സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട്സ് & ഗൈഡ്‍സ് , യൂണിറ്റ് നമ്പർ - 14th WND

സ്കൗട്ട് യൂണിറ്റ്

2017 ഒക്ടോബർ മാസം 31 - ാം തീയതി ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‍സ് വയനാട് ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ജോസ് പുന്നക്കുഴി ഔദ്യോഗികഉദ്ഘാടനം നിർവ്വഹിച്ച മീനങ്ങാടി സ്കൗട്ട് യൂണിറ്റ് ഈ വർഷം അതിന്റെ അഞ്ചാമത്തെ പ്രവർത്തനവർഷത്തെക്ക് കടന്നിരിക്കുന്നു.ഹയർസെക്കണ്ടറി യൂണിറ്റായി പ്രവർത്തിക്കുന്ന ഈ യൂണിറ്റിലേക്ക് ഓരോ വർഷവും വിവിധ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 16 സ്കൗട്ട് അംഗങ്ങളിൽ അച്ചടക്കം ,അനുസരണ , വിശ്വസ്തത , ആത്മാർത്ഥത , വിധേയത്വം , മര്യാദ , ദേശസ്നേഹം , സാഹോദര്യം എന്നിവയും കൂടാതെ നല്ല കാര്യങ്ങളിലെ കൂട്ടായ പ്രവർത്തനം തുടങ്ങിയ ഗുണങ്ങളും ശീലങ്ങളും ഓരോ ഗ്രൂപ്പ് അംഗങ്ങളിലും വളർത്തിയെടുക്കാൻ പ്രസ്ഥാനം ലക്ഷ്യിമിടുന്നു.

ജില്ലാ അസോസിയേഷനുമായി സഹകരിച്ച് പ്രളയാനന്തര പ്രവർത്തനങ്ങൾ , കോവിഡ്കാല പ്രതിരോധപ്രവർത്തനങ്ങൾ ,കമ്മ്യൂണിറ്റി കിച്ചൻ ,വിഷൻ 2021-22ലെ സ്നേഹഭവനം പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളിൽ ഗ്രൂപ്പ് മികച്ച സഹകരണം നൽകി വരുന്നു. കൂടാതെ യൂണിറ്റ് തലത്തിൽലഹരി വിരുദ്ധബോധവത്കരണം,റോഡ് സുരക്ഷാബോധവത്കരണം , പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ ,സ്വയം തൊഴിൽ പരിശീലനം,പാരിസ്ഥിതികപ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് വിദ്യാലയത്തിലെ സ്കൗട്ട് ഗ്രൂപ്പ് നേതൃത്വം നൽകി വരുന്നു.

2021-22 ലെ വാർഷികയൂണിറ്റ്ക്യാമ്പ് ജനുവരി 7 മുതൽ 9 വരെ മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പച്ചു.ക്യാമ്പിന്റെഉദ്ഘാടനം ബഹുമാനപ്പെട്ട മീനങ്ങാടി സബ് ഇൻസ്പെക്ടർ ശ്രീ പി സി സജീവ് നിർവ്വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം കൊളഗപ്പാറ ( പാതിരിപ്പാറ)മലമുകളിലേക്ക് നടത്തിയ ഹൈക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് ഏറെ ആവേശമായി.ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് സകൗട്ട് മാസ്റ്റർ പി ടി ജോസ് നേതൃത്വം നൽകുന്നു.

സ്‌കൂൾ ക്യാമ്പ്
സ്‌കൂൾ ക്യാമ്പ്
കൊളഗപ്പാറ മല -സഹവാസ ക്യാമ്പ്