ഗവ. വി എച്ച് എസ് എസ് കൈതാരം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക ഷെറീന വി എം
ലീഡർ ആലീന യു എ
അസിസ്റ്റൻ്റ് ലീഡർ കീർത്തന ഇ സി
അംഗങ്ങളുടെ എണ്ണം 25

*
ഫിലിം ക്ലബ് വിദ്യാർത്ഥികൾ സ്വയം കാര്യക്ഷമത, ഗ്രൂപ്പ് അംഗത്വം, വർദ്ധിച്ച ആത്മവിശ്വാസം എന്നിവ ഉൾപ്പെടെയുള്ള നല്ല അനുഭവങ്ങൾ റിപ്പോർട്ട് ചെയ്തു.ഫിലിം ക്ലബ് ഒരു സർഗ്ഗാത്മക അനുഭവമാനണ് വിദ്യാർത്ഥികൾക്ക് പ്രധാനം ചെയ്യുന്നത് കൂടാതെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ നല്ല രീതിയിൽ സ്വാധീനിക്കാൻ ഫിലിം ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.


  • കോവിഡ് കാലഘട്ടത്തിൽ തീയറ്ററുകൾ പൂട്ടിക്കിടന്ന സാഹചര്യത്തിൽ ഒരുപാട് സിനിമകൾ OTT റിലീസ് നടത്തി. ഫിലിം ക്ലബ് അംഗങ്ങൾ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചും OTT റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചും ഒരു താരതമ്യ പഠനം നടത്തുന്നതിൻ്റെ ഭാഗമായി ഒരു സംവാദം നടത്തുകയും ഊരി തിരിഞ്ഞ് വന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു .

  • കഴിഞ്ഞ വർഷത്തെ ജനപ്രിയ സിനിമയായ അയ്യപ്പനും കോശിയുടെയും മികച്ച സിനിമയായ The great indian Kitchen ൻ്റെയും റിവ്യൂ ഫിലിം ക്ലബ് അംഗങ്ങൾ തയ്യാറാക്കി. സത്യജിത്ത് റേ യുടെ പാഥേർ പാഞ്ചാലി യു .പി ക്ലാസ്സുകളിൽ പ്രദർശനം നടത്തി. തിരികെ സ്കൂളിലെത്തിയ കൊച്ചു കുട്ടികളെ സ്കൂളിലേക്ക് അടുപ്പികുന്നതിൻ്റെ ഭാഗമായി ചാർളി ചാപ്പ്ളിൻ സിനിമകൾ പ്രദർശിപ്പിച്ചു.