മീനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ക്ഷേത്രത്തിന്റെ പേരിലൊരുനാട്. അതാണ് മീനങ്ങാടി. മത്സ്യാവതാരം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം മീനങ്ങാടി മാത്രമെയുള്ളുവെന്നാണ് പണ്ഡിത സാക്ഷ്യം. മീനങ്ങാടിയുടെ പേരും മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രവും തമ്മിലുള്ള ബന്ധം ഒരു മഹർഷിയെ ചുറ്റിപ്പറ്റിയാണ്. ഈ മഹർഷി ​​​എതെന്ന് തലമുറക്കാർ പകർന്നുതന്ന വാമൊഴികളിലെന്നുംതന്നെ ഇല്ല. മഹർക്ഷി യാത്രാ മധ്യേ ഇവിടെ ഒരു കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മത്സ്യം വെള്ളത്തിൽ നിന്ന് വായുവിലുയർന്നു നൃത്തമാടി.വെള്ളത്തിൽ തന്നെ ചാടി മറഞ്ഞു. മത്സ്യം പലതവ​ണ ഇതാവർത്തിച്ചപ്പോൾ മഹർഷിക്കു സംശയമായി. തന്റെ ദിവ്യ ദൃഷ്ടികൊണ്ട് ആലോചിച്ചപ്പോൾ ഇവിടെ മഹാവിഷ്ണുവിന്റെ ശക്തമായ സാനിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. കുളിച്ചുകയറിയ മഹർഷി വെള്ളത്തിൽ നിന്ന് അധികം അകലെയല്ലാതെ പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന ഒര് സ്ഥലത്ത് മത്സ്യാവതാരത്തെ ധ്യാനിച്ച് മഹാവിഷ്​ണുവിനെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് മത്സ്യാവതാരമെന്നും നാമകരണം ചെയ്തു. ഈ സ്ഥലത്തിനു മീനാടി ( മീൻ നൃത്തം ചെയ്ത സ്ഥലം ) എന്ന പേരും ഇട്ടത്രേ. ക്രമേണ മീനാടി എന്ന സ്ഥലപേര് മീനങ്ങാടി എന്നായി മാറിയത്രേ.


"https://schoolwiki.in/index.php?title=മീനങ്ങാടി&oldid=914498" എന്ന താളിൽനിന്ന് ശേഖരിച്ചത്