സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/അനൗപചാരിക സംസ്കൃതപഠനകേന്ദ്രം

Schoolwiki സംരംഭത്തിൽ നിന്ന്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വരലാശാല കേരളത്തിലെ വിദ്യാഭ്യാസജില്ലകൾ തോറും സംസ്കൃതപ്രചാരണത്തിനായി ആരംഭിച്ച അനൗപചാരിക സംസ്കൃതപഠനത്തിനായി വയനാട് ജില്ലയിൽ മീനങ്ങാടി ഗവ സ്കൂളിനെയാണ് തെരഞ്ഞെടുത്തത്.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ സംസ്കൃതം പഠിക്കുന്ന സ്കൂൾ എന്ന നിലയിൽ മീനങ്ങാടിയിലെ സംസ്കൃതപ്രേമികൾക്ക് ഇതിൽ അഭിമാനിക്കാം. അനൗപചാരിക ,പ്രാരംഭ എന്നീ രണ്ടുകോഴ്‍സുസളാണ് നിലവിലുള്ളത്.അനൗപചാരിക കോഴ്‍സ്പൊതുജനങ്ങൾക്കും, പ്രാരംഭ കോഴ്‍സ് വിദ്യാലയത്തിലെ കുട്ടികൾക്കുമാണ്.ജൂലൈ മാസത്തിൽ ക്ലാസ്സ് തുടങ്ങി ഫെബ്രുവരി മാസത്തിൽ പരീക്ഷയോടെ കോഴ്‍സ് അവസാനിക്കും.