ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 338: വരി 338:
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾനടത്തിയിട്ടുണ്ട് .
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾനടത്തിയിട്ടുണ്ട് .
[[അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>==
==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>==
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾ [[സ്കോളർഷിപ്പുകൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾ [[സ്കോളർഷിപ്പുകൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
==<font color=blue>'''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''</font>=
സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും [[സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==<font color=blue>'''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''</font>==
 
    '''ډ പ്രവേശനോത്സവം'''
2019 ജൂൺ 1 ന് വിദ്യാലയം തുറക്കുന്ന ദിവസം പ്രവേശനോത്സവം നടത്തി. വിദ്യാലയവും പരിസരവും അലങ്കരിച്ച് നവാഗതരെ വിവിധ സേനകളുടെ അകമ്പടിയോടു കൂടി സ്കൂൾ അങ്കണത്തിലേക്ക് ആന യിച്ചു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ സാന്ദ്രബാലൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഒന്നാംവർഷം ഹയർ സെക്ക ണ്ടറി വിഭാഗം വിദ്യാർത്ഥികളെ 'ലൗ പ്ലാസ്റ്റിക്' പദ്ധതിയുടെ ഭാഗമായി ചക്കച്ചുള നൽകിയാണ് എതിരേറ്റത്. മിഠായിയും, പ്ലാസ്റ്റിക്കും ഒഴിവാ ക്കി സംസ്ഥാനഫലം തന്നെ നൽകി കുട്ടികൾ മാതൃക കാണിച്ചു.
<gallery mode="packed-hover">
പ്രമാണം:15048ch.png||
പ്രമാണം:15048ch1.png||
 
 
</gallery>
 
   
    '''ډ നവാഗതരെ വരവേൽക്കാൻ മുളങ്കുറ്റിയിൽ മുളപ്പിച്ച തൈകളുമായി വിദ്യാർത്ഥികൾ'''
08/06/2019 ന് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നന്മയുടേയും പ്രകൃതിസ്നേഹത്തിൻറെയും മാതൃകയായി സീനിയർവിദ്യാ ർത്ഥികൾ പ്ലാസ്റ്റിക് കവറുകൾക്ക് പകരം പ്രകൃതിയോടു ചേർന്നു നിൽക്കുന്ന മുളങ്കുറ്റികളിൽ നട്ട തൈകൾ സൗജന്യമായി വിതരണം ചെയ്തു.  യാതൊരു വിധത്തിലും പരിസ്ഥിതിയ്ക്ക് ഹാനികരമല്ലാത്ത മുളങ്കുറ്റികളിൽനിന്ന് തൈ മാറ്റി നടേണ്ടതില്ല. ഇതിലൂടെ തൈകളുടെ പരിപാലനവും എളുപ്പത്തിൽ സാധ്യമാണ്. മുളങ്കുറ്റികൾ പ്രതികൂല സാഹചര്യങ്ങളിൽനിന്നും സസ്യങ്ങളെ സംരക്ഷിക്കുന്നു.  ഈ വർഷ ത്തെ പരിസ്ഥിതിദിനത്തിൽ 85 ലക്ഷം തൈകളാണ് കേരളത്തിലുടനീളം വിതരണം ചെയ്തു. അതുവഴി അത്രത്തോളം തന്നെ പ്ലാസ്റ്റിക് കവറുകളാണ് ഭൂമിയിലേയ്ക്ക് വലിച്ചെറിയപ്പെടുന്നത്. മാരകമായ ഈ പ്രശ്നം ഒരു പരിധിവരെ തടയാനും അതോടൊപ്പംതന്നെ ഈ വർഷ ത്തെ പരിസ്ഥിതിദിനസന്ദേശമായ 'ബീറ്റ് പ്ലാസ്റ്റിക്' എന്ന മുദ്രാവാക്യം മനസ്സിലുറപ്പിച്ച് അർത്ഥവത്താക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചു. പ്രവർത്തനങ്ങൾക്ക് പി.ടി.എ അംഗങ്ങൾ നേതൃത്വം നൽകി.
    '''ډ പരിസ്ഥിതി ദിനം'''
'ഭൂമി നമ്മുടെ മാതാവാണ്' എന്ന സന്ദേശവുമായി ജൂൺ 5 ന് പരി സ്ഥിതിദിനം വിപുലമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയിൽ പരിസ്ഥിതിദിനസന്ദേശം നൽകി. വൃക്ഷത്തൈ വിത രണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി. ഓമന മുൻ എൻ. എസ്.എസ്. കോഡിനേറ്റർ എം.കെ. രാജേന്ദ്രന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ. പാലുകുന്ന്, കെ. അനിൽ കുമാർ, മിനിസാജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതി ദിന സന്ദേശം നൽകുന്ന തെരുവുനാടകം മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻറ്റിൽ അവതരിപ്പിച്ചു. പ്രകൃതിയുടെ ഭാവപകർച്ച കോർത്തിണ ക്കിയ തെരുവുനാടകവും റാലിയും ഏറെ ജനശ്രദ്ധ ആകർഷിച്ചു. ചട ങ്ങിന് കെ.എം.നാരായണൻ, മനോജ്ചന്ദനക്കാവ്, ടി.എം. ഹൈറുദ്ദീൻ നേതൃത്വം നൽകി.
<gallery mode="packed-hover">
പ്രമാണം:15048ag.png||
പ്രമാണം:15048ag4.png||
 
</gallery>
 
സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതിദിനം ആചരിച്ചത്. ക്യാമ്പസ് സൗന്ദര്യവത്ക്കരണം ലക്ഷ്യം വച്ച് സ്കൂൾ പരിസരമാകെ വൃക്ഷ ത്തൈകൾ നട്ടു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുളങ്കുറ്റിയിൽ നട്ട പ്ലാവിൻതൈകൾ വിതരണം ചെയ്തു. പ്രകൃതിയോടുചേർന്നു നിൽ ക്കുക എന്ന സന്ദേശമാണ് കുട്ടികൾക്ക് ഇതിലൂടെ ലഭിച്ചത്. അന്നേ ദിവസം അപ്പാട് ദേവസ്വംഭൂമിയിൽ നട്ട വൃക്ഷത്തൈകൾ, വിദ്യാർത്ഥി കൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചുമതലകൾ വിഭജിച്ചെടുത്ത്  പരിപാ ലിച്ചുവരുന്നു. 
<gallery mode="packed-hover">
പ്രമാണം:15048ag2.png||
പ്രമാണം:15048ag1.png||
 
