ഗവ. എച്ച് എസ് എസ് മീനങ്ങാടി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ശാസ്ത്രരംഗം

ഗവ.ഹയർസെക്കണ്ടറി സ്കൂൾമീനങ്ങാടി 2021 -22 അധ്യനവർഷത്തെ സ്കൂൾ ശാസ്ത്രരംഗം ഉദ്‌ഘാടനം 23 / 7 / 2021 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഓൺലൈൻ പ്ലാറ്റുഫോമിൽ നടത്തപ്പെട്ടു .ഉദ്‌ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വഗതം ആശംസിച്ചു പി ടി എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷനായി. മീനങ്ങാടി ഹയർസെക്കണ്ടറി കെമിസ്ട്രി അദ്ധ്യാപകനായ Dr .ശിവപ്രസാദ് ഉദ്‌ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി .സ്കൂൾ തല മത്സരങ്ങൾ ഓൺലൈനിലൂടെ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . നവംബറിൽ സബ്‌ജില്ലാതല മത്സരങ്ങൾ നടത്തിയതിൽ സ്കൂൾ വിജയികൾ പങ്കെടുത്തു .സബ്‌ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം (സയൻസ്)വീട്ടിൽ നിന്നും ഒരു പരീക്ഷണം 8 J യിലെ ലീന മരിയ ബേബി രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗം ഗണിതാശയവതരണത്തിൽ 10 H ലെ അർവ ബ്രൗഡ്യൻ ഒന്നാംസ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി .പിന്നീട് ജില്ലാതലത്തിൽ പങ്കെടുത്ത് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.

arwa

പാർലമെന്ററി ലിറ്ററസി ക്ലബ്ബ്

വിദ്യാർത്ഥികളിൽ പൗരബോധവും ജനാധിപത്യ അവബോധവും വളർത്തിയെടുക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫേഴ്സിന്റെ സഹകരണത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വേദിയാണ് പാർലമെന്ററി ലിറ്ററസി ക്ലബ്ബ്. 2019-20 വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും ബത്തേരി നിയോജകമണ്ഡലം എം.എൽ.എ. ഐ. സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സി. ഓമന, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ, മിനി സാജു തുടങ്ങിയവർ പ്രസംഗിച്ചു. പേരാമ്പ്ര ഗവ. കോളേജ് അസി. പ്രൊഫസർ. പി.ടി.സത്യൻ വിഷയമവതരിപ്പി ച്ചു. പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, നന്ദന പ്രകാശ്, അലീനതെരേസ, അനു യോഹന്നാൻ എന്നിവർ പ്രബന്ധമവതരിപ്പിച്ചു.

school Election video:https://www.youtube.com/watch?v=6R0a0WvFxf4

ډ സ്കൂൾ പാർലമെന്റ്

സംസ്ഥാനപൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് ഈ വർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും, ആകാംക്ഷയുമുണർത്തി. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തന്നെയാണ് ഫല പ്രഖ്യാപനവും നടത്തിയത്. വോട്ടിംഗ് ജോലികൾ മുഴുവനും നടത്തിയത് കുട്ടികൾ തന്നെയാണ്. ഉച്ചയ്ക്കുശേഷം വിജയിച്ച കുട്ടികളെ ഉൾപ്പെടുത്തി പാർലമെൻറ് രൂപീകരിച്ചു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന വേദി കൂടിയാകുന്നു സ്കൂൾ പാർലമെന്റ്. എല്ലാ മാസവും പാർലമെന്റ് ചേരുന്നു. എല്ലാ പ്രധാന മീറ്റിംഗുകളിലും സ്കൂൾ ചെയർമെന്റിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നു. പി.ടി.എ,എസ്.എം.സി യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് സ്കൂൾ ചെയർമാൻ.

സാഹിതി സാംസ്കാരിക കൂട്ടായ്മ

ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ സാഹിത്യസാംസ്കാരിക കൂട്ടായ്മയായ സാഹിതി വിദ്യാർത്ഥികളുടെ സർഗാത്മക വാസനകൾ പരിപോഷിപ്പിക്കാനും, വായനാശീലം വളർത്താനുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. പുസ്തകചർച്ച, ബഷീർ ദിനാചരണം, രചനാശിൽപശാല, കവിയരങ്ങ്, എഴുത്തുകാരുമായി മുഖാമുഖം, പുസ്തകാസ്വാദനക്കുറിപ്പ് മത്സരം, എന്നിവ ഇതി ലുൾപ്പെടുന്നു. 2019 ജൂൺ 19 ന് സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാലയെ ആസ്പദമാക്കി നടന്ന പുസ്തക ചർച്ച യുവകവയിത്രി സുൽത്താന നസ്രിൻ ഉദ്ഘാടനം ചെയ്തു. 2020 ജൂൺ 19 ലെ സൂം വഴി നടന്ന ഓൺ ലൈൻ പുസ്തചർച്ച ഹയർസെക്കണ്ടറി ജോയിൻറ് ഡയറക്ടറും പ്രമുഖ സാഹിത്യനിരൂപകനുമായ ഡോ. പി.പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജയമോഹന്റെ 'നൂറ് സിംഹാസനങ്ങൾ' എന്ന കൃതി ഡോ. അസീസ് തരുവണ അവതരിപ്പിച്ചു. പി.ടി.എ.യുടെ സഹകരണത്തോടെ നടന്ന ചർച്ചയിൽ നിരവധി എഴുത്തുകാരും വിദ്യാർത്ഥികളും പങ്കെടുത്തു

സംരംഭകത്വ വികസന ക്ലബ്ബ്

വിദ്യാർത്ഥികളിൽ സംരംഭകത്വ അവബോധം വളർത്തുന്നതിനും വിദ്യാർത്ഥി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 'എന്റർ പ്രണർഷിപ്പ് ഡവലപ്പ്മെൻറ് ക്ലബ്ബ്' സജീവമായി പ്രവർത്തിച്ചുവരുന്നു. സംരംഭകത്വ ശിൽപശാല, മികച്ച സംരംഭകരുമായുള്ള മുഖാമുഖം, ഫീൽഡ്സന്ദർശനം എന്നിവ സംഘടിപ്പിച്ചു. 2019 ജൂലൈ 20 ന് സ്കൂളിൽ സംഘടിപ്പിച്ച ശിൽപശാല ജില്ലാ വ്യവസായകേന്ദ്രം മാനേജർ സി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഫിസി ഐസ്ക്രീം യൂണിറ്റ് ഉടമ ജോൺസണുമായി നടത്തിയ മുഖാമുഖം, ഉജാല പ്ലാന്റ്, ഗ്ലാഡിസ് സോപ്പ് ഫാക്ടറി എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനം എന്നിവ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

എനർജി ക്ലബ്

ജില്ലാ ഊർജ്ജോത്സവം പ്രസന്റേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സാരംഗി ചന്ദ്രയ്ക്ക് (9 I) എല്ലാവിധ അഭിനന്ദനങ്ങളും.👏👏💐💐👍👍