ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഉച്ചഭക്ഷണപദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുള്ള അടുക്കള
വൃത്തിയുള്ള അടുക്കള

മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശംസനായമായ രീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. രണ്ടായിരത്തിനടുത്ത് കുട്ടികൾ പഠിക്കുന്ന പ്രസ്തുത വിദ്യാലയത്തിൽ പി ടി എ , എസ് എം സി ,അധ്യാപകർ എന്നിവരുടെ അകമഴിഞ്ഞ സഹായസഹകരണത്തോടെയാണ് പദ്ധതി വിജയത്തിലെത്തിക്കുന്നത്.ഇടദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയും ഒരുക്കാറുണ്ട്. കൂടാതെ വിദ്യാർത്ഥികളുടെ പോഷകസമൃദ്ധി വർദ്ധിപ്പിക്കാനായി മുട്ട,പാൽ എന്നിവയും നൽകി വരുന്നു.



സർക്കാർ നൽകുന്ന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, മുട്ട, പാൽ എന്നിവ യഥാസമയം രുചിയോടുകൂടിയും, വൃത്തിയോടുകൂടിയും നൽകുന്നതിനായി പി.ടി.എ. കമ്മിറ്റി ശ്രദ്ധ പുലർത്തിപോരുന്നു. ഓരോ ദിവസത്തിലും പി.ടി.എ. അംഗ ങ്ങൾ രണ്ടുപേർ വീതം ഭക്ഷണം പാചകം ചെയ്യുന്നതിനും വിതര ണം ചെയ്യുന്നതിനും ആവശ്യമായ നേതൃത്വം നൽകുന്നു. പി.ടി.എ. പ്രസിഡണ്ടിൻറെ നേതൃത്വത്തിലു ള്ള ഭക്ഷണ കമ്മിറ്റി സമയബന്ധി തമായി യോഗങ്ങൾ ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.