എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(S. N. V. Sanskrit H. S. S. North Paravoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ വി സംസ്‌കൃത എച്ച് എസ്സ് എസ്സ് . ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാ​ണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്.

എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
25071 school pic.png
വിലാസം
നന്ത്യാട്ടുകുന്നം

എൻ.പറവൂർ.പി.ഒ,
എറണാകുളം
,
683513
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0484-2447844, 2449744
ഇമെയിൽsnvshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25071 (സമേതം)
എച്ച് എസ് എസ് കോഡ്7066
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ.പറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പറവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കൻ പറവൂർ നഗരസഭ
വാർഡ്23, എസ് എൻ വി സ്കൂൾ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ818
പെൺകുട്ടികൾ790
ആകെ വിദ്യാർത്ഥികൾ1608
അദ്ധ്യാപകർ64
ഹയർസെക്കന്ററി
ആൺകുട്ടികൾ406
പെൺകുട്ടികൾ349
ആകെ വിദ്യാർത്ഥികൾ755
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു വി
പ്രധാന അദ്ധ്യാപകൻസി കെ ബിജു
എം.പി.ടി.എ. പ്രസിഡണ്ട്മിനിമോൾ
അവസാനം തിരുത്തിയത്
16-03-202225071
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാ​ണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്.

കൂടുതൽ വായിക്കുക ...

മാനേജ്‌മെന്റ്

എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ എസ് എൻ ഡി പി യൂണിയന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം.

കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

  • എസ് എസ് എൽ സി യിലും പ്ലസ്ടുവിലും പറവൂരിലെ മികച്ച വിജയം നേടുന്ന വിദ്യാലയം
  • എസ് എസ് എൽ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാൻ മാനേജ്മെന്റ് സീറ്റുകൾ മുഴുവൻ എസ് എൻ വി സ്കൂളിലെ കുട്ടികൾക്കായി മാത്രം മാറ്റിവെച്ച പറവൂരിലെ ഒരേയൊരു വിദ്യാലയം.
  • പ്ലസ്ടു വിൽ കൂടുതൽ വ്യത്യസ്ത ബാച്ചുകൾ ഉള്ള പറവൂരിലെ ഏക വിദ്യാലയം
  • പറവൂരിലാദ്യമായി സ്കൂളിലെ മുഴുവൻകുട്ടികൾക്കും പോഷകാഹാര-പഠനോപകരണകിറ്റ് നൽകിയ വിദ്യാലയം.
  • പറവൂരിൽ ആദ്യമായി ഏറ്റവും കൂടുതൽ ക്ലാസ്സുുകൾ ഹൈടെക് ആയ വിദ്യാലയം.
  • പറവൂരിലെ ഏറ്റവും വലിയ സോളാർ പവർപ്ലാന്റ് സ്ഥാപിക്കുന്ന വിദ്യാലയം.
  • എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ  വാഹനസൗകര്യം
  • കൂടുതൽ കാണുക

നേട്ടങ്ങൾ

തുടർച്ചയായി രണ്ടുവർഷം (2018 ലും 2019 ലും ) പറവൂരിലാദ്യാമായി 50ലധികം ഫുൾ എ പ്ലസ് നേടിയ വിദ്യാലയം.

2018 SSLC, എറണാകുളം ജില്ലയിൽ ഏറ്റവും ‌കൂ‌‌‌‌‌ടുതൽ ഫുൾ എപ്ലസ് ( 56 ഫുൾ എപ്ലസ്) - 56 ഫുൾ എപ്ലസ്, 28പേർക്ക് 9 എപ്ലസ്, 17 പേർക്ക് 8 എപ്ലസ്.

കൂടുതൽ വായിക്കുക

[http://www.snvshss.com ‌‌‌‍‍സ്ക്കൂൾ വെബ് സൈറ്റ്

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി ജി കോമളവല്ലിയമ്മ 1998-2002
2 ശ്രീ. എം വി ഷാജി 2002-2015
3 ശ്രീമതി ഇ ജി ശാന്തകുമാരി 2015-2018
4 ശ്രീമതി വി പി ജയശ്രീ 2018-2021
5 ശ്രീമതി ബിന്ദു വി 2021-

സ്കൂളിന്റെ പ്രഥമാധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ഡോ പി ആർ ശാസ്ത്രി 1935
2 ശ്രീ പി എൻ അച്യുതൻ പിള്ള
3 ശ്രീ ആർ ചന്ദ്രൻ പിള്ള 1951-1979
4 ശ്രീ കെ കെ ചന്ദ്രൻ മേനോൻ 1979-1982
5 ശ്രീ പി കെ മോഹനൻ 1982-1995
6 ശ്രീ എം എൻ ശിവൻ 1995-1996
7 ശ്രീ കെ കെ ചന്ദ്രൻ 1996-1997
8 ശ്രീമതി ജി കോമളവല്ലിയമ്മ 1997-2002
9 ശ്രീ പി കെ രാമചന്ദ്രൻ നായർ 2005-2006
10 ശ്രീമതി കെ വി ഐഷ 2006-2009
11 ശ്രീമതി പി ആർ ലത 2009-2020
12 ശ്രീ സി കെ ബിജു 2020-

ഇവർ ചിത്രങ്ങളിലൂടെ

2021-22 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട്

പുതിയ സംവിധാനങ്ങൾ

2021-22 വർഷം മികവ് തെളിയിച്ചവർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കൂടുതൽ കാണുക..