</gallery>
    '''ډ ജൂൺ 19-വായനാദിനം''''
'പുസ്തകദക്ഷിണ' എന്ന പുതുമയാർന്ന ഒരു പദ്ധതിയാണ് വായനാ ദിനത്തിൽ സംഘടിപ്പിച്ചത്. രക്ഷിതാക്കളിൽനിന്നും കുട്ടികളിൽനിന്നും പുസ്തകം സംഭാവനയായി സമാഹരിച്ചു. ഈ ഇനത്തിൽ 2500 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ലഭിച്ചു. കൂടാതെ പി.ടി. എ.യുടെ ശ്രമഫലമായി മീനങ്ങാടി ടൗണിലെ വ്യാപാര സ്ഥാപനങ്ങ ളിൽനിന്ന് ക്ലാസ്സ് ലൈബ്രറിയിലേക്ക് 9 അലമാരകൾ ശേഖരിക്കുവാൻ കഴിഞ്ഞു. സാഹിതിക്ലബ്ബിൻറെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. സന്തോഷ് എച്ചിക്കാനത്തിൻറെ 'കൊമാല' എന്ന പുസ്തകം ചർച്ച ചെയ്തു. യുവകവയിത്രി സുൽത്താന നസ്റിൻ ഉദ്ഘാടനം നിർവ്വ ഹിച്ചു. കൂടാതെ ഭാഷയിലെ അമൂല്യഗ്രന്ഥങ്ങളുടെ പ്രദർശനവും നട ത്തി. എസ്.എസ്.എ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.എൻ. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു.
2020 ജൂൺ 19-ലെ വായനാദിനത്തിൽ ജയമോഹൻറെ 'നൂറു സിംഹാസനങ്ങളെ' അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പുസ്തക ചർച്ച നടന്നു. ഹയർ സെക്കണ്ടറി ജോയിൻറ് ഡയറക്ടറും, സാഹിത്യ നിരൂപകനുമായ ഡോ. പി.പി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.
<gallery mode="packed-hover">
പ്രമാണം:15048re.png||
പ്രമാണം:15048re1.png||
 
</gallery>
 
    '''ډ സ്വാതന്ത്ര്യദിനം'''
എൻ.സി.സി, എൻ.എസ്.എസ്. സ്കൗട്ട്, ജെ.ആർ.സി. എസ്.പി.സി. എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോ ഷിച്ചു. ദേശഭക്തിഗാനം, സ്വാതന്ത്ര്യദിനപരേഡ് എന്നിവ പരിപാടിക ൾക്ക് മാറ്റുകൂട്ടി. ഉച്ചയ്ക്കുശേഷം മീനങ്ങാടി അടിച്ചിലാടികോളനി സന്ദർശിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടത്തി. മീനങ്ങാടി ഗവ. എൽ.പി. സ്കൂളിലെ പ്രളയദുരിതാശ്വാസ ക്യാമ്പ് ദിനാചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ ശുചീകരിച്ചു.
<gallery mode="packed-hover">
പ്രമാണം:15048in.png||
പ്രമാണം:15048in1.png||
 
</gallery>
    
    
    '''ډ അന്താരാഷ്ട്ര യോഗാദിനം'''
21/06/2019 വ്യാഴാഴ്ച അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.  പ്രശ സ്ത യോഗാപരിശീലകൻ ഒ.ടി.സുധീർ ക്ലാസ് നയിച്ചു. വിദ്യാർത്ഥിക ളോടൊപ്പം അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ എന്നിവർ പങ്കെടു ത്തു.
<gallery mode="packed-hover">
പ്രമാണം:15048y.png||
പ്രമാണം:15048y1.png||
</gallery>
 
    '''ډ ലഹരിവിരുദ്ധ ദിനം'''
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ജൂലൈ 4-ന് സ്ക്കൂളിൽ ടയർ ഷൂട്ടൗട്ട് മത്സരം നടത്തി.  മത്സരത്തിന് മികച്ച സ്വീകാര്യത ലഭി ച്ചു. എൻ.എസ്.എസ് വോളണ്ടിയേഴ്സിനൊപ്പം സ്കൗട്ട് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. പോസ്റ്റർ, കൊളാഷ്, ക്വിസ് എന്നീ മത്സരങ്ങളും നടത്തി. ലഹരിവിരുദ്ധദിനത്തിൻറെ പ്രാധാന്യം വിദ്യാർ ത്ഥിമനസ്സുകളിലേക്കെത്തിക്കാനും ലഹരിയുടെ ദൂഷ്യവശത്തെക്കു റിച്ച് ബോധവത്ക്കരിക്കാനും ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ഒരു ഷൂട്ടൗട്ടിൻറെ ലാഘവത്തോടെ ലഹരിയെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ നമുക്ക് സാധിക്കണം. ലഹരിയുടെ കരാളഹസ്തങ്ങൾ നിഷ്ക്കളങ്കമായ കൗമാരത്തെ നശിപ്പിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിയ്ക്കാം എന്ന സന്ദേശം പകർന്ന് നൽകാൻ ഈ ഷൂട്ടൗട്ട് മത്സരത്തിലൂടെ സാധിച്ചു.
<gallery mode="packed-hover">
പ്രമാണം:15048la.png||
പ്രമാണം:15048la1.png||
</gallery>
 
    '''ډ ബഷീർ അനുസ്മരണം'''
05/07/2019-ന് ബഷീർ അനുസ്മരണത്തിൻറെ ഭാഗമായി വിദ്യാലയ ത്തിൽ വച്ച് പുസ്തകചർച്ച നടത്തി. 'ബേപ്പൂർ സുൽത്താൻ' മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച അനശ്വരകഥാപാത്രങ്ങളിലൂടെയുള്ള ഒരു സഞ്ചാരമായി മാറിയ ചർച്ചയ്ക്ക് ഹയർസെക്കണ്ടറി മലയാളം അധ്യാപകൻ ഡോ. ബാവ കെ. പാലുകുന്ന് നേതൃത്വം നൽകി. പ്രിൻ സിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യാപക രക്ഷാകർതൃപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ അവരുടെവായനാനുഭവങ്ങൾ പങ്കുവച്ചു. ഭൂമിയുടെ അവകാശികൾ, പാത്തുമ്മയുടെ ആട്,  മുച്ചീട്ടുകളിക്കാരൻറെ മകൾ, ബാല്യകാലസഖി എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:15048ba.png||
പ്രമാണം:15048ba1.png||
പ്രമാണം:15048ba2.png||
പ്രമാണം:15048ba3.png||
</gallery>
 
