ഗവ. എച്ച് എസ് എസ് മീനങ്ങാടി/സംരംഭകത്വ വികസന ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സംരംഭകത്വ അവബോധം വളർത്തുന്നതിനും വിദ്യാർത്ഥി സംരംഭകരെ പ്രോത്സാ ഹിപ്പിക്കുന്നതിനുമായി 'എൻറർ പ്ര ണർഷിപ്പ് ഡവലപ്പ്മെൻറ് ക്ലബ്ബ്' സജീവമായി പ്രവർത്തിച്ചുവരുന്നു. സംരംഭകത്വ ശിൽപശാല, മികച്ച സംരംഭകരുമായുള്ള മുഖാമുഖം, ഫീൽഡ്സന്ദർശനം എന്നിവ സംഘ ടിപ്പിച്ചു. 2019 ജൂലൈ 20 ന് സ്കൂളിൽ സംഘടിപ്പിച്ച ശിൽപശാല ജില്ലാ വ്യവസായകേന്ദ്രം മാനേജർ സി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഫിസി ഐസ്ക്രീം യൂണിറ്റ് ഉടമ ജോൺസണുമായി നടത്തിയ മുഖാമുഖം, ഉജാല പ്ലാൻറ്, ഗ്ലാഡിസ് സോപ്പ് ഫാക്ടറി എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനം എന്നിവ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

15048sam.png