ഗവ. വി എച്ച് എസ് എസ് കൈതാരം/ഭക്ഷ്യോത്സവം
ഭക്ഷ്യോത്സവം
തികച്ചും ഗ്രാമീണ അന്തരീക്ഷം കാത്ത് സംരക്ഷിക്കുന്ന ദേശമാണ് കൈതാരം. പൊക്കാളിക്കൃഷി, ചെമ്മീൻ സംസ്ക്കരണം എന്നിങ്ങനെ കാളിക്കുളങ്ങര ദണ്ഡ് നേർച്ച വരെ സ്കൂളിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. വിവിധ സംസ്ക്കാരത്തിലും പൈതൃകത്തിൽ നിന്നും വരുന്ന കുട്ടികൾ പരസ്പരം മനസിലാക്കുന്നതിന്റെ ഭാഗമായി കോറോണ കാലത്തിന് മുൻപ് വരെ ഭക്ഷ്യോത്സവം നടത്തിയിരുന്നു. പ്രത്യേകിച്ച് പ്രൈമറി ക്ലാസുകളിൽ വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഭക്ഷ്യോത്സവത്തിൽ പങ്കെടുത്തിരുന്നത്. കാലത്തിന്റെ പ്രാധാന്യം അനുസരിച്ച് ആവിയിൽ വേവിച്ചഭക്ഷണം, ചുട്ടെടുത്ത ഭക്ഷണം, എന്നിവയുടെ ഭക്ഷ്യോത്സവങ്ങൾ വേറെ വേറെയായി പല ക്ലാസുകളിലായി നടത്തി വരുന്നു.
കൈതാരം സ്കൂളിൽ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി, സ്കൂളിലെ കുട്ടികൾ എല്ലാം പലഹാരങ്ങളും മറ്റ് ആഹാര വസ്തുക്കളും കൊണ്ടുവന്ന് സ്കൂളിൽ പ്രദർശനം നടത്തി. നാലാം ക്ലാസ്സുകാർ അവരുടെ പാഠങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ക്ലാസ്സിൽ സദ്യ നടത്തി. ഓരോ വിദ്യാർത്ഥിയും ഓരോ വിഭവങ്ങൾ കൊണ്ടുവന്നു. ആവശ്യമുള്ള വിഭവങ്ങൾ ഒന്നിലധികം പേർ കൊണ്ടു വന്നു. ഒന്നാം ക്ലാസുകാർ ഓരോരുത്തരും ധാരാളം പലഹാരങ്ങൾ കൊണ്ടുവന്നു. ഉണ്ണിയപ്പവും, കുഴലപ്പവും, അച്ചപ്പവും, അങ്ങനെയങ്ങനെ ധാരാളം വിഭവങ്ങൾ. പ്രദർശനം കാണാൻ എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പോയി. ആഹാരസാധനങ്ങൾ വേവിച്ചവ, ആവിയിൽ വേവിച്ചവ, ചുട്ടെടുത്തവ തുടങ്ങിയ രീതിയിൽ തരംതിരിച്ച് ആഹാരസാധനങ്ങൾ കൊണ്ടുവന്ന് ക്ലാസിൽ പ്രദർശനം നടത്തി.ഭക്ഷ്യോത്സവത്തിൽ പങ്കെടുന്നതിലുടെ സഹപാഠിയുടെ ഭക്ഷ്യസംസ്ക്കാരം മനസിലാക്കുന്നതിനും .ആരോഗ്യകരമായ ഭക്ഷണ രീതി മനസിലാക്കാനും നടപ്പിലാക്കാനും കുട്ടികൾകേവർക്കും സാധിക്കുന്നു.