ഗവ. എച്ച് എസ് എസ് മീനങ്ങാടി/പാർലമെൻററി ലിറ്ററസി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ പൗരബോധവും ജനാധിപത്യ അവബോധവും വളർത്തിയെടുക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫേ ഴ്സിൻറെ സഹകരണത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വേദിയാണ് പാർലമെൻററി ലിറ്ററസി ക്ലബ്ബ്. 2019-20 വർഷത്തെ ക്ലബ്ബിൻറെ പ്രവർത്തനോദ്ഘാടനവും ഇന്ത്യ ൻ ജനാധിപത്യത്തിൻറെ ഭാവി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും ബത്തേരി നിയോജകമണ്ഡലം എം.എൽ.എ. ശ്രീ. ഐ. സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സി. ഓമന, ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് സി. അസൈ നാർ, മിനി സാജു തുടങ്ങിയവർ പ്രസംഗിച്ചു. പേരാമ്പ്ര ഗവ. കോളേജ് അസി. പ്രൊഫസർ. പി.ടി.സത്യൻ വിഷയമവതരിപ്പി ച്ചു. പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, നന്ദന പ്രകാശ്, അലീനതെരേസ, അനു യോഹന്നാൻ എന്നിവർ പ്രബന്ധമവതരിപ്പിച്ചു.

school Election video:https://www.youtube.com/watch?v=6R0a0WvFxf4

   ډ സ്കൂൾ പാർലമെൻറ്

സംസ്ഥാനപൊതുതെരഞ്ഞെടുപ്പിൻറെ മാതൃകയിലാണ് ഈ വർഷത്തെ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടിംഗ് മെഷീൻ ഉപയോ ഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും, ആകാംക്ഷ യുമുണർത്തി. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തന്നെയാണ് ഫല പ്രഖ്യാപനവും നടത്തിയത്. വോട്ടിംഗ് ജോലികൾ മുഴുവനും നടത്തി യത് കുട്ടികൾ തന്നെയാണ്. ഉച്ചയ്ക്കുശേഷം വിജയിച്ച കുട്ടികളെ ഉൾ പ്പെടുത്തി പാർലമെൻറ് രൂപീകരിച്ചു. സ്കൂളിൻറെ വികസന പ്രവർത്ത നങ്ങൾ ചർച്ച ചെയ്യുന്ന വേദി കൂടിയാകുന്നു സ്കൂൾ പാർലമെൻറ്. എല്ലാ മാസവും പാർലമെൻറ് ചേരുന്നു. എല്ലാ പ്രധാന മീറ്റിംഗുകളിലും സ്കൂൾ ചെയർമാൻറെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നു. പി.ടി.എ. എസ്.എം.സി യോഗത്തിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് സ്കൂൾ ചെയർമാൻ.