സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ക്ഷേത്രത്തിന്റെ പേരിലൊരുനാട്. അതാണ് മീനങ്ങാടി. മത്സ്യാവതാരം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം മീനങ്ങാടി മാത്രമെയുള്ളുവെന്നാണ് പണ്ഡിതസാക്ഷ്യം. മീനങ്ങാടിയുടെ പേരും മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രവും തമ്മിലുള്ള ബന്ധം ഒരു മഹർഷിയെ ചുറ്റിപ്പറ്റിയാണ്. ഈ മഹർഷി ​​​എതെന്ന് തലമുറക്കാർ പകർന്നുതന്ന വാമൊഴികളിലൊന്നുംതന്നെ ഇല്ല. മഹർക്ഷി യാത്രാമധ്യേ ഇവിടെ ഒരു കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മത്സ്യം വെള്ളത്തിൽ നിന്ന് വായുവിലുയർന്നു നൃത്തമാടി.വെള്ളത്തിൽ തന്നെ ചാടി മറഞ്ഞു. മത്സ്യം പലതവ​ണ ഇതാവർത്തിച്ചപ്പോൾ മഹർഷിക്കു സംശയമായി. തന്റെ ദിവ്യദൃഷ്ടികൊണ്ട് ആലോചിച്ചപ്പോൾ ഇവിടെ മഹാവിഷ്ണുവിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. കുളിച്ചുകയറിയ മഹർഷി വെള്ളത്തിൽ നിന്ന് അധികം അകലെയല്ലാതെ പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന ഒരു സ്ഥലത്ത് മത്സ്യാവതാരത്തെ ധ്യാനിച്ച് മഹാവിഷ്​ണുവിനെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് മത്സ്യാവതാരമെന്നും നാമകരണം ചെയ്തു. ഈ സ്ഥലത്തിനു മീനാടി ( മീൻ നൃത്തം ചെയ്ത സ്ഥലം ) എന്ന പേരും ഇട്ടത്രേ. ക്രമേണ മീനാടി എന്ന സ്ഥലപേര് മീനങ്ങാടി എന്നായി മാറിയത്രേ.

15048te.jpg
15048te1.jpg

ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തായ മീനങ്ങാടി വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്നു.. ഗ്രാമപ്പഞ്ചായത്തിന്റെ വിസ്തീർണം 53.52 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ - വടക്കുഭാഗത്ത് പൂതാടി പഞ്ചായത്തും കിഴക്കുഭാഗത്ത് സുൽത്താൻ ബത്തേരി പഞ്ചായത്തും, തെക്കുഭാഗത്ത് അമ്പലവയൽ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മുട്ടിൽ പഞ്ചായത്തുമാണ്. മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം കേരളത്തിലെ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്.[6] സ്ഥലനാമത്തിനുതന്നെ കാരണമായ ക്ഷേത്രമാണിത്.

2001-ലെ സെൻസസ് പ്രകാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 28573 ഉം സാക്ഷരത 84.06% ഉം ആണ്‌.