എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രക്ലബ്ബ്

      ഗണിതത്തെ ഒഴിച്ചു നിർത്തി ഈ പ്രപഞ്ചത്തിന് ചലിക്കാനാവില്ല. ഗണിതം അതിമധുരമാണ്. ഈ ചിന്ത കുട്ടികളിലേക്ക് എത്തിക്കുന്നത് ഗണിത ശാസ്ത്ര ക്ലബ്ബുകൾ വഴിയാണ്. ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു. പൊതുവെ കുട്ടികൾക്ക് ഗണിതത്തെ പേടിയാണ്. ഈ പേടി മാറ്റാൻ ഗണിത ക്ലബ്ബുകൾ സഹായിക്കുന്നു.

ലക്ഷ്യം

കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യവും ഇഷ്ടവും വർദ്ധിപ്പിക്കുക. കുട്ടികളുടെ യുക്തിചിന്തയെ വളർത്തുക. ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.

നേട്ടങ്ങൾ

      ഗണിത ക്വിസ്, ഗണിത പസിലുകൾ ഇവ കുട്ടികളുടെ യുക്തിചിന്തയെ വളർത്തുന്നതിന് സഹായിക്കുന്നു. ഗണിത മോഡലുകൾ കുട്ടികളുടെ നിർമ്മാണ പ്രവർത്തനത്തെ പ്രോൽസാഹിപ്പിക്കുന്നു. ഗണിത പാറ്റേണുകൾ , ജ്യോമട്രിക്കൽ ചാർട്ടുകൾ ഇവ കുട്ടികളുടെ ക്ഷമയും വരയ്ക്കാനുള്ള ശേഷിയും വികസിപ്പിക്കുന്നു. മറ്റ് ചാർട്ടുകൾ കുട്ടികൾക്ക് ഗണിത ശാസ്ത്രജ്ഞന്മാരെക്കുറിച്ചും അവർ നടത്തിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും അവബോധം നൽകുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഗണിത ക്ലബ്ബുകൾ വഴി നാം കൊടുക്കുന്നത്.

കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാഭ്യാസം പോലെ ക്ലബ് പ്രവർത്തനങ്ങളും ഓൺലൈനായാണ് നടത്തിയത്.2021-2022 വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ് ഇവിടെ ചേർക്കുന്നത്.

പാസ്ക്കൽസ് ഡേ

പാബ്ലെയിസ് പാസ്കൽ (ജൂൺ 19, 1623 – ഓഗസ്റ്റ് 19, 1662) ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്വചിന്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 19 പാസ്ക്കൽസ് ഡേ ആയി ആചരിക്കുന്നു. ഗണിത ക്ലബ്ബിലെ കുട്ടികൾ അന്നേ ദിവസം നടത്തിയ  പ്രവർത്തനങ്ങളിൽ ചിലത് താഴെ കൊടുക്കുന്നു.

ജോമെട്രിക് ചാർട്ട്

2021 ജൂലൈ മാസത്തിൽ  കുട്ടികൾ Geometrical Chart തയ്യാറാക്കി.

ഗണിതപൂക്കളം

2021 ആഗസ്റ്റ് 18, 19, 20 എന്നീ ദിവസങ്ങളിലായി കുട്ടികളോട് ഗണിതരൂപങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പൂക്കളം വീടുകളിൽ ഇടുകയും അവയുടെ photo എടുത്തു അയച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് കിട്ടിയ Photos ൽ മികച്ചവ താഴെ കൊടുക്കുന്നു. അവർക്ക് സർട്ടിഫിക്കറ്റ് അയച്ചു കൊടുത്തു.

നമ്പർ ചാർട്ട്

2021സെപ്തംബർ മാസത്തിൽ നടത്തിയത് Number Chart തയ്യാറാക്കുക എന്ന പ്രവർത്തനമാണ്.

ഗണിത ശാസ്ത്രജ്ഞർ

2021 ഒക്ടോബർ മാസത്തിൽ കുട്ടികളോട് ഏതെങ്കിലും 5 ഗണിത ശാസ്ത്രജ്ഞന്മാരെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് അവർ തയ്യാറാക്കിയവയിൽ ചിലത് ഇവിടെ ഉൾപ്പെടുത്തുന്നു.

ദേശീയ ഗണിതശാസ്ത്ര ദിനം  

2021 ഡിസംബർ 22ന്  ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വച്ച് പ്രഗത്ഭനായ റിട്ടയേർഡ് അദ്ധ്യാപകൻ ശ്രീ. പി.എ ജോൺ സാർ നയിച്ച ഒരു ക്ലാസ്  8, 9 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുകയുണ്ടായി. കുട്ടികൾക്ക് ഗണിതത്തോട് താല്പര്യം ഉണ്ടാകാനും, ഗണിത ശാസ്ത്രത്തെ യുക്തിപരമായി സമീപിക്കാനും ജോൺ സാറിന്റെ ക്ലാസ്സ് വളരെയധികം ഉപകരിച്ചു.