ഗവ. എച്ച് എസ് എസ് മീനങ്ങാടി/അംഗീകാരങ്ങൾ
ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടി ജേതാക്കൾ
ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ, ബീനാച്ചി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 477 പോയൻ്റ് നേടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ പാമ്പ്യൻഷിപ്പ് നേടി. ഗണിതശാസ്ത്ര മേളയിലും, ഐ.ടി മേളയിലും ഒന്നാം സ്ഥാനവും , സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനവും, ശാസ്ത്രമേളയിലും, പ്രവൃത്തിപരിചയ മേളയിലും മൂന്നാം സ്ഥാനവും നേടിയാണ് ഓവറോൾ കരസ്ഥമാക്കിയത്.
2023 ലെ വയനാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം
വയനാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിനു ലഭിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പൊതു വിദാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി പുരസ്കാരം സമ്മാനിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , കൈറ്റ് മാസ്റ്റർ സി മനോജ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സംസ്ഥാന പുരസ്‌കാര നിറവിൽ മീനങ്ങാടി ജി എച്ച് എച്ച് എസ്
പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത്. 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്
ലിറ്റിൽ കൈറ്റ്സ് ജില്ലാതലം ഒന്നാം സ്ഥാനം
ജില്ലാതലത്തിലുള്ള ഏറ്റവും നല്ല ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പ്രഥമപുരസ്കാരം സ്കൂളിന് ലഭിച്ചു.കുട്ടികളിൽ ആധുനികസാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവു പകരാനും അവബോധമുണ്ടാക്കാനും തിരിച്ചറിവുകളുണ്ടാക്കാനും സ്കൂളുകളിൽ രൂപീകരിക്കുന്നതാണ് ലിറ്റിൽ കൈറ്റ്സ്.തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ എസ് ഐ ടി സി രാജേന്ദ്രൻ കൈറ്റ് മിസ്ട്രസ്സ് ഷീജ മാത്യു , കൈറ്റ് മാസ്റ്റർ മനോജ് സി , സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ കെ , പി ടി എ പ്രസിഡണ്ട് ബിനു കെ ടി എന്നിവർ വിദ്യാഭ്യാസ മന്ത്രി പ്രൊ. രവീന്ദ്രനാഥിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഹരിതജ്യോതി അവാർഡ്
2020 -21 വർഷത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ഹരിതജ്യോതി അവാർഡ് സ്കൂളിന് ലഭിച്ചു
-
അവാർഡ് ഏറ്റുവാങ്ങുന്നു
-
അവാർഡ്
-
അവാർഡ് എച്ച് എം നു കൈമാറുന്നു
സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ
മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങളായി നിരവധി അവാർ ഡുകളും ബഹുമതികളും വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. 2019-20 അധ്യയനവർഷത്തിൽ സ്ഥാപനത്തിന് ലഭിച്ച പ്രധാന അംഗീ കാരങ്ങൾ ചുവടെ ചേർക്കുന്നു. ? സംസ്ഥാന വനമിത്ര അവാർഡ് - 25,000/- രൂപ ? മാതൃഭൂമി സീഡ് അവാർഡ് - 25,000/- രൂപ ? മാതൃഭൂമി നന്മ അവാർഡ് ? മികച്ച അധ്യാപകനുള്ള സംസ്ഥാന കൊമേഴ്സ് ടീച്ചേഴ്സ് അവാർഡ് ? മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം - 25,000/- രൂപ ? മികച്ച ഡോക്യുമെൻററിക്കുള്ള സംസ്ഥാന പുരസ്കാരം ? ഭൂമിത്രസേന പുരസ്കാരം ? ചക്കമഹോത്സവം- ഉപകരണനിർമ്മാണ മത്സരം ഒന്നാം സ്ഥാനം - 50,000/- രൂപ