ഗവ. വി എച്ച് എസ് എസ് കൈതാരം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

മാർഗ്ഗം കളി
വഞ്ചിപ്പാട്ട്
തിരുവാതിര
സ്കിറ്റ്
കൊയ്ത്ത്പ്പാട്ട്
സന്തോഷത്തോടെ
പരിശോധന
ഒപ്പന
ദഫ് മുട്ട്
ഗാമയുടെ വരവ്
അടി വച്ച ടിവച്ച്
പുതുമയോടെ
ശ്രദ്ധയോടെ
സ്കിറ്റ്
തുള്ളൽ
ഒരുമയോടെ
രാജ്യസ്നേഹത്തോടെ
ഉദ്ഘാടനം



രണ്ട് കൊല്ലമായി നീണ്ട് നില്ക്കുന്ന കോവിസ് മഹാമാരി നമ്മുടെ കുട്ടികളുടെ ശാരീരികമായും മാനസികവും ആയി ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ കൃത്യമായ പല പദ്ധതികളും ആസൂത്രണം ചെയ്ത് നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നു.


1. കുട്ടികളുടെ ഓൺലൈൻ പഠനം സുഖകരമാക്കാൻ ഒരു ബിരിയാണി ചലഞ്ച് നടത്തി 30 കുട്ടികൾക്ക് ഫോൺ എത്തിച്ച് കൊടുത്തു.
2. കൈതാരം സർവ്വീസ് സഹകരണ ബാങ്ക് , ബ്ലോക്ക് പഞ്ചായത്ത്, എം എൽ എ എന്നിവരുടെ സ് ഹകരണത്തോടെ വേറെ പതിനഞ്ച് ഫോണുകൾ കൂടി കുട്ടികൾക്ക് നല്കി.
3. കുട്ടികളുടെ മാനസീക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഗൃഹസന്ദർശന പരിപാടി നടപ്പിലാക്കി.
4. കൃത്യമായ ടൈം ടേബിൾ ഇട്ട് online ക്ലാസ് നല്കി.
5. കുട്ടികളുടെ മാനസീക ആരോഗ്യം കൂട്ടുന്നതിന് വേണ്ടി ഓൺലൈൻ ക്ലാസുകൾ നല്കി.
6. മാതാപിതാക്കൾക്കും കുട്ടികൾക്കും സ്കൂൾ തുറക്കുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേകം പ്രത്യേകം കൗൺസിലിംങ്ങ് നടത്തി.
7. കുട്ടികൾക്കുംമാതാപിതാക്കൾക്കും കുറേകാലത്തിന് ശേഷം സ്കൂളിൽ എത്തുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് നല്കി.
8. നവംബർ 1 സ്കുളിൽ എത്തുന്ന നിമിഷങ്ങൾ ആഹ്ളാദകരമാക്കാൻ. ഗംഭീര പരിപാടികൾ ആണ് സ്കൂളിൽ നടത്തിയത്,,,,,,
9. നവംബർ1 ന് സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടി ക്കൾ വരെ ശ്രദ്ദേയമായി.
10. എസ് പി സി കുട്ടികളുടെ നേതൃത്ത്വതിൽ നടന്ന കാവ്യാഞ്ജലി ശ്രദ് ദേയമായി .