സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

9k NAVAL UNIT NCC Trp.31

NCC NAVY UNIT

രാജ്യത്തിലെ യുവാക്കൾക്കിടയിൽ സഹകരണം,അച്ചടക്കം,നേതൃത്വം,മതനിരപേക്ഷത,വീരസാഹസികപ്രവൃത്തിയിൽ പ്രസരിപ്പ്, നിസ്വാർത്ഥസേവനം തുടങ്ങിയ സൽസ്വഭാവങ്ങൾ വികസിപ്പിക്കാനായിരൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് NCC അഥവാ രാഷ്ട്രീയ കേഡറ്റ് കോർ.ഈ പ്രസ്ഥാനത്തിന്റെ നേവൽ വിഭാഗമാണ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിൽ പ്രവർത്തിക്കുന്നത്.പ്രാഥമികപരിശീലനം,ക്യാമ്പ് പരിശീലനം,സാഹസിക പരിശീലനം,സാമൂഹിക വികസന പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.ഹൈസ്കൂളിൽ ആകെ നൂറ് കുട്ടികളാണ് ഉള്ളത്.യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം നൂറ് രൂപ തോതിൽ ഒരു വർഷത്തേക്ക് നൽകുന്നുണ്ട്.ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം അൻപത് രൂപ തോതിൽ ഒരുവർഷത്തേക്ക് നൽകുന്നു.സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ വി ആർ പ്രകാശ് സാറാണ്. ഇന്ത്യയിൽ 1948 ജുലൈ 16നാണ് ഇന്ത്യൻ പ്രതിരോധ വകുപ്പിന് കീഴിൽ ആരംഭിച്ചത്. Unity and Discipline ആണ് NCCയുടെ മുദ്രാവാക്യം.ഇന്ത്യയിലെ 3സേവനാ വിഭാഗങ്ങളുടേയും കീഴിൽ NCC പ്രവർത്തിക്കുന്നു. ഗവ.ഹൈസ്കുളിൾ മീനങ്ങാടിയിൽ 1984ഡിസംബർ മാസത്തിൽ ആദ്യബാച്ച് NCCപ്രവർത്തിച്ചുതുടങ്ങി.ഇന്ത്യൻ നാവികസേനയുടെ കീഴിലുളള Naval NCCആണ് ഇവിടെയുളളത്.100കേഡറ്റുകളാണ് NCCയിൽ ഉളളത്.എല്ലാ വർഷവും വിവിധങ്ങളായ സാമുഹ്യസേവന പരിപാടികൾ NCC ഏറ്റെടുത്തു നടത്തുന്നു. 2018-2019 അധ്യയന വർഷത്തിൽ നിർധന വിദ്യാത്ഥികൾ യുണിഫോം വിതരണം,മീനങ്ങാടി സാമുഹ്യാരോഗ്യകേന്ദ്രം ശുചീകരണം,പാഠപുസ്തക വിതരണം,വാഴവറ്റ ജ്യോതിസ് ചാരിറ്റിഹോം സന്ദർശനവും ഭക്ഷണ വിതരണവും നടത്തി

unity run
ncc
Vrp.jpeg
Vrp1.jpeg
Vrp2.jpeg







5 K BN NCC Army Unit

NCC

NCC ARMY UNIT


2019 ഓഗസ്റ് 26 നാണ് വയനാട് 5 കെ ബറ്റാലയന്റെകീഴിൽ ജി.എച്ച് .എസ് .മീനങ്ങാടി NCC ആർമി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് 8 -ാം തരത്തിൽ 12 ആൺകുട്ടികളും 13 പെൺകുട്ടികളും അടങ്ങുന്ന 25 പേരെയാണ് ആദ്യ ബാച്ചിൽ എൻറോൾ ചെയ്തത് ഹൈസ്കൂൾവിഭാഗം അധ്യാപിക ടെൽമ സെബാസ്റ്റിയനാണ് കെയർടേക്കാറായി ചാര്ജറ്റെടുത്തത് Oct 2 ന് ഗാന്ധിജയന്തി വരാഘോഷത്തിന്റെ ഭാഗമായി മീനങ്ങാടി PHC പരിസരം വ്രത്തിയാക്കിക്കൊണ്ടാണ് ആർമി കേഡറ്റ്സ് അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് . NCC സംങ്കടനകളുടെ സ്വച്ഛ് ഭാരത് പക്കവാധ പദ്ധതിയുടെ സേകൂൾ റോഡ് പ്ലാസ്റ്റിക് വിമുക്‌തമാക്കിയും അടുക്കളത്തോട്ടത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതിസംരക്ഷണപ്രവർത്തനത്തിൽ ഭാഗമാകുകയുണ്ടായി ആശുപത്രി റോഡ് മുതൽ സ്കൂൾ ജംഗ്ഷൻ വരെ പ്ലോഗിങ് (ജോഗിങ് &ക്ലീനിംഗ് ) നടത്തിയും കേഡറ്റുകൾ സജീവപ്രവർത്തനം നടത്തി . പേർസണൽ ഹൈജീൻ ദിനാചരണത്തിന്റ ഭാഗമായി 'ഹാൻഡ് വാഷ് ഡേ ' ആചരിച്ചു . പോസ്റ്ററുകൾ തയ്യാറാക്കി വ്യക്തിശുചിത്വത്തെക്കുറിച്ച് മീനങ്ങാടി PHC JHI sri baiju കേഡറ്റുകൾക്ക് ബോധവല്കരണ ക്ലാസ് നൽകുകയുണ്ടായി . മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ .സുമിത ക്ലാസ്സെടുക്കുകയുണ്ടായി .


NCC17.jpeg
NCC16.jpeg
NCC150481.jpeg
NCC15048.jpeg