   
    '''ډ ലോക ജനസംഖ്യാ ദിനാചരണം'''
11/07/2019 ന് ലോക ജനസംഖ്യാ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ സംവാദം സംഘടിപ്പിച്ചു. ജനസംഖ്യവർദ്ധനവ് 'നേട്ട വും കോട്ടവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംവാദം നടത്തിയത്. പരിപാടിയുടെ ഭാഗമായി ചാർട്ട് പ്രദർശനം, കൊളാഷ് മത്സരം, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ചടങ്ങിൽ അധ്യാപകർ, പി.ടി.എ. അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
    '''ډ അധ്യാപക ദിനം'''
സെപ്തംബർ 5-ന് അധ്യാപകദിനം പി.ടി.എ.യുടെ സഹകരണ ത്തോടെ സ്കൂൾ പാർലമെൻറിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഴു വൻ അധ്യാപകർക്കും ആശംസാകാർഡുകൾ നൽകികൊണ്ട് 'ഗുരു വന്ദനം' എന്ന പ്രോഗ്രാം നടത്തി. 
എൻ.എസ്.എസിൻറെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് നെല്ലിക്ക കാണിക്കയായി നൽകി. മൺചിരാതുകളിൽ അധ്യാപകർ തെളിയിച്ച ദീപം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. അധ്യാപകർ തെളിയിച്ചുതന്ന വിദ്യയുടെ പ്രകാശം എക്കാലവും നിലനിർത്തുമെന്ന് കുട്ടികൾ പ്രതിജ്ഞ യെടുത്തു. വളണ്ടിയർമാർ നൽകിയ കാണിക്കയും ആശംസാകാർഡുകളും ഏറ്റുവാങ്ങി അധ്യാപകർ അവരെ അനുഗ്രഹിച്ചു. പരിപാടികൾ ക്ക് അനുഷ്യ എ.പി, റോബിൻ കെ. എസ്, ലക്ഷി. എ, ശ്രീറാം. ജി, അക്സ. എം.എ ബേസിൽ. കെ എന്നിവർ നേതൃത്വം നൽകി.
<gallery mode="packed-hover">
പ്രമാണം:15048te.png||
പ്രമാണം:15048te1.png||
</gallery>
    '''ډ ലോക പ്രമേഹദിനം'''
ലോക പ്രമേഹദിനത്തിൻറെ ഭാഗമായി 14-11-2019 ന് 'ജീവിതശൈലി രോഗങ്ങൾ-കാരണങ്ങളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. അസൈനാർ അധ്യക്ഷത വഹി ച്ചു. വാർഡ് മെമ്പർ ശ്രീമതി. മിനി സാജു, പിന്നാക്കവിഭാഗ കോർപ റേഷൻ ജില്ലാമാനേജർ എ.ആർ. ഷാജി, ഡോ. ബാവ കെ. പാലുകുന്ന്, എം.കെ.രാജേന്ദ്രൻ, ആർ.പ്രവീൺ, ശ്രാവൺ കെ.പി. എന്നിവർ പ്രസംഗിച്ചു. പ്രമുഖ ഡയബറ്റീഷ്യനും, ട്രാവൻകൂർ ഡയബറ്റീസ് റിസ ർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഷബീർ എ. റഷീദ് ക്ലാസെ ടുത്തു.
<gallery mode="packed-hover">
പ്രമാണം:15048pra.png||
പ്രമാണം:15048pra1.png||
</gallery>
 
    '''ډ എയ്ഡ്സ് ദിനം'''
എയ്ഡ്സ് ദിനാചരണത്തിൻറെ ഭാഗമായി 2019 ഡിസംബർ ഒന്നിന് എൻ.എസ്.എസ്. യൂണിറ്റിൻറെയും, പി.ടി.എ.യുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ ബോധവത്ക്കരണറാലിയും സെമിനാറും സംഘടി പ്പിച്ചു.
തുടർന്നുനടന്ന ശിൽപശാലയിൽ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഡോ.നിമ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ. കെ. കർണൻ, ഡോ. ഷജ്മീർ എന്നിവർ ക്ലാസ്സെടു ത്തു.
<gallery mode="packed-hover">
പ്രമാണം:15048aid.png||
പ്രമാണം:15048aid1.png||
</gallery>
    '''ډ 'നമുക്കൊപ്പം' - ഭിന്നശേഷി ദിനാചരണം'''
3-12-2019 ന് ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി പ്രതിസന്ധി കളിൽ തളരാതെ വരകളുടെയും വർണങ്ങളുടെയും ലോകത്ത് വിസ്മ യം തീർക്കുന്ന വിദ്യാലയത്തിലെ എട്ടാംതരം വിദ്യാർഥിയായ ജോയ ൽ കെ. ബിജുവിനെ ആദരിച്ചു. കൈകാലുകൾ സ്വതന്ത്രമായി ചലിപ്പി ക്കാൻ കഴിയാത്തതിനാൽ പരസഹായമില്ലാതെ എഴുന്നേൽക്കുവാനോ വീൽചെയറിൽപോലും യാത്രചെയ്യാനോ ജോയലിന് കഴിയില്ല.  എന്നാൽ ഒന്നരമാസത്തിനകം ഈ മിടുക്കൻ വരച്ചു തീർത്ത ചിത്ര ങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. വായിൽ കടിച്ചു പിടിച്ച ബ്രഷ് ഉപയോഗിച്ചാണ് ജോയൽ ചിത്രങ്ങൾ വരയ്ക്കുന്നത്. ജോയൽ വരച്ച വിവിധ പ്രകൃതി ദൃശ്യങ്ങളുടെയും പൂക്കളുടെയും പക്ഷിമൃഗാ ദികളുടെയും ചിത്രങ്ങൾ ഈ രംഗത്ത് ശാസ്ത്രീയ മായ പരിശീലനം സിദ്ധിച്ച വർക്കു മാത്രം സാധ്യമാകു ന്ന രചനകളാണെന്ന് വിദഗ്ധർ പറയുന്നു. അമ്പലവയൽ കാരച്ചാൽ സ്വദേശികളായ ബിജു, റീന ദമ്പതികളുടെ മകനാണ് ജോയൽ.
[[പ്രമാണം:15048jo2.png|ലഘുചിത്രം|നടുവിൽ]]
ലോകഭിന്നശേഷിദിനാചരണത്തിൻറെ ഭാഗമായി ജോയൽ പഠി ക്കുന്ന മീനങ്ങാടി ഗവ. ഹയർസെക്കണ്ടറിസ്കൂളിൽ തന്നെയാണ് ജോയലിൻറെ ചിത്ര പ്രദർശനം അരങ്ങേറിയത്. സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്. പ്രിൻ സിപ്പാൾ പി.എ. അബ്ദുൽനാസർ, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീ സർ എം.കെ. രാജേന്ദ്രൻ, ഡോ. ബാവ കെ. പാലുകുന്ന്, കെ.എൻ. ഇന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ. മനോജ് ചന്ദനക്കാവ്, എസ്.എം. സി. ചെയർമാൻ ടി.എം. ഹൈറുദ്ദീൻ, ബി. ബിനേഷ്, കെ.എസ്. വിഷ്ണുമായ ടി, അഞ്ജലിമോൾ, അമയ എൽസ സാജു, പി.സി. ഗായത്രി, പി.എം മനോജ്. എന്നിവർ സംസാരിച്ചു. 
<gallery mode="packed-hover">
പ്രമാണം:15048jo.png||
പ്രമാണം:15048jo1.png||
</gallery>
    '''ډ കർഷകദിനത്തിൽ 'വീട്ടിലൊരു വാഴ''''
ചിങ്ങം 1 കർഷക ദിനം. മണ്ണിനെയും മനസ്സിനെയും തഴുകിയെ ത്തുന്ന പുതുവർഷം. സമൂഹത്തെ തീറ്റിപ്പോറ്റുന്ന കർഷകർക്കായി ഒരു ദിനം. നമുക്കുവേണ്ടി പൊരിവെയിലത്തും പെരുമഴയിലും കഷ്ട പ്പെടുന്ന കർഷകരെ അവഗണിച്ച് ഒരു സമൂഹത്തിനും മുമ്പോട്ടു പോകുവാനാകില്ല. 'കർഷകർക്കും സൗകര്യങ്ങളും ആദരവും ലഭിച്ചേ മതിയാവൂ.'
   
