ഗവ. വി എച്ച് എസ് എസ് കൈതാരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

25072 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 25072
യൂണിറ്റ് നമ്പർ LK/2018/25072
അധ്യയനവർഷം 2021-2022
അംഗങ്ങളുടെ എണ്ണം 33
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപജില്ല നോർത്ത് പറവൂർ
ലീഡർ നിഖിൽ പി ദിനേശ്
ഡെപ്യൂട്ടി ലീഡർ ദേവനന്ദ കെ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സ്മിത ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ടെജോ പി ജോയ്
02/ 12/ 2023 ന് DEV
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019



തിരികെ വിദ്യാലയത്തിലേക്ക് - ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലം രണ്ടാം സ്ഥാനം നേടിയ നമ്മുടെ ചിത്രം

ജില്ലാതലം രണ്ടാം സ്ഥാനം









ലിറ്റിൽകൈറ്റ്സ്പ്രധാന പരിപടികളുടെ വീഡിയോ ലിങ്ക്


വായനശാല ഡിജിറ്റലൈസേഷൻ
https://youtu.be/AWSgpbNS04s


ലോകപ്രമേഹരോഗ ദിനം
https://youtu.be/oODXORuIAyc


സ്കൂൾ തല ക്യാമ്പ്
https://youtu.be/up25OwCE0n4


ചന്ദ്രയാൻ ദൗത്യം
https://youtu.be/G11_2zHZjGw


ഡിജിറ്റൽ മാഗസിൻ വീഡിയോ ലിങ്ക്


ഡിജിറ്റൽ മാഗസിൻ 1
https://youtu.be/16nyG-ai0mU



ഡിജിറ്റൽ മാഗസിൻ 2
https://youtu.be/kwNfB1O1w4o



ഡിജിറ്റൽ മാഗസിൻ 3
https://youtu.be/5YXO4RzHLdc


ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകളുടെ മുഖചിത്രങ്ങൾ

ഡിജിറ്റൽ മാഗസിൻ 1
ഡിജിറ്റൽ മാഗസിൻ 2
ഡിജിറ്റൽ മാഗസിൻ 3


ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിള്ളി നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു .കേരളപ്പിറവി ദിനത്തിൽ സമീപവാസികൾക്കു മലയാളം ടൈപ്പിംഗ് പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണർത്താനും പരിശീലനം നൽകാനും തീരുമാനിച്ചിരിക്കുന്നു .

കൈതാരം സ്കൂളിന്റെ വിജയഗാഥയിലെ ഒരു പൊൻതൂവലാണ് സ്കൂളിന് അനുവദിക്കപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. എല്ലാവർഷവും 30ന് മുകളിൽ കുട്ടികൾക്ക് നമ്മുടെ യൂണിറ്റിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഐ.ടി. അറ്റ് സ്കൂളിന്റെ ശക്തമായ സഹായം ലഭിക്കുന്ന നമ്മുടെ യൂണിറ്റിന് പല പരിമിതികളും ഉണ്ടെങ്കിലും ജില്ലാ തലത്തിൽ തന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. മാസ്റ്റർ ട്രെയിനർ ജയദേവൻ സർ എസ്.എം.സി, പി.ടി.എ, എന്നിവരുടെ സഹകരണത്തോടെ പുരോഗതിയിൽനിന്ന് പുരോഗതിയിലേക്ക് കുതിക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.

ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ തനത് പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം തങ്ങളുടെ ഭാവി പ്രവർത്തന മണ്ഡലത്തിൽ വിവരസാങ്കതിക വിദ്യയുടെ സ്ഥാനം കുട്ടികൾക്ക് മനസ്സിലാകുന്നതിനും നന്നായി കഴിഞ്ഞിട്ടുണ്ട്.

സ്കൂൾതല ക്യാമ്പ്


1) കൈതാരം സഹകരണ ബാങ്ക് ലൈബ്രറി ഡിജിറ്റലൈസേഷൻ.
2) പ്രമേഹരോഗ ദിനാചരണം.
3) ആരോഗ്യ സർവേ.
4) കൈതാരം സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ.
5) പാലിയേറ്റീവ് കെയർ വാർഷികത്തിൽ ടെക്നിക്കൽ സഹായം.
എന്നിവ യൂണിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയ സാമൂഹിക പ്രതിബദ്ധതയുള്ള മറ്റ് പരിപാടികളാണ്.


