ഷരവർഷം 150 എന്ന പേരിൽ 2017 മുതൽ 2021 വരെ അഞ്ചാണ്ടു നീണ്ടു നിൽക്കുന്ന പരിപാടികൾ
1. പൂർവാദ്ധ്യാപക സംഗമം -പ്രണാമം
2. പൂർവവിദ്യാർഥി സംഗമം -ചങ്ങാതിക്കൂട്ടം
3. രക്ഷാകർതൃ സംഗമം -വലയം
4. വിദ്യാഭ്യാസ സെമിനാർ
5. സാംസ്കാരികോത്സവം
6. സർഗസൃഷ്ടി ശിപാശാല -വിദ്യാർത്ഥികൾക്ക്
7. ആരോഗ്യ സംരക്ഷണ ക്യാമ്പ്
8. നിർധന വിദ്യാർത്ഥികൾക്ക് ഭവനം -രണ്ടെണ്ണം
9. മുഖ്യ മന്ത്രി-വിദ്യാഭ്യാസമന്ത്രി -സാംസ്കാരികനായകർ പങ്കെടുക്കുന്നു
ലക്ഷ്യം -ഹൈ ടെക് വിദ്യാലയപദവിയിൽ നിന്ന് ഓരോ വർഷവും ഓരോ പ്രോജെക്ടിലൂടെ അന്താരാഷ്ട്രനിലവാര പദവിയിലേയ്ക്


സ്കൂളിന്റെ 150 വർഷത്തെ ആഘോഷപരിപാടി ഉദ്ഘാടനവേളയിൽ


_____________________________________________________________________________________________________________________________________________

‍സൃ‍ഷ്‌ടിക‍‍ൾ_______________________________________________________________________________________________________________________________________________

മെഗാ ക്വിസ്സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ

https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be ________________________________________________________________________________________________________________________________________________________________________

മേൽവിലാസം


GVHSS KAITHARAM,

KAITHARAM P O,
NORTH PARAVUR,
ERNAKULAM,
KERALA,
PIN-683519

_______________________________________________________________________________________________________________________________________________

SCHOOL LOCATION


യാത്രാസൗകര്യം 'N.H 17 നിന്നും ഏകദേശം 1.5കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.alt text

_______________________________________________________________________________________________________________________________________________

സ്കൂൾ പത്രം_______________________________________________________________________________

പ്രക്യതിദുരന്തം


അറിവും അക്ഷരവും അഭയവുമേകി ഒരു ജനതയെ ചിറകിലേറ്റി ,,,,,,അക്ഷരമുത്തശ്ശി,,,, കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ


2018 ആഗസ്റ്റിലെ പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തായി നാടാകെ ദുരന്തം വിതച്ചപ്പോൾ നിരാലംബരായ ജനത അഭയം തേടിയെത്തിയത് നാടിന്റെ അറിവിന്റെ സുവർണ്ണ തേജസ്സായ കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ്  
സമീപത്തെ താഴ്ന്ന പ്രദേശങ്ങളായ തത്തപ്പിള്ളി, തുരുത്ത്, മയ്യാർ, വാണിയ കാട്, വഴി കുളങ്ങര, കോട്ടുവള്ളി, കൊടവക്കാട് എന്നീ പ്രദേശങ്ങളിൽ നിന്നായി എത്തിയ ഏകദേശം 3000 ജനങ്ങൾക്ക് നമ്മുടെ സ്കൂൾ അഭയമേകി.
അക്ഷരവും അറിവും മാത്രമല്ല ആശ്രയിച്ചെത്തുന്നവർക്ക് അഭയവും നൽകി ഈ മഹാസന്നിധി. ഏഴിക്കര പുഴയിലൂടെ, ചെറിയപ്പിളളി പുഴയിലൂടെ, ചെറിയപ്പിളളി ഇടത്തോടിലൂടെ,, നാല് ദിക്കിലൂടെയും കലിതുള്ളി എത്തിയ മലവെള്ളപാച്ചിലിൽ നിന്നും നാടിനെ നാട്ടുക്കാരെ ഈ കൈ കുമ്പിളിൽ കാത്ത് രക്ഷിച്ചു.


പ്രളയ ജലത്തിൽപ്പെട്ട പ്രദേശവാസികൾക്ക് ആറാട്ട് കടവ് പാലം വഴി വരാപ്പുഴയിലേക്കോ ,,,ചെറിയപ്പള്ളി വഴി എർണാകുളം പറവൂർ മേഖലയിലേക്കോ,,,വഴിക്കുളങ്ങര തോട് കടന്ന് ആലുവ ക്കോ,,, പറവൂർ പുഴക്കടന്ന് കൊടുങ്ങല്ലുർക്കോ,, ചെറായി പാടം കടന് വൈപ്പിന്നിലേക്കോ പോകാൻ കഴിയാത്ത നിസഹായവസ്ഥയിൽ രക്ഷകയായി കൈത്താങ്ങായി നമ്മുടെ ഈ വിദ്യാലയം നിലകൊണ്ടു.
പ്രളയ ദുരന്തത്തിൽ പെട്ട നാട്ടുകാർക്ക് പ്രേരക ശക്തിയായി നിലകൊണ്ടതും ഈ ആക്ഷരമുത്തശി തന്നെ. ദുരന്തത്തൽ പെട്ട വീട്ടുകളിൽ ഭക്ഷണം വസ്ത്രം മരുന്ന് എന്നിവ എത്തിക്കുന്നതിന് സ്കൂളുമായി ബന്ധപ്പെട്ട സംഘടനകൾ അഹോരാത്രം കഠിനാധ്വാനം ചെയ്തു. പ്രളയത്തിന് ശേഷം വിദ്യാലയവും പരിസരവും വൃത്തിയാകുന്നതിന് spc കുട്ടികൾ കാട്ടിയ ഉത്സാഹവും പ്രയത്നവും ശ്ലാഘനീയമാണ്. അത്യാർത്തി പൂണ്ട മനുഷ്യ രൂപങ്ങൾ ചെയ്ത് കൂട്ടിയ തെറ്റിന് , തെറ്റ് ചെയ്യാത്തവർ പോലും ശിക്ഷിക്കപ്പെടും എന്ന പ്രകൃതിയുടെ പുതിയ പാഠം ഹ്യദയത്തിന്റെ താളുകളിൽ കുറിച്ചിട്ട്, ,, പ്രകൃതിയെ നുള്ളി നോവിക്കുന്നത് പുരോഗതിയല്ല എന്ന തിരിച്ചറിവോടെ,,,,, മഹാപ്രളയം,, മനുഷ്യമതിലുകളെ തകർത്ത് മനുഷ്യ ഹൃദയങ്ങളെ ചേർത്ത് നിർത്താൻ നല്കിയ ഉപദേശം തിരിച്ചറിഞ്ഞ് അക്ഷരമുത്തശ്ശിക്ക് പ്രണാമം അർപ്പിക്കാം.

_______________________________________________________________________________________________________________________________________________