കർഷകദിനത്തിൽ അടുക്കളമാലിന്യനിർമ്മാർജ്ജനം ലക്ഷ്യം വച്ച് നടത്തുന്ന പദ്ധതിയായ 'വീട്ടിലൊരു വാഴ' എന്നതിൻറെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ നിർ വഹിച്ചു. പ്ലസ്വൺ വിദ്യാർത്ഥിയായ ബേസിൽ വർഗീസ് വാഴത്തൈ ഏറ്റുവാങ്ങി. കർഷകദിനത്തിൻറെ പ്രാധാന്യത്തെപ്പറ്റി ഹെഡ്മാസ്റ്റർ കെ.എം. നാരായണൻ, കെ. അനിൽകുമാർ, കെ.പി. പ്രദീശൻ എന്നിവ സംസാരിച്ചു. ജൈവകർഷകരായ ഒ.ടി.സുധീർ, കെ.വേണുഗോപാൽ എന്നിവരെ ആദരിച്ചു.
<gallery mode="packed-hover">
പ്രമാണം:15048ka.png||
പ്രമാണം:15048ka1.png||
</gallery>
    '''ډ സെപ്തംബർ 16 ഓസോൺ ദിനം.'''
ഭൂമിയുടെ രക്ഷാകവചമായി നിലകൊള്ളുന്ന ഓസോൺപാളിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതായിരുന്നു സെപ്തംബർ 16-ന് നട ത്തിയ ഓസോൺദിനാചരണ പരിപാടികൾ.  രാവിലെ 9.00 മണിക്ക് ഓസോൺദിന സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച് വിദ്യാർത്ഥിക ൾക്ക്  ഓസോൺദിനസന്ദേശം നൽകി.  ഹരിതഗൃഹവാതകങ്ങളിൽ നിന്നും മനുഷ്യനെയും സസ്യജന്തുജാലങ്ങളെയും ഒരുപോലെ സംര ക്ഷിച്ച് ഭൂമിയിൽ ജീവൻറെ നിലനിൽപ്പുതന്നെ നിയന്ത്രിക്കുന്ന ഓസോ ൺ കവചം, നമ്മൾ മനുഷ്യരുടെ തന്നെ പല പ്രവൃത്തികൾകൊണ്ട് നിയന്ത്രണവിധേയമാവാത്ത തരത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. എം.കെ. രാജേന്ദ്രൻ, പി.എ. അബ്ദുൽ നാസർ, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ടി.എം. ഹൈറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
  <gallery mode="packed-hover">
പ്രമാണം:15048oz.png||
പ്രമാണം:15048oz1.png||
</gallery>
    '''ډ സെപ്തംബർ 18 - ലോക മുളദിനം'''
നമ്മുടെ പരിസരങ്ങളിൽ അവശേഷിക്കുന്ന മുളയെ സംരക്ഷിക്കാ നൊരു ദിനം. പുൽവർഗ്ഗ സസ്യങ്ങളിൽ ഏറ്റവും വലുത് എന്നറിയപ്പെ ടുന്ന മുളയുടെ പ്രാധാന്യത്തെക്കുറിച്ചും, ഉപകാരങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ ദിനം കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി.
കുളങ്ങൾ, ഭൂഗർഭ ജലസ്രോതസ്സുകൾ എന്നിവിടങ്ങളിൽ മുളയുടെ സാന്നിദ്ധ്യം ജലനിരപ്പ് ഒരേതോതിൽ നിലനിർത്തുമെന്നത് കുട്ടിക ൾക്ക് പുതിയൊരറിവായിരുന്നു. മുളദിനാചരണത്തിൻറെ ഉദ്ഘാടനം വാർഡ് മെമ്പർ മിനിസാജു നിർവ്വഹിച്ചു. സ്കൂളിലും പരിസരങ്ങളിലു മായി മുളത്തൈകൾ എൻ.എസ്.എസ്. അംഗങ്ങളുടെ നേതൃത്വത്തിൽ നട്ടു. പ്രവർത്തനങ്ങൾക്ക് ബേസിൽ വർഗീസ്, പി.ശിവപ്രസാദ്, എം. കെ. രാജേന്ദ്രൻ എന്നിവരും, പി.ടി.എ. അംഗങ്ങളും നേതൃത്വം നൽകി.
    '''ډ ഗാന്ധിജയന്തി- ലഹരിവിരുദ്ധദിനം'''
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ എക്സൈസ്വകുപ്പിൻറെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു. ദിനാചരണത്തിൻറെ ഭാഗമായി കൂട്ടയോട്ടം, പഠനക്ലാസ്സ്, പ്രതിജ്ഞ, കൊളാഷ് മത്സരം കോളനികളിൽ ബോധവത്ക്കരണം എന്നിവ സംഘടിപ്പിച്ചു. ലഹരി യുടെ ദൂഷ്യഫലങ്ങളും അതുമൂലം സമൂഹത്തിലുണ്ടാവുന്ന പ്രയാസ ങ്ങളും വിപത്തുകളും വിശദമാക്കുന്ന ക്ലാസ് വളരെ ഫലവത്തായി. ലഹരിയുടെ ഉപയോഗംകൂടി വരുന്ന ഇന്നത്തെ സമൂഹത്തിൽ പുതിയ അവബോധം വളർത്താൻ കൂട്ടയോട്ടത്തിന് കഴിഞ്ഞു. മനോജ് ചന്ദന ക്കാവ്, ടി.എം. ഹൈറുദ്ദീൻ, എം.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗി ച്ചു. അടിച്ചിലാടികോളനി നിവാസികളുടെ പങ്കാളിത്തവും ലഭ്യമായിരു ന്നു.
    '''ډ ചാന്ദ്രദിനം'''
ജൂലൈ 21-ന് ചാന്ദ്രദിനത്തിൻറെ ഭാഗമായി സ്കൂളിൽവച്ച് സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ 'ചന്ദ്രനെ അറിയാൻ' എന്ന ചാർട്ട് പ്രദർശനം നടത്തി. ഓരോ ചാർട്ടും ചരടിൽ തൂക്കി സ്കൂൾ ഓഫീസി ൻറെ വരാന്തയിൽ പ്രദർശനം ഒരുക്കി. മികച്ച ചാർട്ടുകൾക്ക് സമ്മാന വും നൽകി.
<gallery mode="packed-hover">
പ്രമാണം:15048cha.png||
പ്രമാണം:15048cha1.png||
</gallery>
</gallery>
==<font color=blue>'''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''</font>==
==<font color=blue>'''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''</font>==

