ഗവ. വി എച്ച് എസ് എസ് കൈതാരം/ലക്ഷ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലക്ഷ്യങ്ങൾ

എല്ലാ അർത്ഥത്തിലും പിന്നോക്കം നിൽക്കുന്ന ഗ്രാമീണ മേഖലയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ സാധാരണത്വമുള്ളവരും കൂലിവേലക്കാരും ഇടത്തരക്കാരുമായ നിർദ്ധനരാണ് ഇവിടുത്തെ ജനവിഭാഗം. ഇവരുടെ കുട്ടികളാണ് ഈ വിദ്യാലയത്തിന്റെ ശക്തി. ഇവർക്ക് സൗജന്യമായ ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം.

1. ഗുണമേന്മ വിദ്യാഭ്യാസം നൽകുന്നതിന് ഗുണനിലവാരമുള്ള വിദ്യാലയമാണാവശ്യം. അതിനുള്ള ഭൗതികപശ്ചാത്തലമൊരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2. പ്രകൃതി സൗഹൃദവും ആഹ്ലാദകരവുമായ അന്തരീക്ഷത്തിൽ പരിശീലനവും പരിചരണവും നൽകി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ട മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുക.

3. പ്രീ-പ്രൈമറി മുതൽ വൊക്കേഷണൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളുടെ ഓരോവിഭാഗത്തിന്റേയും പ്രാഥമികഘട്ടം മുതൽ ഓരോ വിഷയത്തിലും കൈവരിക്കേണ്ട നൈപുണിക്കായി ഊന്നൽ നൽകിക്കൊണ്ട് ഓരോ തലത്തിലും കുട്ടികൾ ആർജ്ജിക്കേണ്ട നൈപുണിക്കായി ഊന്നൽ നൽകിക്കൊണ്ട് പദ്ധതികൾ ആവിഷ്കരിക്കുക. വിദ്യാലയ പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ സമയ ബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുക.

4. ഗ്രാമീണവാസികളിൽ നല്ലൊരു വിഭാഗത്തിന്റേയും കുട്ടികളെ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കർ തട്ടിയെടുക്കുന്നു. ജാതി സമുദായ മതവികാരങ്ങളെ മുതലാക്കിയാണ്. ഇങ്ങനെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങൾ കൊണ്ടുപോകുന്നത്. ഇത് സാമ്പത്തിക ചൂഷണത്തിനും മത നിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ ഹനിക്കുന്നതിനും ഇടയാക്കുന്നു. പൊതുവിദ്യാഭ്യാസത്തിന് ഇത് വെല്ലുവിളിയാണ്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും വിദ്യാലയത്തിന്റെ ഗുണനിലവാരവും മികവുറ്റതാക്കുക വഴി കൂടുതൽ കുട്ടികളെ വിദ്യാലയത്തിലേക്ക് ഓരോ വർഷവും ആകർഷിക്കാനാകും.

5.പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനത്തിലൂടെ കുട്ടികളുടെ നൈസർഗ്ഗിക ശേഷിയും ഭാഷാ നൈപുണിയും ബുദ്ധിശക്തിയും വിജ്ഞാനശേഷിയും കായികക്ഷമതയും ശക്തിപ്പെടുത്തി സാമൂഹിക മനുഷ്യരായി വിദ്യാർത്ഥികളെ രൂപപ്പെടു അത്തിയെടുക്കുകയാണ് ആത്യന്തിക ലക്ഷ്യം.

6. വിദ്യാലയത്തിലെത്തിച്ചേരുന്ന കുട്ടികൾക്ക് പ്രൈമറിതലം മുതൽ വൊക്കേഷണൽ ഹയർസെക്കന്ററി തലം വരെ അതാതുക്ലാസ്സുകളിൽ ഓരോ ഘട്ടങ്ങളിലും കൈവരിക്കേണ്ട പഠനശേഷിക്കുവേണ്ടി ശ്രദ്ധയും പിന്തുണയും ഉറപ്പുവരുത്തും.

7.ഓരോ ഘട്ടത്തിന്റെയും പൂർത്തീകരണത്തോടെ കുട്ടികൾ നേടിയ അറിവുകളും കഴിവുകളും അതാതു സമയം രക്ഷാകർത്താക്കളുമായി പങ്കുവയ്ക്കും. ഓരോ പരീക്ഷാ ഘട്ടത്തിലും ഈ പ്രക്രിയ തുടരും. കൂടാതെ ക്ലാസ്സ് പി റ്റി എ യോഗങ്ങളിൽ രക്ഷാകർത്താക്കളുമായി പ്രതിമാസ അവലോകനം നടത്തും.

8. വാർത്താബോർഡുകൾ, നോട്ടീസുകൾ, വാർത്താ ബുള്ളറ്റിനുകൾ എന്നിവ വഴി വിദ്യാർത്ഥികളുടെ മികവുകളെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.

8. എല്ലാ കുട്ടികളുടേയും എല്ലാവിധ സർഗ്ഗ കായിക ശേഷികളും കണ്ടെത്തി ജില്ലാ സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമാക്കുന്നതും പ്രോത്സാഹനം നൽകും.

9. ഇന്നുള്ള ബോധനരീതികളും പരിശീലനങ്ങളും ശാസ്ത്രീയമായി വികസിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിൽ ഇടപെടുവാൻ കഴിയും.

10. പഠനാന്തരീക്ഷം ആഹ്ലാദകരവും ആയാസകരവുമാക്കുക വഴി ഓരോ കുട്ടിയുടേയും സർവ്വതോന്മുഖമായ പുരോഗതിയെ കണക്കാക്കി ഗുണമേന്മാ വിദ്യാഭ്യാസം ലഭ്യമാക്കാനാകും.

11. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമായി പങ്കെടുപ്പിക്കുകയും അവരുടെ നൈസർഗ്ഗികവും കായികവുമായ കഴിവുകളെ വളർത്തുകയും ചെയ്യുക.

12. പ്രകൃതിസ്നേഹം, സഹജീവിസ്നേഹം, സാമൂഹ്യബോധം, ശുചിത്വബോധം തുടങ്ങിയമനോഭാവങ്ങൾ കുട്ടികളിൽ അങ്കുരുപ്പിക്കുകവഴി മൂല്യബോധം വളർത്തിയെടുക്കാനാകും.

13. ശാരീരിക മാനസിക വെല്ലുവളി നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണനയും പ്രോത്സാഹനവും നൽകി മറ്റുകുട്ടികൾക്കൊപ്പം അവരെയും മുൻപ ന്തിയിലെത്തിക്കുക.

14. മാലിന്യരഹിതവും ഹരിതാഭവുമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുക.