ഗവ. വി എച്ച് എസ് എസ് കൈതാരം/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
25072-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 25072 |
യൂണിറ്റ് നമ്പർ | LK/2018/25072 |
അംഗങ്ങളുടെ എണ്ണം | 33 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | നോർത്ത് പറവൂർ |
ലീഡർ | നിഖിൽ പി ദിനേശ് |
ഡെപ്യൂട്ടി ലീഡർ | ദേവനന്ദ കെ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിത ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ടെജോ പി ജോയ് |
അവസാനം തിരുത്തിയത് | |
02-12-2023 | DEV |
തിരികെ വിദ്യാലയത്തിലേക്ക് - ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലം രണ്ടാം സ്ഥാനം നേടിയ നമ്മുടെ ചിത്രം
ലിറ്റിൽകൈറ്റ്സ്പ്രധാന പരിപടികളുടെ വീഡിയോ ലിങ്ക്
വായനശാല ഡിജിറ്റലൈസേഷൻ
https://youtu.be/AWSgpbNS04s
ലോകപ്രമേഹരോഗ ദിനം
https://youtu.be/oODXORuIAyc
സ്കൂൾ തല ക്യാമ്പ്
https://youtu.be/up25OwCE0n4
ചന്ദ്രയാൻ ദൗത്യം
https://youtu.be/G11_2zHZjGw
ഡിജിറ്റൽ മാഗസിൻ വീഡിയോ ലിങ്ക്
ഡിജിറ്റൽ മാഗസിൻ 1
https://youtu.be/16nyG-ai0mU
ഡിജിറ്റൽ മാഗസിൻ 2
https://youtu.be/kwNfB1O1w4o
ഡിജിറ്റൽ മാഗസിൻ 3
https://youtu.be/5YXO4RzHLdc
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകളുടെ മുഖചിത്രങ്ങൾ
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിള്ളി നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു .കേരളപ്പിറവി ദിനത്തിൽ സമീപവാസികൾക്കു മലയാളം ടൈപ്പിംഗ് പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണർത്താനും പരിശീലനം നൽകാനും തീരുമാനിച്ചിരിക്കുന്നു .
കൈതാരം സ്കൂളിന്റെ വിജയഗാഥയിലെ ഒരു പൊൻതൂവലാണ് സ്കൂളിന് അനുവദിക്കപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. എല്ലാവർഷവും 30ന് മുകളിൽ കുട്ടികൾക്ക് നമ്മുടെ യൂണിറ്റിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഐ.ടി. അറ്റ് സ്കൂളിന്റെ ശക്തമായ സഹായം ലഭിക്കുന്ന നമ്മുടെ യൂണിറ്റിന് പല പരിമിതികളും ഉണ്ടെങ്കിലും ജില്ലാ തലത്തിൽ തന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. മാസ്റ്റർ ട്രെയിനർ ജയദേവൻ സർ എസ്.എം.സി, പി.ടി.എ, എന്നിവരുടെ സഹകരണത്തോടെ പുരോഗതിയിൽനിന്ന് പുരോഗതിയിലേക്ക് കുതിക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.
ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ തനത് പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം തങ്ങളുടെ ഭാവി പ്രവർത്തന മണ്ഡലത്തിൽ വിവരസാങ്കതിക വിദ്യയുടെ സ്ഥാനം കുട്ടികൾക്ക് മനസ്സിലാകുന്നതിനും നന്നായി കഴിഞ്ഞിട്ടുണ്ട്.
1) കൈതാരം സഹകരണ ബാങ്ക് ലൈബ്രറി ഡിജിറ്റലൈസേഷൻ.
2) പ്രമേഹരോഗ ദിനാചരണം.
3) ആരോഗ്യ സർവേ.
4) കൈതാരം സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ.
5) പാലിയേറ്റീവ് കെയർ വാർഷികത്തിൽ ടെക്നിക്കൽ സഹായം.
എന്നിവ യൂണിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയ സാമൂഹിക പ്രതിബദ്ധതയുള്ള മറ്റ് പരിപാടികളാണ്.
തിരികെ വിദ്യാലയത്തിലേക്ക് ' എന്ന കൈറ്റ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് യൂണിറ്റിന്റെ നേട്ടങ്ങളുടെ തലപ്പാവിലെ പൊൻതൂവലായത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 12191 | കൃഷ്ണപ്രിയ കെ എസ് | 9C | |
2 | 12228 | അക്ഷയ കെ വി | 9A | |
3 | 12221 | ആദിത്യ കെ എസ് | 9C | |
4 | 13065 | മുഹമ്മദ് റസൽ റഹ്മാൻ | 9C | |
5 | 12375 | സഞ്ചന സുനിൽ | 9B | |
6 | 12239 | അതൃഷ്ണ പി കെ | 9A | |
7 | 13226 | നഫീസുത്തുൾ മിസ്രിയ | 9A | |
8 | 12948 | ദേവനന്ദ കെ വി | 9C | |
9 | 12739 | ശ്രീഹരി ബി | 9A | |
10 | 12252 | അഫ്നാസ് മൺസൂർ | 9A | |
11 | 12224 | അശ്വതി എം വി | 9C | |
12 | 13166 | അലീന വർഗ്ഗീസ് | 9A | |
13 | 12236 | അഫ്സിയ മനാഫ് | 9A | |
14 | 13210 | അദ്വൈത ശിവൻ | 9A | |
15 | 12714 | അലീന തോമസ് | 9A | |
16 | 12680 | ദേവിക കെ ആർ | 9A | |
17 | 12937 | ഫാത്തിമ സജന | 9A | |
18 | 13031 | അനാമിക വി എസ് | 9A | |
19 | 12267 | അഭിനവ് ശ്രീക്കുട്ടൻ | 9C | |
20 | 13235 | ആകാശ് കെ പി | 9C | |
21 | 13207 | ഏഞ്ചൽ മേരി | 9C | |
22 | 13232 | മുഹമദ് അജ്മൽ | 9C | |
23 | 13275 | ദേവ് ഹരി | 9C | |
24 | 13319 | അവിഷിക്ത് ദേവരാജ് | 9A | |
25 | 12272 | വിശാൽ വി | 9C | |
26 | 12702 | നികിൽ പി ദിനേശ് | 9C | |
27 | 13219 | ഹേമന്ദ് സന്തോഷ് | 9C | |
28 | 13237 | അയ്നജ് എം ജെ | 9B | |
29 | 13200 | അമ്പിൻ ജോസഫ് | 9A | |
30 | 12237 | അഭിജിത്ത് വി എ | 9B | |
31 | 12277 | ശിവകുമാർ ആർ | 9C | |
32 | 13395 | അർജുൻ കെ വി | 9c | |
33 | 12518 | മുഹമ്മദ് റിഹാൻ പി എസ് | 9A |
സത്യമേവജയതേ
ലിറ്റിൽ കൈറ്റ്സിന് ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധം നൽകുന്ന സത്യമേവജയതേ എന്ന് പരിശീലനപരിപാടി 2022 ജനുവരി മാസം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ സ്മിത ആർ, രേവതി എന്നിവർ ചേർന്ന് നൽകി. ആദ്യം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും എങ്ങനെയൊക്കെയാണ് ക്ലാസിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയും തുടർന്ന് ഓരോരുത്തർക്കും ഓരോ സെഷൻ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.
അധ്യാപകർക്ക് പുറമേ പരിശീലനം ലഭിച്ച നാല് ലിറ്റിൽ കൈറ്റ്സ് ടീം നാല് ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസ്സുകൾക്ക് ശേഷം ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് എത്രത്തോളം പ്രയോജനപ്രദമായിരുന്നു എന്ന് പറയുകയുണ്ടായി. കുട്ടികൾക്കെല്ലാം ഒരു പുതിയ അനുഭവമായിരുന്നു ഈ ക്ലാസ്. 12 ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് ക്ലാസ്സ് എടുക്കാൻ തയ്യാറായി വന്നത്. എല്ലാവരും നല്ല രീതിയിൽ ക്ലാസ് എടുക്കുകയും കുട്ടികളുമായി നന്നായി സംവദിക്കുകയും ചെയ്തു.
ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കൈറ്റ് തയ്യാറാക്കിയ ക്ലാസ് ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച് കുട്ടികൾ 2022 ജനുവരി മാസം ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 1.30നാണ് ക്ലാസ് ആരംഭിച്ചത്. ധാരാളം രക്ഷിതാക്കൾ പങ്കെടുക്കുകയും വളരെ പ്രയോജനപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ജി സ്യൂട്ട് ഐഡി ഫോണിൽ ചേർക്കാൻ സഹായം
ജി സ്യൂട്ട് ഐഡി ഫോണിൽ ചേർക്കാൻ പ്രയാസം നേരിട്ട കുട്ടികൾ ഫോൺ കൊണ്ടുവരുന്നതനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വളരെ വേഗം ഐഡി ഫോണിൽ ചേർത്തു നൽകി വരുന്നു. രേവതി ടീച്ചർ , സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്.
സ്ക്കൂൾ വിക്കി അപ്ഡേഷൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ, സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ സ്കൂൾമാഗസിൻ എന്നിവ അംഗങ്ങളുടെ നേതൃത്വത്തിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. . തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ്‌വെയറുകൾ, വീഡിയോ ആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർഥികൾക്കായി പകർന്നു നൽകുന്നതിനും, ഹൈടെക് ക്ലാസ് റൂമുകൾ പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നതിനും അവർ ബാധ്യസ്ഥരാണ്.
ഓണാഘോഷം
2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു
കമ്പ്യൂട്ടർ ലാബ്,ഹൈടെക് ക്ലാസ്സ് റൂം പരിപാലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂളിലെ ഐ ടി ലാബ്, ഹൈടെക് ക്ളാസ്സ് റൂമുകൾ എന്നിവ പരിപാലിക്കുന്നതിന് നേതൃത്വം നൽകുന്നത്. മറ്റു ക്ളാസുകളിലെ ലീഡർ മാർക്ക് ഇവർ വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. ടീച്ചർ ക്ളാസിൽ വരുന്നതിനു മുൻപു തന്നെ കുട്ടികൾ പ്രൊജക്ടർ, ലാപ്‌ടോപ്പ് ഇവ ഒരുക്കി വയ്ക്കുന്നു. ലാബിലും ക്ളാസ് റൂമുകളിലും കേടാകുന്ന കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി അറിയിക്കുന്നു.
ഡിജിറ്റൽ മാഗസിൻ നിർമ്മാണം
മാസങ്ങളോളം കഠിനപ്രയത്നം നടത്തിയശേഷമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം പൂർത്തിയായത്. മാഗസിനിൽ കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും രചനകൾ ഉണ്ട്. അവധിദിനങ്ങളിലും ക്ളാസ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലും കുട്ടികൾ തന്നെയാണ് ടൈപ്പിംഗ് പൂർത്തിയാക്കിയത്. ലേ ഔട്ട് , കവർ പേജ് എന്നിവ തയ്യാറാക്കുന്നതിലും കുട്ടികൾ നന്നായി പരിശ്രമിച്ചു. മാഗസിൻ പ്രകാശനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെംബർ ഷാരോൻ പനക്കൽ നിർവ്വഹിച്ചു.
മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം
മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം ജിവിഎച്ച് എസ് എസ് കൈതാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു.
ചിത്രശാല - കോവിഡിനെതിരെ....
കൊറോണ മൂലം രണ്ട് വർഷത്തോളം അടച്ച് പൂട്ടലിലായപ്പോൾ വിദ്യാർഥികളുടെ സർഗ്ഗവാസനകളും മൂടിവെയ്ക്കപ്പെട്ടു. എന്നാൽ സ്കൂൾ തുറപ്പിനോടടുത്ത് കോവിഡിനെതിരെ ബോധവത്കരണം നടത്താൻ, ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ വളരെ കൃയാത്മകമായി പ്രതികരിച്ചു. സ്കൂൾവാട്ട്സ് അപ്പ് ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും ഫേസ് ബുക്ക് പേജുകളിലും അവർ നിർമ്മിച്ച പോസ്റ്ററുകൾ പോസ്റ്റ് ചെയ്തു നല്ലരീതിയിൽ ബോധവത്കരണം നടത്താൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് സാധിച്ചു.കോവിഡിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ താഴെ കൊടുത്തിരിക്കുന്നു.....