12:00, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ.

ഗവ. എച്ച് എസ് എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

മീനങ്ങാടി പി.ഒ.
,
673591
,
വയനാട് ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04936 247570
ഇമെയിൽhmghsmeenangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15048 (സമേതം)
യുഡൈസ് കോഡ്32030201406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മീനങ്ങാടി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ896
പെൺകുട്ടികൾ799
ആകെ വിദ്യാർത്ഥികൾ1695
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലിൻ പാല
പി.ടി.എ. പ്രസിഡണ്ട്മനോജ് ചന്ദനക്കാവ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധുശാലു
അവസാനം തിരുത്തിയത്
11-01-202215048mgdi
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ലിറ്റിൽ കൈറ്റ്സ് ജില്ലാതലം ഒന്നാം സ്ഥാനം

 പ്രകൃതിരമണിയമായ വയനാടിന്റെ  ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പ‍ഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
സ്കൂൾ ഓഫീസ് & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക്

ചരിത്രം

കൂടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .

സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ ചരിത്രം വായിക്കുക‍

പി ടിഎ

മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

അക്കാദമിക നേതൃത്ത്വം

രക്ഷാകർത്ത നേതൃത്ത്വം

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പി ടി എ

എസ് എം സി

എം പി ടി എ

ക്ലാസ് ചുമതലകൾ (ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവർത്തനങ്ങൾ

justify

മാനേജ്മെന്റ്

മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ

പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2020 - 2021 വർഷത്തെ പ്രശംസനീയ പ്രവർത്തനങ്ങൾ

2020 -21 അധ്യയനവർഷത്തിൽ കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ

അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾനടത്തിയിട്ടുണ്ട് . വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കോളർഷിപ്പുകൾ

പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾ വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ

സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

</gallery>

പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ

 ډ പ്രാദേശിക പി.ടി.എ.

വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

   ډ കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാ ഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യ ത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾപരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കുകയും വിവിധ പ്രവർത്തനങ്ങൾ പി.ടി.എ.യുടെ കൂടി ഇടപെടലോടെ നിർവ്വഹിക്കുകയും ചെയ്തുവരുന്നു. ശുചീകരണം, മാലിന്യനിർമ്മാർജ്ജനം, പച്ചക്കറി കൃഷി, പഠനസഹായം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതു കൂടാതെ സമീപത്തെ മറ്റു കോളനികളിലും, പി.ടി.എ.മെമ്പർമാർ, പ്രൊമോട്ടർ മാർ എന്നിവരുടെ സഹായത്തോടെ നിരന്തരമായി ഇടപെടുകയും തത്ഫലമായി അവരുടെ പഠനമികവുകൾ വർദ്ധിക്കുകയും ചെയ്തി ട്ടുണ്ട്.








  ډ പഠനവീട്

പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ള താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായ ത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെ ടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. ഈ ഉദ്യ മത്തിൻറെ ഫലമായി കുട്ടികൾക്ക് തങ്ങളുടെ പ്രദേശത്ത് തന്നെ കൂട്ടാ യ്മകളോടെ വിവിധ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സഹക രണപഠനത്തിനും, സഹവർത്തിത പഠനത്തിനുമുള്ള അവസരങ്ങൾ ഒരുക്കാനും സാധിച്ചു. ഓൺലൈൻ പഠനം സജീവമാക്കുന്നതിനായി ഗ്രന്ഥശാലകളും, ആദിവാസി ഊരുകളും കേന്ദ്രീകരിച്ച് പി.ടി.എ അംഗങ്ങളുടെ നേതൃത്വ ത്തിൽ സൗകര്യമൊരുക്കി.

   ډ ഗ്രീൻ ബോർഡ്/ വൈറ്റ് ബോർഡ് സജ്ജമാക്കൽ

ക്ലാസ് മുറികളിൽ പഠനപ്രക്രിയ കൂടുതൽ മികവുറ്റതാക്കി മാറ്റു ന്നതിന് വേണ്ടി ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ സ്ഥാപി ക്കാൻ പി.ടി.എ. കമ്മിറ്റി തീരുമാനിക്കുകയും 5 മുതൽ 12 വരെ ക്ലാസ്സു കളിൽ ഇവ സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ മിഴിവോടെ പഠനാ ശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ ഏറെ സഹായകമായിട്ടുണ്ട്. ഇതിനാവശ്യമായ സാമ്പ ത്തിക സമാഹരണം പി.ടി.എ.യുടെ നേതൃത്വത്തിലാണ് നടത്തിയത്.

   ډ യു.എസ്.എസ്. ക്യാമ്പ്

വിദ്യാലയത്തിലെ മിടുക്കരായ 7-ാം തരം വിദ്യാർത്ഥികൾക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം നൽകു ന്നതിനായി അധ്യാപകരുമായി ചേർന്ന് പി.ടി.എ.യുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. പരിചയസമ്പന്നരായ അധ്യാപകർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ക്ലാസ്സുകൾ നയി ക്കുകയും ചെയ്തു. അതിൻറെ ഫലമായി ഈ വർഷം വിദ്യാലയത്തി ലെ ആൻലിയ ഷാജിക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് ലഭിക്കുകയു ണ്ടായി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പി.ടി.എ. യുടെ നേതൃത്വത്തിൽ ചായയും ലഘുഭക്ഷണവും നൽകി.

