ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സംസ്ഥാനത്തിലെ പന്ത്രണ്ടാമത്തെ ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്‍നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.

പേരിനു പിന്നിൽ

പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. വയൽ നാട്, കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട് മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്. വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്.

വയനാട് ജില്ലയിൽ മീനങ്ങാടി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെ ആദ്യത്തെ അവതാരമായ മത്സ്യമൂർത്തിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കേരളത്തിൽ, മത്സ്യമൂർത്തിയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. അതിനാൽ തന്നെ, ഈ ക്ഷേത്രം സവിശേഷശ്രദ്ധ ആകർഷിയ്ക്കുന്നു. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ കോഴിക്കോട്-മൈസൂരു ദേശീയപാത (എൻ.എച്ച്. 766) കടന്നുപോകുന്നു. ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കുംഭമാസത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ കൊടിയേറി നടക്കുന്ന ഉത്സവവും മേടമാസത്തിലെ മത്സ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷദിവസങ്ങളാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം