ഗവ. എച്ച് എസ് എസ് മീനങ്ങാടി/സാഹിതി സാംസ്കാരിക കൂട്ടായ്മ

ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ സാഹിത്യസാംസ്കാരിക കൂട്ടായ്മയായ സാഹിതി വിദ്യാർത്ഥികളുടെ സർഗാത്മക വാസനകൾ പരിപോഷിപ്പിക്കാനും, വായനാശീലം വളർത്താനുമായി വൈവിധ്യമാ ർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. പുസ്തകചർച്ച, ബഷീർ ദിനാചരണം, രചനാശിൽപശാല, കവിയരങ്ങ്, എഴു ത്തുകാരുമായി മുഖാമുഖം, പുസ്തകാ സ്വാദനകുറിപ്പ് മത്സരം, എന്നിവ ഇതി ലുൾപ്പെടുന്നു. 2019 ജൂൺ 19 ന് സന്തോഷ് എച്ചിക്കാനത്തിൻറെ കൊമാ ലയെ ആസ്പദമാക്കി നടന്ന പുസ്തക ചർച്ച യുവകവയിത്രി സുൽത്താന നസ്രിൻ ഉദ്ഘാടനം ചെയ്തു. 2020 ജൂൺ 19 ലെ സൂം വഴി നടന്ന ഓൺ ലൈൻ പുസ്തചർച്ച ഹയർസെക്കണ്ടറിജോയിൻറ് ഡയറക്ടറും പ്രമുഖ സാഹിത്യനിരൂപകനുമായ ഡോ. പി.പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജയമോഹൻറെ 'നൂറ് സിംഹാസനങ്ങൾ' എന്ന കൃതി ഡോ. അസീസ് തരുവണ അവതരിപ്പിച്ചു. പി.ടി.എ.യുടെ സഹകരണത്തോടെ നടന്ന ചർച്ചയിൽ നിരവധി എഴുത്തുകാരും വിദ്യാർത്ഥികളും പങ്കെ ടുത്തു