   ډ NTSE കോച്ചിംഗ് ക്യാമ്പ്

നാഷണൽ ടാലൻറ് സേർച്ച് പരീക്ഷയ്ക്ക് വിദ്യാലയത്തിലെ കുട്ടി കളെ തയ്യാറെടുപ്പിക്കുന്നതിനായി പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികൾക്കായി 25 ക്ലാസ്സുകൾ നൽകി. ക്ലാസ്സുകൾ ഒഴിവുദിന ങ്ങളിൽ പി.ടി.എ.യുടെ സഹായത്തോടെയാണ് നൽകിയത്. ക്യാമ്പ് സ്കൂൾ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ വിവിധ റിസോഴ്സ് അധ്യാപകരായ ഷീജ മാത്യു, ഇ. മുസ്തഫ മാസ്റ്റർ, ടി. സുലൈമാൻ, ടി.കെ. സുനിൽ തുടങ്ങിയ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു.







   ډ ക്ലാസ് ലൈബ്രറികൾ

'ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി' എന്ന പദ്ധതി കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായിരുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായു ള്ള ത്വര സൃഷ്ടിക്കുകയുമായിരുന്നു പ്രസ്തുത പരിപാടിയുടെ ലക്ഷ്യം. ഏറെ ഡിവിഷനുകളുള്ള വിദ്യാലയത്തിൽ ഇത്തരം പ്രൊജ ക്ട് നടപ്പിലാക്കുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നാട്ടിലെ വിവിധ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഈ ഉദ്യമം വൻവിജ യമാക്കി മാറ്റി. ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികളുടെയും അധ്യാപകരു ടെയും, പി.ടി.എ. അംഗങ്ങളുടെയും സഹായത്തോടെ ശേഖരിക്കുക യും ഇവ ക്രമീകരിക്കുന്നതിനായുള്ള അലമാര കൾ മീനങ്ങാടിയിലെ വിവിധ വ്യാപാരസ്ഥാപ നങ്ങളിൽനിന്ന് സംഭാവനകളായി ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലീഡറുടെ നേതൃത്വത്തിൽ വായ നക്കായി കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുക യും, വായനാക്കുറിപ്പുകളും, ആസ്വാദനങ്ങളും എഴുതി വാങ്ങുകയും, അവ ക്ലാസ്സ്മുറികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര- അക്കാദമിക കെട്ടിടസമുച്ചയ ഉദ്ഘാടനവേളയിൽ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ വരികയും ഈ പദ്ധതി സംസ്ഥാന ത്താകമാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

ډ സ്കൂൾ ശുചിത്വം

'ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനം' എന്ന തിരിച്ചറിവിൽ പരിസരശുചിത്വത്തിനും വ്യക്തിശുചിത്വത്തിനും വിദ്യാ ലയത്തിൽ അതീവ പ്രാധാന്യം കൽപ്പിച്ചു വരുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ക്ലാസ്സ്മുറികളും ടോയ്ലറ്റുകളും വിദ്യാലയ പരിസര വും ശുചിയാക്കുന്നതിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു ജീവ നക്കാരിയെ നിയമിക്കുകയും പി.ടി.എ. ഫണ്ടിൽനിന്നും പ്രതിഫലം നൽകി വരികയും ചെയ്യുന്നു. വിദ്യാലയത്തിൽ മുഴുവൻ സമയവും ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

   ډ 'നക്ഷത്രവനം' സംരക്ഷണപദ്ധതി

27/07/2019 ന് പൂർണായു ആരോഗ്യ നികേതനം മീനങ്ങാടിയുടെയും, സ്കൂളിൻറെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ കാമ്പസിൽ ഉള്ള നക്ഷത്രവനം മോടി കൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി. ഉദ്ഘാടനം ജില്ലാഎൻ.എസ്.എസ് കോർഡിനേറ്റർ ജോസഫ് എം.ജെ നിർവഹിച്ചു. പൂർണായു ആരോഗ്യനികേതനം സി.ഇ.ഒ ശ്രീ. ആനന്ദ് പത്മനാഭൻ, അഡ്മിനിസ്ട്രേറ്റർ, ഡോ.മധുസൂദനൻ മാനേജർമാർ-ഓംപ്രസാദ്, രാജേഷ്, ടി.എം. ഹൈറുദ്ദീൻ, പി.എ. അബ്ദുൽ നാസർ, കെ.എം. നാരായണൻ, വാർഡ് മെമ്പർ മിനി സാജൂ, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി അക്സ എം.ഐ എന്നിവർ സംസാരിച്ചു.

   ډ 'ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് '

ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനമാണ്. ശുചിത്വമുള്ളതും പച്ചപ്പുകൾ നിറഞ്ഞതുമായ ക്യാമ്പസ് പഠന പ്രവർ ത്തനങ്ങൾ അനുസ്യൂതം നിർവ്വഹിക്കാൻ സഹായകമാകും. ഈ തിരി ച്ചറിവിൽ നിന്നാണ് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ക്ലീൻകാമ്പസ്, ഗ്രീൻ കാമ്പസ് എന്ന പദ്ധതി ഏറ്റെടു ത്തത്. പ്രസ്തുത പ്രൊജക്ടിൻറെ ഭാഗമായി പ്ലാസ്റ്റിക് നിയന്ത്രിതവിദ്യാ ലയം, പ്ലാസ്റ്റിക്കിൻറെ ശേഖരണം, ബോധവൽക്കരണ പരിപാടികൾ, മഷിപേനകൾ ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ, ഭക്ഷണാവശി ഷ്ടങ്ങളുടെ പുനരുപയോഗം, വിദ്യാലയാങ്കണത്തിൽ തണൽമരങ്ങൾ വച്ചു പിടിപ്പിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

   ډ 'ശലഭോദ്യാനം'

ശലഭങ്ങൾ നൽകുന്നത് കാഴ്ചയുടെ കൗതുകവും വർണ്ണഭംഗി യും മാത്രമല്ല മനസ്സുനിറക്കുന്ന ആഹ്ലാദവും അറിവിൻറെ അന്വേഷണ ങ്ങൾക്കുള്ള പ്രേരണയുമാണ്. വിവിധതരം ശലഭങ്ങളെ വിദ്യാലയ അങ്കണത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രശലഭ ങ്ങളെ ആകർഷിക്കുന്നതിനുതകുന്ന വിധത്തിൽ വിദ്യാലയത്തിൽ വിവിധ ചെടികൾ നട്ടുവളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. ചെടികളിൽ അരിപ്പൂ, സീനിയ, ജമന്തി, ചെണ്ടുമല്ലി എന്നിവ ഉൾപ്പെടു ന്നു. പ്രകൃതിയിലെ വിവിധ ജീവജാലങ്ങൾക്ക് പ്രകൃതിയുമായുള്ള ബന്ധവും, പ്രകൃതിയിലെ പ്രതിഭാസങ്ങൾക്കനുസൃതമായുള്ള അവ യുടെ പ്രതികരണങ്ങളും സ്വാഭാവികമായി മനസ്സിലാക്കുന്നതിനും, ആഹ്ലാദകരമായ പഠനാന്തരീക്ഷം വിദ്യാലയത്തിൽ ഒരുക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.

പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ പഠനപ്രവർത്ത നങ്ങളോടനുബന്ധിച്ച് വിവിധതരം ശലഭങ്ങളെ നിരീക്ഷിക്കുന്നതിനും ലഭിക്കുന്ന വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും അവസരം ഒരു ക്കിയിരിക്കുന്നു. ശലഭങ്ങളുടെ വർണചിത്രങ്ങൾ, ശലഭലാർവ ഭക്ഷണ മാക്കുന്ന സസ്യങ്ങൾ, അവയുടെ ശാസ്ത്രീയനാമം, അവയുടെ ഇംഗ്ലീ ഷ്, മലയാളം പേരുകൾ ഇവയെല്ലാം ക്ലാസ്സുകളിൽ എഴുതി സൂക്ഷിച്ചി രിക്കുന്നു.

പൂമ്പാറ്റയുടെ ജീവിതക്രമം നിരീക്ഷിച്ച് മനസ്സിലാക്കാൻ കുട്ടിക ൾക്ക് സാധിക്കുന്നതിനോടൊപ്പം വിവിധതരം നാട്ടുപൂക്കൾ, ചെടികൾ എന്നിവയെപ്പറ്റിയും അറിവ് ലഭിക്കുന്നു. ശലഭോദ്യാനത്തിൻറെ നിർമ്മാ ണത്തിലും പരിപാലനത്തിലും പി.ടി.എ. അംഗങ്ങൾ മുഖ്യപങ്ക് വഹി ക്കുന്നു.

   ډ ജൈവ പച്ചക്കറിത്തോട്ടം

മീനങ്ങാടി സ്കൂളിൻറെ 50 സെൻറ് സ്ഥലത്ത് വ്യത്യസ്ത പച്ചക്കറി ഇനങ്ങൾ പൂർണമായും ജൈവകൃഷിരീതി ഉപയോഗിച്ച് നടുകയും, അതിൽനിന്നുള്ള ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപ യോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണ നൽകിയത് പി.ടി.എ. ആണ്.

   ډ വള്ളിക്കൂടിൽ 

വിദ്യാലയത്തിലെ പൂർവ അധ്യാപ കനായിരുന്ന മത്തായി എബ്രഹാം മാഷിൻറെ സാമ്പത്തിക പിന്തുണ യോടെ വിദ്യാലയത്തിൽ മനോഹര മായ ഒരു വള്ളിക്കുടിൽ ഒരുക്കിയി ട്ടുണ്ട്. ഇത് പ്രകൃതിയോടു ചേർന്നു നിന്നുകൊണ്ട് പഠനപ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ കുട്ടികളെ സഹായിക്കുന്നു.

   ډ ഉദ്യാനം

വിദ്യാലയത്തിൻറെ പൂമുഖത്തും, അക്കാദമിക് ബ്ലോക്കിൻറെ അകത്തള ത്തിലും മനോഹരമായ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലു ള്ള പൂച്ചെടികൾ വച്ചുപിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്തു വരുന്നു.

2019-20 അധ്യയന വർഷത്തിൽ വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും

1. പ്രൊഫ. സി. രവീന്ദ്രനാഥ് (ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കേരളം)

വിദ്യാലയത്തിൻറെ അന്തർദേശീയ അക്കാദമിക് ബ്ലോക്കിൻറെ ഔപചാരികമായ ഉദ്ഘാടന ത്തോടനുബന്ധിച്ച് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാലയം സന്ദ ർശിക്കുകയും വിദ്യാലയത്തി ലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വിദ്യാലയപ്രവർത്തനങ്ങളിലെ മാതൃകകളായ പുസ്തകദക്ഷിണ, ക്ലാസ്സ് ലൈബ്രറി എന്നീ ആശ യങ്ങൾ കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അറി യിച്ചു.

2. ശ്രീ. എസ്. സുരേഷ്കുമാർ (കർണ്ണാടക വിദ്യാഭ്യാസ വകുപ്പു മന്ത്രി)

കേരളത്തിലെ ഹൈടെക് വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റി പഠി ക്കുന്നതിന് ബഹു. കർണാടക വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എസ്. സുരേഷ്കുമാർ 21-9-2019ന് വിദ്യാലയം സന്ദർ ശിക്കുകയുണ്ടായി. ഐ.ടി. അധിഷ്ഠിത സംവിധാനങ്ങൾ വിദ്യാഭ്യാസപ്രക്രിയയ്ക്കായി ഉപയോഗിക്കുന്നതിൻറെ സാധ്യതകൾ പഠിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം.

3. ശ്രീമതി. നിമ്രാസ് കൗർ (നീതി ആയോഗ് സോഷ്യൽ സെക്ടർ ഉപദേഷ്ടാവ്)

ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റിയും, വിദ്യാഭ്യാസരീതികളെപ്പറ്റിയും, നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കേന്ദ്രസർക്കാർ നീതി ആയോഗി ൻറെ പ്രതിനിധി സംഘം ശ്രീ. നിമ്രാസ് കൗറിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സന്ദർശനം നടത്തുകയും, ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബുകൾ എന്നി വ സന്ദർശിക്കുകയും വിദ്യാർ ത്ഥികളുമായും, അധ്യാപക രുമായും പി.ടി.എ. അംഗങ്ങളു മായും സംവദിക്കുകയും ചെയ്തു.