തിരികെ വിദ്യാലയത്തിലേക്ക് ' എന്ന കൈറ്റ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് യൂണിറ്റിന്റെ നേട്ടങ്ങളുടെ തലപ്പാവിലെ പൊൻതൂവലായത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 12191 കൃഷ്ണപ്രിയ കെ എസ് 9C
2 12228 അക്ഷയ കെ വി 9A
3 12221 ആദിത്യ കെ എസ് 9C
4 13065 മുഹമ്മദ് റസൽ റഹ്മാൻ 9C
5 12375 സഞ്ചന സുനിൽ 9B
6 12239 അതൃഷ്ണ പി കെ 9A
7 13226 നഫീസുത്തുൾ മിസ്രിയ 9A
8 12948 ദേവനന്ദ കെ വി 9C
9 12739 ശ്രീഹരി ബി 9A
10 12252 അഫ്നാസ് മൺസൂർ 9A
11 12224 അശ്വതി എം വി 9C
12 13166 അലീന വർഗ്ഗീസ് 9A
13 12236 അഫ്സിയ മനാഫ് 9A
14 13210 അദ്വൈത ശിവൻ 9A
15 12714 അലീന തോമസ് 9A
16 12680 ദേവിക കെ ആർ 9A
17 12937 ഫാത്തിമ സജന 9A
18 13031 അനാമിക വി എസ് 9A
19 12267 അഭിനവ് ശ്രീക്കുട്ടൻ 9C
20 13235 ആകാശ് കെ പി 9C
21 13207 ഏഞ്ചൽ മേരി 9C
22 13232 മുഹമദ് അജ്മൽ 9C
23 13275 ദേവ് ഹരി 9C
24 13319 അവിഷിക്ത് ദേവരാജ് 9A
25 12272 വിശാൽ വി 9C
26 12702 നികിൽ പി ദിനേശ് 9C
27 13219 ഹേമന്ദ് സന്തോഷ് 9C
28 13237 അയ്നജ് എം ജെ 9B
29 13200 അമ്പിൻ ജോസഫ് 9A
30 12237 അഭിജിത്ത് വി എ 9B
31 12277 ശിവകുമാർ ആർ 9C
32 13395 അർജുൻ കെ വി 9c
33 12518 മുഹമ്മദ് റിഹാൻ പി എസ് 9A

സത്യമേവജയതേ


ലിറ്റിൽ കൈറ്റ്സിന് ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധം നൽകുന്ന സത്യമേവജയതേ എന്ന് പരിശീലനപരിപാടി 2022 ജനുവരി മാസം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ സ്മിത ആർ, രേവതി എന്നിവർ ചേർന്ന് നൽകി. ആദ്യം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും എങ്ങനെയൊക്കെയാണ് ക്ലാസിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയും തുടർന്ന് ഓരോരുത്തർക്കും ഓരോ സെഷൻ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.
അധ്യാപകർക്ക് പുറമേ പരിശീലനം ലഭിച്ച നാല് ലിറ്റിൽ കൈറ്റ്സ് ടീം നാല് ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസ്സുകൾക്ക് ശേഷം ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് എത്രത്തോളം പ്രയോജനപ്രദമായിരുന്നു എന്ന് പറയുകയുണ്ടായി. കുട്ടികൾക്കെല്ലാം ഒരു പുതിയ അനുഭവമായിരുന്നു ഈ ക്ലാസ്. 12 ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് ക്ലാസ്സ് എടുക്കാൻ തയ്യാറായി വന്നത്. എല്ലാവരും നല്ല രീതിയിൽ ക്ലാസ് എടുക്കുകയും കുട്ടികളുമായി നന്നായി സംവദിക്കുകയും ചെയ്തു.
ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കൈറ്റ് തയ്യാറാക്കിയ ക്ലാസ് ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച് കുട്ടികൾ 2022 ജനുവരി മാസം ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 1.30നാണ് ക്ലാസ് ആരംഭിച്ചത്. ധാരാളം രക്ഷിതാക്കൾ പങ്കെടുക്കുകയും വളരെ പ്രയോജനപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ജി സ്യൂട്ട് ഐഡി ഫോണിൽ ചേർക്കാൻ സഹായം

ജി സ്യൂട്ട് ഐഡി ഫോണിൽ ചേർക്കാൻ പ്രയാസം നേരിട്ട കുട്ടികൾ ഫോൺ കൊണ്ടുവരുന്നതനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വളരെ വേഗം ഐഡി ഫോണിൽ ചേർത്തു നൽകി വരുന്നു. രേവതി ടീച്ചർ , സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്.

സ്ക്കൂൾ വിക്കി അപ്ഡേഷൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ, സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ സ്കൂൾമാഗസിൻ എന്നിവ അംഗങ്ങളുടെ നേതൃത്വത്തിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. . തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ്‌വെയറുകൾ, വീഡിയോ ആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർഥികൾക്കായി പകർന്നു നൽകുന്നതിനും, ഹൈടെക് ക്ലാസ് റൂമുകൾ പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നതിനും അവർ ബാധ്യസ്ഥരാണ്.

