ഗവ. വി എച്ച് എസ് എസ് കൈതാരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
പോലീസ് ജില്ല എറണാകുളം റൂറൽ
പോലീസ് സ്റ്റേഷൻ നോർത്ത് പറവൂർ
പി എസ് എൽ ഒ ഷോജോ വർഗ്ഗീസ്
മേൽ നോട്ടം വഹിക്കുന്ന അധ്യാപകൻ വി എസ് മനോജ്
മേൽനോട്ടം വഹിക്കുന്ന അധ്യാപിക ഫസീന
ലീഡർ അഞ്ചൽ ടി കെ
അസിസ്റ്റൻ്റ് ലീഡർ ദിൽന സാബു
അംഗങ്ങളുടെ എണ്ണം 44
എസ് പി സി തുടങ്ങിയ വർഷം 2014

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ

എസ് പി സി പാസിംങ്ങ് ഔട്ട്


*കോവിഡ് പ്രതിസന്ധികാലത്തെ രണ്ടാമത്തെ അക്കാദമിക വർഷം 2021ജൂണിൽ ആരംഭിച്ചു.മുൻ വർഷങ്ങളി ലേതു പോലെ തന്നെ മികവാർന്ന പ്രവർത്തനങ്ങളുമായി കൈതാരം ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാർഥികൾ കർമനിരതരായി സ്കൂളിന്റെ യശസ്സിന് മാറ്റ് കൂട്ടി.
*ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിലും സ്കൂളിലും പരിസരത്തുള്ള വിവിധ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടു വിപുലമായി ആഘോഷിച്ചു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ ജനസംഖ്യ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശ്രീ ജയൻ മാഷിന്റെ സെമിനാർ SPC വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അനുഭവമായിരുന്നു.
*മഹാമാരിയുടെ ദിനങ്ങളിൽ സ്മാർട്ട് ഫോണിന്റെ അപര്യാപ്ത മൂലം ഓൺലൈൻ ക്ലാസസുകളിൽ കയറാൻ സാധിക്കാത്ത കുട്ടികൾക്ക് ഫോൺ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ 900 ത്തോളം ബിരിയാണി വിതരണം ചെയ്യുകയും അതിൽ നിന്ന് കിട്ടിയ തുക കൊണ്ട് 30 കുട്ടികൾക്ക് സ്മാർട്ട് ഫോൺ കൊടുക്കാനും സാധിച്ചു.
*സ്കൂൾ കേന്ദ്രമായി നടന്ന വാക്സിനേഷൻ ക്യാമ്പയിനിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും വൃദ്ധരായവർക്ക് സഹായഹസ്തവുമായി Spc cadets മുഴുവൻ സമയവും സേവന സന്നദ്ധരായി നിലകൊണ്ടുഡിജിറ്റലൈസേഷൻ ചെയ്ത നവീകരിച്ച ലൈബ്രറി SPC കേഡറ്റ്സന്റെ സഹകരണത്തോടെ നല്ല രീതിയിൽ ചിട്ടപ്പെടുത്തി
*ആഗസ്റ്റ് മാസത്തിൽ കനിവിന്റെ കൈത്താങ്ങായി നമ്മുടെ സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട നാലു വിദ്യാർത്ഥി കുടുംബങ്ങൾക്ക് ഓണക്കിറ്റുകളുമായി SP C വിദ്യാർഥികൾ ഭവനസന്ദർശനം നടത്തി.മഹാമാരിക്കാലത്ത് സഹജീവികളെ ചേർത്തു പിടിക്കേണ്ടതിലെ നന്മ തിരിച്ചറിയാൻ നമ്മുടെ കേഡറ്റുകൾക്ക് സാധിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയും,ക്വിസ് ചിത്രരചന മത്സരങ്ങൾ നടത്തിയും സമുചിതമായി ആഘോഷിച്ചു.
*സെപ്തംബർ മാസം മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്ത നങ്ങളാൽ മികവുറ്റതായിരുന്നു.ഗുരുതര രോഗം ബാധിച്ച സ്വരൂപ എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് വേണ്ടി spc ഹെല്പ് ഡെസ്കിലൂടെ 1,90,000 രൂപ സമാഹരിച്ചു.ഒക്ടോബർ 1 വയോജന ദിനം ഒരു വൃദ്ധമാതാവിനെ പൊന്നാടയണിയിച്ചു കൊണ്ടു സമുചിതമായി ആചരിച്ചു.
*നവംബർ 1 കേരളപിറവി ദിനത്തിൽ വീണ്ടും വിദ്യാലയങ്ങൾ തുറന്നു അധ്യയനം ആരംഭിച്ചു.കോവിഡ് പ്രതിസന്ധിക്കാലത്ത് ആകാംക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകൾക്ക് spc കേഡറ്റുകൾ കാവ്യഞ്ജലി എന്ന വർണകാഴ്ചയൊരുക്കി പ്രവേശനോത്സവം ഗംഭീരമാക്കി.
*ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 ന് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
*ഡിസംബർ 31,ജനുവരി 1 ദിവസങ്ങളിൽ ദ്വിദിന ക്യാമ്പ് നടത്തി. ക്യാംമ്പിന്റെ പതാക ഉയർത്തൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി നിർവഹിച്ചു.ക്യാമ്പ് ഉദ്ഘാടനം ഉം ജൂനിയർ കേഡറ്റ്സ് ന്റെ ക്യാപ്പ് ധരിപ്പിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാരോൺ പനയ്ക്കൽ നിർവഹിച്ചു. കേഡറ്റുകൾക്ക് വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വളരെ രസകരമായ രീതിയിലാണ് സാർ ക്ലാസ്സെടുത്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരെ താത്പര്യത്തോടെ അവസാനം വരെ ശ്രദ്ധാപൂർവ്വം ക്ലാസ് ശ്രവിച്ചു.
*ജനുവരി 26 റിപ്പബ്ലിക് ദിനം പതാകയുയർത്തൽ, വിവിധ സാംസ്കാരിക പരിപാടികളുമായി സമുചിതമായി നടത്തി

ക്യാമ്പ് ഉദ്ഘാടനം
സല്യൂട്ട്
എസ് പി സി ദിനം
ബോധവത്കരണം
പാസിംങ്ങ് ഔട്ട് ഉദ്ഘാടനം
പ്രതിഞജ
ആരോഗ്യ പരിരക്ഷ
എസ് പി സി പ്രതിഞ്ജ
കരുണയുടെ കൈത്താങ്ങ്
വിനോദയാത്രാരംഭം
എയിഡ്സ് ദിന റാലി
വിനോദയാത്ര
മാലിന്യ രഹിത വാർഡ്
അപൂർവ്വ നിമിഷം
ലോക പ്രമേഹരോഗ ദിനം
തയ്യാറെടുപ്പ്
എം എൽ എ യോടൊപ്പം
വാട്ടർ മെട്രോ ഡേ
യാത്രയയപ്പ്
പാസിംഗ് ഔട്ട് പരേഡിന് ശേഷം
ട്രീ വാക്ക്
പരിസ്ഥിതി ദിനം
സൈക്കിൾ റാലി
പരേഡ്