4. ശ്രീ. എ. ഷാജഹാൻ ഐ.എ.എസ്. (പൊതുവിദ്യാഭ്യാസ സെക്രട്ടറി)

കേരളത്തിൻറെ പൊതുവിദ്യാഭ്യാസസെക്രട്ടറിയായ ശ്രീ. എ. ഷാജ ഹാൻ ഐ.എ.എസ്. വിദ്യാ ലയം സന്ദർശിക്കുകയുണ്ടായി. അന്തർദേശീയ നിലവാരത്തി ലേക്കുയരുന്ന വിദ്യാലയത്തി ൻറെ അക്കാദമിക പ്രവർത്തന ങ്ങൾ അദ്ദേഹം വിലയിരുത്തി.

5. ശ്രീ. എസ്.സുഹാസ് ഐ.എ.എസ്. (ജില്ലാ കളക്ടർ)

വയനാട് ജില്ലാ കളക്ടറായിരുന്ന ശ്രീ. എസ്. സുഹാസ് ഐ.എ. എസ്. വിദ്യാലയം സന്ദർശിക്കുകയും പ്രകൃതി സംരക്ഷണവു മായും, ശാസ്ത്രീയാവബോധം വളർത്തുന്നതുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി അന്വേഷണം നടത്തുകയും ചെയ്തു.


6. ശ്രീ. ആർ. ഇളങ്കോ ഐ.പി.എസ്. (വയനാട് ജില്ലാ പോലീസ് സൂപ്രണ്ട്)

വയനാട് ജില്ലയുടെ പോലീസ് മേലധികാരിയായ ശ്രീ. ഇളങ്കോ ഐ.പി.എസ്. വിദ്യാലയം സന്ദർശിക്കുകയുണ്ടായി. തൽസമയം വിദ്യാലയത്തിൽ നടന്നുകൊണ്ടിരുന്ന പട്ടികവർഗവിദ്യാർത്ഥിക ളുടെ റസിഡൻഷ്യൽക്യാമ്പിലെ പ്രവർത്തനങ്ങൾ അദ്ദേഹം പരി ശോധിച്ചു.

7. ശ്രീ. രാഹുൽ ഗാന്ധി (എം.പി)

വയനാട് പാർലമെൻറ് നിയോജകമണ്ഡലത്തിലെ എം.പി.യായ ശ്രീ. രാഹുൽ ഗാന്ധി വിദ്യാലയം സന്ദർശിക്കുകയുണ്ടായി. പ്രള യകാലത്തെ പ്രധാന ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിലെ അന്തേവാസികളുമായി അദ്ദേഹം സംസാരിക്കു കയും, സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.


8. ശ്രീമതി. എം.സി. ജോസഫൈൻ (വനിതാ കമ്മീഷൻ അധ്യക്ഷ)

കേരളവനിതാകമ്മീഷൻ അധ്യക്ഷ ശ്രീമതി. എം.സി. ജോസ ഫൈൻ 21-10-2019 ന് വിദ്യാലയ ത്തിലെത്തുകയുണ്ടായി. വിദ്യാല യത്തിൽ പെൺകുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച വിശ്രമ മുറി ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു അവർ.

9. കുമാരി. രമ്യാരാഘവൻ (ഫോറസ്റ്റ് ഓഫീസർ)

വിദ്യാലയത്തിലെ സിവിൽ സർവീസ് പരിശീലനവുമായി ബന്ധ പ്പെട്ട ഓറിയൻറേഷൻ നൽകുന്നതിനായി ഫോറസ്റ്റ് ഓഫീസർ ശ്രീമതി. രമ്യാരാഘവൻ വിദ്യാലയത്തിലെത്തി.

10. ശ്രീമതി. ഷജിനാ കരിം. (സോഷ്യൽ ഫോറസ്ട്രി ഓഫീസർ)

വിദ്യാലയത്തിലെ വിവിധ പ്രകൃതിസംരക്ഷണ, ഹരിതവത്ക്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സോഷ്യൽ ഫോറസ്ട്രി ഓഫീസർ ശ്രീമതി. ഷജിനാ കരിം വിദ്യാലയം സന്ദർശിച്ചു.

11. ശ്രീ. സുധീഷ് (സിനിമാതാരം)

സുപ്രസിദ്ധമലയാള സിനിമാ താരം സുധീഷ് വിദ്യാലയത്തിൽ അതിഥിയായി എത്തുകയുണ്ടാ യി. വിദ്യാലയത്തിന് ലഭിച്ച ശ്രേഷ്ഠഹരിത വിദ്യാലയം അവാ ർഡ് സമ്മാനിക്കാനായി എത്തി യതായിരുന്നു അദ്ദേഹം.

12. കുമാരി. സുൽത്താന നസ്റിൻ (യുവകവയിത്രി)

പുതുതലമുറയിലെ അറിയപ്പെടുന്ന കവയിത്രിയും, സാംസ്കാരി ക പ്രവർത്തകയുമായ കുമാരി സുൽത്താന നസ്റിൻ വിദ്യാലയ ത്തിലെത്തുകയും വായനാദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.


13. ഡോ. ഷബീർ എ. റഷീദ് (ഡയബറ്റോളജിസ്റ്റ്, തിരുവനന്തപുരം)

കേരളത്തിലറിയപ്പെടുന്ന പ്രമേഹ രോഗവിദഗ്ധൻ ഡോ. ഷബീർ. എ. റഷീദ് വിദ്യാലയത്തിലെത്തു കയും, ജീവിതശൈലി രോഗങ്ങ ളെപ്പറ്റി വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

ഉപതാളുകൾ

justify ‍‍ ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| ലേഖനങ്ങൾ| നേർക്കാഴ്ച്ച|


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്ര
  • KN RADHA
  • RAJAM N
  • SHAJI
  • SHEEJA REGHUNATH
  • SABITHA
  • PRASANNA P
  • നാരായണൻ കെ എം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യാർത്ഥ‍ി
  • അബ്രഹാം ബെൻഹർ - ഹരിതസേന
  • എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
  • അലി അൿബർ - സിനിമ സംവിധായകൻ

SSLC/HIGHER SECONDARY RESULT


പത്രങ്ങൾ

justify മലയാള മനോരമ
justify മാത്രുഭൂമി
justify ദീപിക
justify മംഗളം
justify deccanchronicle


വഴികാട്ടി

വയനാട് ജില്ലയു ടെ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് ബത്തേരി ഭാഗത്തേക്ക് പോകുമ്പോൾ മീനങ്ങാടി എത്തും.മീനങ്ങാടിയിൽ നിന്ന് ഒരു കിലോമാറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം.

{{#multimaps:11.668376,76.166153 |zoom=13}}

മേൽവിലാസവും, സ്ക്കൂൾ പേജ് ക്യുആർ കോഡും

ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, മീനങ്ങാടി പി.ഒ, മീനങ്ങാടി , വയനാട്
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 04936 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 04936247570