ഗവ. വി എച്ച് എസ് എസ് കൈതാരം/വിമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്

വിമുക്തി

വിമുക്തി ക്ലാസ്
ഓട്ടംതുള്ളൽ
പാവകളി
വിമുക്തി ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ




യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരി എന്ന ഭീകരതക്ക് എതിരെ കൈതാരം സ്കൂൾ എപ്പോഴും ഉണർന്നിരിക്കുകയാണ്.എല്ലാ എസ് പി സി ക്യാമ്പുകളിലും ഒരു സെഷൻ ലഹരികെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നു. വിദ്യാർഥി പ്രതിനിധികളും അധ്യാപകരും നാട്ടുകാരും അംഗങ്ങളായിട്ടുള്ള സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. ആലുവ സൈബർ സെൽ ,ഐ ടി അറ്റ് സ്കൂൾ എന്നിവയുമായി ബന്ധപ്പെടുത്തി ബോധവത്കരണ ക്ലാസുകൾ നടത്തുന്നു. ലൈബ്രറി കൗൺസിൽ എക്സൈസ് ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് ലഹരിക്കെതിരെ തെരുവ് നാടകം ഓട്ടംതുള്ളൽ പാവകളി എന്നിവ നവംബർ 1 ന് സംഘടിപ്പിച്ചു,,വിദ്യാർഥികളും, അധ്യാപകരും, മാതാപിതാക്കളും, നാട്ടുകാരും, കടക്കാരും, ഡ്രൈവർമാരും എല്ലാം ചേർന്ന് ലഹരിയെ പ്രതിരോധിക്കാൻ ശക്തമായ ഒരു പരിച ഈ സ്കൂളിന് ചുറ്റും നിർമ്മിച്ചിട്ടുണ്ട്.