പത്രവാർത്തകളിലൂടെ

അദ്ധ്യാപക പ്രതിഭകൾ

സ്കൂൾ മാഗസിൻ

അഭിജ്ഞാനം : 54 മാഗസിനുകൾ ചേർന്ന ഒരു സ്കൂൾ മാഗസിൻ. എല്ലാ ക്ലാസുകളും ക്ലബ്ബ്കളും ഇതിൽ ഉൾപ്പെടുന്നു.

Cover.pdf.png

ഒരു മഹാമാരിക്കാലത്ത് സ്കൂളിൽ വരാൻ കഴിയാതെ വീട്ടിൽ ഇരുന്ന് ഓൺലൈനായി പഠനം നടത്തിയ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളുടെ നേർക്കാഴ്ച.

മറന്നുപോകാതിരിക്കാൻ ഓരോ ക്ലാസ്സും ഗ്രൂപ്പുകളും അടയാളപ്പെടുത്തിയതായിരുന്നു - അഭിജ്ഞാനം

54 ഡിജിറ്റൽ മാഗസിനുകളുടെ സമാഹാരം. ജൂൺ 19 - വായനദിനത്തിൽ പ്രകാശനം ചെയ്തു.




പ്രതിഭാധനരായ കുട്ടികൾക്ക് നൽകുന്ന പുരസ്കാരങ്ങൾ

• മിടുക്കരായ വിദ്യാർത്ഥികൾക്ക് 5-ാം ക്ലാസ്സു മുതൽ 10-ാം ക്ലാസ്സ് വരെ തുടർച്ചയായി നൽകുന്ന ഡോ പി ആർ ശാസ്ത്രി സാർ എന്റോവ്മെന്റ്

• എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക്228 പി ടി എ നൽകുന്ന ക്യാഷ് അവാർഡ്

 • 5-ാം ക്ലാസ്സ്  മുതൽ പ്ലസ് ടു വരെയുള്ള വിവിധ മേഖലകളിൽ മികവു പുലർത്തുന്ന 32 വിദ്യാർത്ഥികൾക്ക് റിട്ട. പ്രിൻസിപ്പൽ ശ്രീ എം വി ഷാജി മാസ്റ്റർ ഏർപ്പെടുത്തിയ പി ആർ ശാസ്ത്രി മെമ്മോറിയൽ എന്റോവ്മെന്റ്.

 • എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥിക്കും സ്ക്കൂളിലെ കലാപ്രതിഭയ്ക്കും റിട്ട. പ്രിൻസിപ്പൽ ശ്രീമതി ജി കോമളവല്ലിയമ്മ ടീച്ചർ നൽകുന്ന എന്റോവ്മെന്റുകൾ

  കൂടുതൽ വായിക്കുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം.

സംസ്കൃത സമാജം

കാവ്യ നാടകാദികളും സംസ്കൃതത്തിലെ ശാസ്ത്രങ്ങളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി പാലക്കൽ പറമ്പ് രാമൻ വൈദ്യർ മകൻ വേലായുധൻ എന്ന ഡോക്ടർ പി ആർ ശാസ്ത്രി 1935ൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത പാഠശാലയിൽ ആ കാലഘട്ടം മുതൽക്കുതന്നെ എല്ലാ ആഴ്ചയിലും ഒരുകാലാംശം സാഹിത്യസമാജം എന്നപേരിൽ വിദ്യാർത്ഥികളുടെ കഴിവുകളെ മെച്ചപ്പെടുത്താനായി  ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. പാഠശാല വിദ്യാലയം ആയപ്പോളും ആ വ്യവസ്ഥ തുടർന്നു വന്നിരുന്നു. ഇന്ന് ആ വ്യവസ്ഥ സംസ്കൃത സമാജം എന്ന പേരിൽ വിദ്യാലയത്തിലും പുറത്തും പ്രസിദ്ധമാണ്.

കൂടുതൽ ഇവിടെ വായിക്കുക

എസ്. എൻ. വി. വോളിബോൾ ക്ലബ്ബ്

വോളിമ്പോൾ ചരിത്രത്തിൽ മികച്ച പാരമ്പര്യമുള്ള ഈ വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ ദേശിയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് കഴിവു തെളിയിച്ചിട്ടുള്ളവരാണ്. ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .

എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ്. എൻ. വി. വോളി ക്ലബ്ബ്

മറ്റു പ്രവർത്തനങ്ങൾ

എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, (affiiliated to Motor Vehicle Department Govt of Kerala)

ഡയറി ക്ലബ്ബ് ( Affiliated to Dairy Development Department, Kerala)

ആയുർവേദ ക്ലബ്ബ് (with the support of Govt ayurveda hospital, Nanthiattukunnam)

എയർ വിംഗ് NCC for HS students

എസ്. എൻ. വി. മ്യൂസിക്

കരിയർ ഗൈഡൻസ് & കൗൺസിലിംഗ്

സർഗ്ഗ വേദി

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ)
  • NH 66 തീരദേശപാതയിലെ വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും 1.1 കിലോമീറ്റർ
  • നാഷണൽ ഹൈവെയിലെ (NH 66) തെക്കേ നാലുവഴിയിൽ നിന്നും 700m

Loading map...

മേൽവിലാസം

എസ്. എൻ. വി. സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ,

നന്ത്യാട്ടുകുന്നം,

എൻ. പറവൂർ,

എറണാകുളം ജില്ല.-683513

വർഗ്ഗം: സ്കൂൾ b