ഗവ. വി എച്ച് എസ് എസ് കൈതാരം/അമാര-ഏകദിന ശിൽപശാല
അമാര-ഏകദിന ശിൽപശാല
വിവിധ സാഹചര്യങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും സ്വയംപര്യാപ്തതയും ഉള്ള ഉത്തമ പൗരൻ ആകുന്നുതിനുള്ള ഉള്ള പ്രചോദനം നൽകുക എന്ന ഉദ്ദേശത്തോടുകൂടി അമേര എന്ന ഏകദിന ശില്പശാല യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി 2022 ഫെബ്രുവരി 25ന് സ്കൂളിൽ നടത്തി. എങ്ങിനെ അനുകൂലമായി ചിന്തിക്കുക , എങ്ങനെ ആത്മവിശ്വാസമുള്ളവനാകുക, എങ്ങനെ നല്ല തീരുമാനം എടുക്കാൻ സാധിക്കും , എങ്ങനെ പ്രതിബന്ധങ്ങളെ തരണം ചെയ്യും, എങ്ങനെ കാലത്തിനനുസരിച്ച് ജീവിക്കും എന്നിങ്ങനെ അഞ്ച് വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്യാമ്പ് നടന്നത്. അമാര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് കുട്ടികൾക്ക് ശരിക്കും മികവാർന്ന ഒരു വ്യക്തിയായി മാറുന്നതിനുള്ള പ്രചോദനം നൽകുന്നതിന് വളരെയേറെ സഹായിച്ചു.
ആദ്യ സെഷനിൽ സ്വന്തം പേരിനോട് ബന്ധപ്പെട്ട പ്രത്യേകതകൾ ചർച്ചചെയ്യുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നടത്തിയത് . ഈ പ്രവർത്തനങ്ങൾ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിന് ഉതകുന്നതായിരുന്നു.രണ്ടാം സെഷനിൽ വിദ്യാർഥികളെ അവരുടെ ലക്ഷ്യങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യങ്ങളെക്കുറിച്ചും, ആ ലക്ഷ്യങ്ങൾ എങ്ങനെ നടപ്പിലാക്കും, ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ആര് സഹായിക്കും എന്നതിനെക്കുറിച്ച് കുറിച്ച് ഒരു വ്യക്തമായ ധാരണ ഉണ്ടാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. മൂന്നാം സെഷനിൽ ഒരു ഉത്തമ പൗരൻ എന്ന നിലയ്ക്ക് , വിവിധ മാലിന്യങ്ങളെ കുറിച്ചും അവയുടെ സംസ്കരണത്തെ കുറിച്ചും ശരിയായ അവബോധം ഉണ്ടാക്കാനുള്ള പ്രവർത്തനമായിരുന്നു.നാലാം സെഷനിൽ വിവിധതരം മാലിന്യങ്ങൾ എങ്ങനെ ഉണ്ടാകുന്നു, അവ എങ്ങനെ നിർമാർജനം ചെയ്യണം, ഗുണപ്രദമായ രീതിയിൽ അവയെ എങ്ങനെ കൈകാര്യം ചെയ്യണം , എന്ന അറിവ് കുട്ടികൾക്ക് പകർന് കൊടുക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു . കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവ് വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരുന്നു അഞ്ചാം സെഷനിൽ ഉണ്ടായിരുന്നത്.
അമാര ഫൗണ്ടേഷൻ അംഗങ്ങളായ ആര്യ, ശ്വേത, വിപിൻ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. വിദ്യാർത്ഥികളായ രാജലക്ഷ്മി, ദേവനന്ദ, അനുപമ, ഗയ, തെരേസ എന്നിവർ നല്ല പ്രകടനം കാഴ്ച വച്ചു. അനുപമ , തെരേസ എന്നിവർ ക്യാമ്പ് അവസാനം കൈതാരം സ്കൂളിനു വേണ്ടി അമാര ഫൗണ്ടേഷൻ പ്രവർത്തകർക്ക് നന്ദിപറഞ്ഞു. നല്ല പ്രവർത്തനം നടത്തിയ കുട്ടികൾക്ക് അമാര ഫൗണ്ടേഷൻ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.