ഓണാഘോഷം

2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു

ഡിജിറ്റൽ പൂക്കളം - അനുശ്രീ
ഡിജിറ്റൽ പൂക്കളം - ശ്രീനന്ദിനി
ഡിജിറ്റൽ പൂക്കളം - അഞ്ജന ഇ ജെ
ഡിജിറ്റൽ പൂക്കളം - പ്രണവ്
ഡിജിറ്റൽ പൂക്കളം - സായ് കൃഷ്ണ
ഡിജിറ്റൽ പൂക്കളം - ശിവാനി

കമ്പ്യൂട്ടർ ലാബ്,ഹൈടെക് ക്ലാസ്സ് റൂം പരിപാലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂളിലെ ഐ ടി ലാബ്, ഹൈടെക് ക്ളാസ്സ് റൂമുകൾ എന്നിവ പരിപാലിക്കുന്നതിന് നേതൃത്വം നൽകുന്നത്. മറ്റു ക്ളാസുകളിലെ ലീഡർ മാർക്ക് ഇവർ വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. ടീച്ചർ ക്ളാസിൽ വരുന്നതിനു മുൻപു തന്നെ കുട്ടികൾ പ്രൊജക്ടർ, ലാപ്‌ടോപ്പ് ഇവ ഒരുക്കി വയ്ക്കുന്നു. ലാബിലും ക്ളാസ് റൂമുകളിലും കേടാകുന്ന കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി അറിയിക്കുന്നു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

മാസങ്ങളോളം കഠിനപ്രയത്നം നടത്തിയശേഷമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം പൂർത്തിയായത്. മാഗസിനിൽ കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും രചനകൾ ഉണ്ട്. അവധിദിനങ്ങളിലും ക്ളാസ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലും കുട്ടികൾ തന്നെയാണ് ടൈപ്പിംഗ് പൂർത്തിയാക്കിയത്. ലേ ഔട്ട് , കവർ പേജ് എന്നിവ തയ്യാറാക്കുന്നതിലും കുട്ടികൾ നന്നായി പരിശ്രമിച്ചു. മാഗസിൻ പ്രകാശനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെംബർ ഷാരോൻ പനക്കൽ നിർവ്വഹിച്ചു.

മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം

മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം ജിവിഎച്ച് എസ് എസ് കൈതാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു.


അധ്യാപകർക്ക് ഉള്ള പരിശീലനം
സ്വാഗത പ്രസംഗം
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം യേശുദാസ് പറപ്പിള്ളി
ജയദേവൻ സർ ക്ലാസ് എടുക്കുന്നു
ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ
ചന്ദ്രയാൻ ദൗത്യം കാണുന്നു
ഹെഡ്മിസ്ട്രസിനോടൊപ്പം
വായനശാല ഡിജിറ്റലൈസേഷൻ
ഡിജിറ്റലൈസേഷൻ ഉദ്ഘാടനം
കൈറ്റ് അംഗങ്ങൾ ഡാറ്റ എൻട്രിയിൽ
പ്രമേഹരോഗ ദിനം പത്രവാർത്ത
എം ടി ജയദേവൻ സർ മാതാപിതാക്കൾക്ക് ക്ലാസ് എടുക്കുന്നു

ചിത്രശാല - കോവിഡിനെതിരെ....

കൊറോണ മൂലം രണ്ട് വർഷത്തോളം അടച്ച് പൂട്ടലിലായപ്പോൾ വിദ്യാർഥികളുടെ സർഗ്ഗവാസനകളും മൂടിവെയ്ക്കപ്പെട്ടു. എന്നാൽ സ്കൂൾ തുറപ്പിനോടടുത്ത് കോവിഡിനെതിരെ ബോധവത്കരണം നടത്താൻ, ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ വളരെ കൃയാത്മകമായി പ്രതികരിച്ചു. സ്കൂൾവാട്ട്സ് അപ്പ് ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും ഫേസ് ബുക്ക് പേജുകളിലും അവർ നിർമ്മിച്ച പോസ്റ്ററുകൾ പോസ്റ്റ് ചെയ്തു നല്ലരീതിയിൽ ബോധവത്കരണം നടത്താൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് സാധിച്ചു.കോവിഡിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ താഴെ കൊടുത്തിരിക്കുന്നു.....

അഭിത്ത് ബാബുരാജ്
അജന ഇ എ
ഗൗതം കൃഷ്ണ
ആകാശ് പി എസ്
അഖിൽ രാജ്
അഫ്സൽ
അലൻ ആൻ്റണി
അനന്തകൃഷ്ണൻ
അനന്തകൃഷ്ണൻ കെ എസ്
അക്ഷയ് കെ.വി
ആൻമരിയ
അനന്തകൃഷ്ണൻ
ശരണ്യ
ഫവാസ്
അഞ ജന പി ആർ
ഹനീഷ് കെ ആർ
മനു കെ എസ്
മുഹമ്മദ് ആഷിഫ്
രഹ്ന കെ എച്ച്
രജിത്ത്
റിഷോൺ
സാൻജോ ടോമി
ശരൺ
സോളമൻ
സോണിയ
സൂര്യദേവ് ഒ യു
യദു കൃഷ്ണ